Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ബെല്‍ജിയത്തിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റുമായി സർക്കാർ സ്ഥാപനമായ ഒഡെപെക്; ഈ മേഖലയിൽ നിരവധി സംഭാവനകൾ നൽകാനുള്ള കരുത്ത് ഒഡെപെകിന് ഉണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

12 MARCH 2022 03:52 PM IST
മലയാളി വാര്‍ത്ത
ബെല്‍ജിയത്തിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് ആരംഭിച്ച് തൊഴിൽവകുപ്പിന് കീഴിലുള്ള സ്ഥാപനമായ ഒഡെപെക്.  22 പേരാണ് ആദ്യ ഘട്ടത്തിൽ നഴ്സിംഗ് ജോലിക്കായി ബെല്‍ജിയത്തിൽ പോകുന്നത്. ഒഡെപെകും ബെല്‍ജിയത്തില്‍  നിന്നുള്ള  ഡിഗ്നിറ്റാസ് കണ്‍സോര്‍ഷ്യവും, കൊച്ചിയിലെ ലൂര്‍ദ് ആശുപത്രിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ അറോറ എന്ന പദ്ധതിപ്രകാരമാണ് നഴ്സിംഗ് റിക്രൂട്ട്മെന്റ്.   സുതാര്യമായ രീതിയിലൂടെ ആയിരുന്നു ഇതിലേയ്ക്ക്  വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട 22 നഴ്സുമാരും 6 മാസം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ബയോ ബബിള്‍  സംവിധാനത്തില്‍  ലൂര്‍ദ്ദ് ആശുപത്രിയുടെ മേല്‍നോട്ടത്തില്‍  അവിടെ തന്നെ താമസിച്ച് പഠിക്കുകയായിരുന്നു.  ബെല്‍ജിയത്തില്‍   നിന്നും ഇവരെ ഡച്ച് ഭാഷ പഠിപ്പിക്കാനായി അധ്യാപിക ക്രിസ്റ്റ ഡെബ്രാന്‍റര്‍ നേരിട്ടെത്തിയിരുന്നു.   യോഗ്യത നേടിയ 22 വിദ്യാര്‍ത്ഥികളും മാര്‍ച്ച് മാസം തന്നെ ബല്‍ജിയത്തിലേക്ക് യാത്ര തിരിക്കുകയാണ്.  അതിന്‍റെ ഭാഗമായി അവര്‍ക്കുള്ള വിസ -   വിമാന ടിക്കറ്റ് വിതരണം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.   ഈ മേഖലയിൽ നിരവധി സംഭാവനകൾ നൽകാനുള്ള കരുത്ത് ഒഡെപെകിന് ഉണ്ടെന്ന് മന്ത്രി പറഞ്ഞു. വിദേശ  റിക്രൂട്ടുമെന്‍റുകള്‍ കൂടാതെ  ദേശീയ-വിദേശീയ വിമാന ടിക്കറ്റ്  ബുക്കിംഗും വിദേശഭാഷാ പരിശീലനവും വിദേശ രാജ്യങ്ങളില്‍ പഠനം സംബന്ധിക്കുന്ന പ്രോഗ്രാമുകളും ടൂര്‍ പാക്കേജുകളും നടത്തുന്ന ഒഡെപെക് ഈ മേഖലയിലെ തട്ടിപ്പിന് തടയിടുന്ന സർക്കാർ ഏജൻസിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.     ഗവണ്‍മെന്‍റ് നിഷ്കര്‍ഷിക്കുന്ന സര്‍വ്വീസ് ചാര്‍ജ്ജ് മാത്രമേ ഒഡെപെകില്‍ വാങ്ങുന്നുള്ളൂ.  മിക്ക റിക്രൂട്ട്മെന്‍റുകളും തികച്ചും സൗജന്യമാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തൊ‍ഴിൽ സുരക്ഷ ഉറപ്പാക്കി റിക്രൂട്ട് ചെയ്യുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.   ചടങ്ങിൽ ഒഡെപെക് ചെയർമാൻ അഡ്വ. കെ. പി. അനിൽ കുമാർ അധ്യക്ഷനായിരുന്നു. എം. ഡി. അനൂപ് കെ. എ., കെ എസ് ഡബ്ലി യു ഡി സി എം ഡി ബിന്ദു വി. സി.,ലൂർദ്സ് ഹോസ്പിറ്റൽ സി ഇ ഒ ആൻഡ് ഡയറക്ടർ ഫാദർ ഷൈജു എന്നിവർ പങ്കെടുത്തു.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends