കാവ്യയ്‌ക്കൊപ്പം സ്റ്റൈലായി എത്തി ദിലീപ്; വെളുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞാണ് മമ്മൂട്ടി, ചുവപ്പ് ടീഷര്‍ട്ടും തൊപ്പിയുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിൽ മോഹന്‍ലാല്‍! അങ്കമാലിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹസംഗമം ശരിക്കും താരസംഗമമായി മാറി, സിദ്ദിഖിന്റെ മകനും അഭിനേതാവുമായ ഷഹീന്‍ സിദ്ദിഖിന്റെ വിവാഹത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നു

നടൻ സിദ്ദിഖിന്റെ മകനും അഭിനേതാവുമായ ഷഹീന്‍ സിദ്ദിഖിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഡോക്ടര്‍ അമൃത ദാസാണ് ഷഹീന് ജീവിതസഖിയായത്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. എന്‍ഗേജ്‌മെന്റ് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ വിവാഹവിരുന്നിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം അങ്കമാലിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹസംഗമം ശരിക്കും താരസംഗമമായി മാറുകയായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ബിജു മേനോന്‍, ദിലീപ്, കാവ്യ മാധവന്‍, ഊര്‍മ്മിള ഉണ്ണി, ഉത്തര ഉണ്ണി തുടങ്ങി നിരവധി താരങ്ങളാണ് പങ്കെടുത്തിരുന്നത്. സത്യന്‍ അന്തിക്കാട്, ബെന്നി പി നായരമ്പലം, ഉദയ് കൃഷ്ണ, സിബി കെ തോമസ്, എസ് എന്‍ ്‌സ്വാമി ഇവരെല്ലാം പങ്കെടുക്കുകയുണ്ടായി.
അതോടൊപ്പം തന്നെ താരങ്ങളെല്ലാമായി അടുത്ത സൗഹൃദമുണ്ട് സിദ്ദിഖിന്. വിവാഹം ലളിതമായിരുന്നുവെങ്കിലും റിസപ്ഷന്‍ അതിഗംഭീരമാ മാറ്റുകയായിരുന്നു. വെളുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞാണ് മമ്മൂട്ടി എത്തിയത്. ചുവപ്പ് ടീഷര്‍ട്ടും തൊപ്പിയുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാലിനൊപ്പമായി സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു.
അങ്ങനെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയെ കാണാനായതിന്റെ സന്തോഷമായിരുന്നു എംജി ശ്രീകുമാര്‍ മാധ്യമങ്ങളോട് പങ്കുവച്ചത്. ലേഖയ്‌ക്കൊപ്പമായാണ് എംജി എത്തിയത്. സിദ്ദിഖിന്റെ മകന്റെ വിവാഹത്തിന് മമ്മൂക്കയെ വീണ്ടും കണ്ടു, സന്തോഷം എന്നായിരുന്നു എംജി ശ്രീകുമാര്‍ കുറിച്ചത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും താരവിവാഹങ്ങളിലെല്ലാം പങ്കെടുക്കാനായെത്താറുണ്ട് കാവ്യ മാധവന്‍. ബ്രൗണ്‍ കളറിലുള്ള സാല്‍വാറിലായിരുന്നു കാവ്യ എത്തിയത് . പൂക്കളുള്ള ഷര്‍ട്ടായിരുന്നു ദിലീപിന്റെ വേഷം.
https://www.facebook.com/Malayalivartha



























