Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പീഡനങ്ങളില്‍ പരാതി നല്‍കാന്‍ എന്തിനാണ് വര്‍ഷങ്ങളോളം സഹിച്ചിരിക്കുന്നത്!!! പൊട്ടിച്ചിരിച്ച് അമ്മ അംഗങ്ങൾ, അന്താരാഷ്ട്ര വനിതാ ദിനത്തില്‍ താരസംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ മന്ത്രി കെകെ ശൈലജ നടത്തിയ പ്രസംഗത്തിലെ പ്രസ്താവന സജീവ ചര്‍ച്ചയാകുന്നു, ദിലീപിന്റെ തോളില്‍ കയ്യിട്ട് ചിരിയോടെ സംസാരിക്കുന്ന മമ്മൂട്ടി! താരങ്ങളുമായി പരിചയം പുതുക്കി കാവ്യാ മാധവൻ, ദിലീപ് വിഷയത്തില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ നടക്കുമ്പോൾ അമ്പരന്ന് സമൂഹമാധ്യമങ്ങൾ

13 MARCH 2022 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് ഉറക്കെ പറയുന്നവര്‍ അങ്ങനെ തന്നെയാണോ എന്ന് സംശയം ഉയര്‍ത്തുകയാണ് പല വനിതാ നേതാക്കളും സോഷ്യല്‍ മീഡിയയിലൂടെ നിരവധി സ്ത്രീകളും. ഇപ്പോഴിതാ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ താരസംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ മന്ത്രി കെകെ ശൈലജ നടത്തിയ പ്രസംഗത്തിലെ പ്രസ്താവന സജീവ ചര്‍ച്ചയാവുകയാണ്. പീഡനങ്ങളില്‍ പരാതി നല്‍കാന്‍ എന്തിനാണ് വര്‍ഷങ്ങളോളം സഹിച്ചിരിക്കുന്നത് എന്ന ചോദ്യമാണ് വിവാദത്തിലായത്. കെകെ ശൈലജയുടെ സംസാരത്തിനിടെ അമ്മ അംഗങ്ങള്‍ ചിരിക്കുകയും ചെയ്യുന്ന വീഡിയോ വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. വിവാദത്തില്‍ കെകെ ശൈലജയ്ക്ക് എതിരെ വടകര എംഎല്‍എ കെകെ രമ രംഗത്ത് വന്നിരിക്കുകയാണ്. തീര്‍ന്നില്ല അതീജീവിതയ്‌ക്കൊപ്പമെന്ന് പറയുന്ന താരങ്ങള്‍ വിഷയത്തില്‍ എതില്‍ ഭാഗത്തുള്ള ദിലീപിനോട് സ്വീകരിക്കുന്ന നിലപാടുകളെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വിമര്‍ശിച്ചു രംഗത്ത് വന്നിരിക്കുന്നത്.

12 നമ്പറിലേക്കുള്ള ചാറ്റുകള്‍ അതാകും ദിലീപിന് കുരുക്ക് എന്നും ഇനിയുള്ള രണ്ട് ദിവസം നിര്‍ണായകംഎന്ന് വാര്‍ത്തകള്‍ സജീവമാകുമ്പോഴാണ് സിദ്ദിഖിന്റെ മകന്‍രെ കല്യാണ് വീട്ടില്‍ ദിലീപ് താരമായത്. സ്വാഭാവികമായും എല്ലാ മേഖലകളിലേതും പോലെ വ്യക്തി ബന്ധം പ്രധാനം തന്നെയാണ്. പക്ഷെ നിലവില്‍ ആരോപണ വിധേയനായ ദിലീപിന്റെ തോളില്‍ കൈയ്യിട്ട് മമ്മൂട്ടി, അരികെ ചിരിയോടെ കാവ്യ, സിദ്ദിഖിന്റെ മകന്റെ വിവാഹചടങ്ങിലെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഒഴിഞ്ഞും തെളിഞ്ഞും സോഷ്യല്‍ മീഡിയ കുത്ത്. മാത്രവുമല്ല നാല് ദിവസം മുന്‍പാണ് കാവ്യാ മാധവന്റെ ഉടമസ്ഥതയില്‍ ഇടപ്പള്ളിയിലുള്ള ലക്ഷ്യ ബുട്ടീക്കിന് തീപിടിച്ചത് സ്ഥാപനം പൂര്‍ണമായും കത്തി നശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം ഉണ്ടെങ്കിലും വിശദമായ അന്വേഷണം നടത്തിയ ശേഷമേ കൃത്യമായി കാരണം പറയാന്‍ സാധിക്കൂ എന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.

സോഷ്യല്‍ മീഡിയയിലടക്കം വിഷയത്തില്‍ കാവ്യ പൊട്ടിക്കരഞ്ഞുവെന്ന് വാര്‍ത്തകള്‍ വരുമ്പോഴാണ് കല്യാണ വീട്ടില്‍ ഇരുവരും താരമായത്. വിവാഹ വിരുന്നിന്റെ ചിത്രങ്ങള്‍ വൈറലായപ്പോള്‍ വിമര്‍ശനങ്ങളും ശക്തമാവുകയാണ്. ദിലീപിന്റെ തോളില്‍ കയ്യിട്ട് ചിരിയോടെ സംസാരിക്കുന്ന മമ്മൂട്ടിയെ ചിത്രങ്ങളില്‍ കാണാം. കാവ്യയും ചിരിയോടെ സിനിമയിലെ താരങ്ങളോട് പരിചയം പുതുക്കുന്നത് കാണാം. മാത്രവുമല്ല സിനിമയില്‍ ദിലീപിന് അടുത്ത ബന്ധമുളള വ്യക്തികളില്‍ ഒരാളാണ് സിദ്ദിഖ്. അറസ്റ്റിലായപ്പോള്‍ അടക്കം ദിലീപിന് പിന്തുണയുമായി സിദ്ദിഖ് ഉണ്ടായിരുന്നു. ദിലീപിനോട് വളരെ അടുത്ത ബന്ധമാണ് മമ്മൂട്ടിക്കും ഉളളത്. ഇതിനിടെയാണ് ശൈലജ ടീച്ചറെ വിമര്‍ശിച്ചുകൊണ്ട് രമയും രംഗത്ത് വന്നത്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ യുടെ വേദിയില്‍ കെ.കെ.ശൈലജ ടീച്ചര്‍ ങഘഅ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹവും, നിരാശ ജനകവുമാണ്.'എന്തിനാണ് വര്‍ഷങ്ങളോളം സഹിച്ചിരിക്കുന്നത് ഒരു തവണ അഹിതമായി ഒരു നോട്ടമോ ഒരു വാക്കോ ഒരു സ്പര്‍ശമോ ഉണ്ടായാല്‍ അപ്പോ പറയണം ഇവിടെ നിര്‍ത്തണമെന്ന്. ആ ആര്‍ജ്ജവം സ്ത്രീകള്‍ കാണിക്കണം. ' ഞെട്ടലോടെയല്ലാതെ സാമൂഹ്യനീതിയെപ്പറ്റി സാമാന്യ ബോധമുള്ള ഒരാള്‍ക്കും ഈ വാചകങ്ങള്‍ കേട്ടു നില്‍ക്കാനാവില്ല.

തങ്ങള്‍ക്ക് നേരെ നടക്കുന്ന നീതി നിഷേധങ്ങളും കടന്നാക്രമണങ്ങളും ഇങ്ങനെ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും പറ്റുമായിരുന്നെങ്കില്‍ എന്തിനാണ് മനുഷ്യര്‍ സംഘടിക്കുകയും സമരങ്ങള്‍ നടത്തുകയും ചെയ്യുന്നത് ? എന്തിനാണ് നമുക്ക് നിയമങ്ങളും നീതി നിര്‍വ്വഹണ സംവിധാനങ്ങളും ? കടന്നാക്രമണങ്ങള്‍ക്ക് വിധേയരാവുന്ന സ്ത്രീകള്‍ തന്നെയാണ് തങ്ങളനുഭവിക്കുന്ന ദുരന്തങ്ങളുടെയും ദുരിതങ്ങളുടേയും ഉത്തരവാദികള്‍ എന്നതാണ് ഈ വാക്കുകളുടെ ശരിയായ അര്‍ത്ഥം. എത്രയോ കാലമായി ആണധികാര പൊതുബോധം ഇതുതന്നെ ഇവിടെ പലതരത്തില്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് എം സി ജോസഫൈന്‍ തന്നെ വിളിച്ച സ്ത്രീയോട് പരുഷമായി പറഞ്ഞ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ആശയങ്ങള്‍ തന്നെയാണ് ഫലിതമെന്ന ഭാവേന ശൈലജ ടീച്ചറും ഉന്നയിച്ചത്.

 

നമ്മുടെ സ്ത്രീകള്‍ ഭൂരിഭാഗവും നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളേറെയും തങ്ങളുടെ ഏറ്റവും സമീപസ്ഥ പരിസരങ്ങളില്‍ നിന്നാണ് എന്ന് കാണാം. തങ്ങളേറ്റവും സുരക്ഷിതരായിരിക്കുമെന്ന് കരുതിയ , സ്‌നേഹവും വിശ്വാസവുമുള്ള ഇടങ്ങളില്‍ നിന്ന് നേരിടേണ്ടി വരുന്ന കടന്നാക്രമണങ്ങളില്‍ തകര്‍ന്നു പോകുമ്പോള്‍ എതിര്‍ക്കാനോ പിന്നീട് പരാതിപ്പെടാനോ ഉള്ള മനസാന്നിദ്ധ്യം പോലും പലര്‍ക്കുമുണ്ടാവില്ല. ഓരോരുത്തരുടെയും മനോബലമനുസരിച്ച് മിനിമം മന: സ്വാസ്ഥ്യത്തിലേക്ക് തിരിച്ചു വരാന്‍ തന്നെ ഏറെ സമയമെടുക്കും.

ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിലായാലും വാളയാര്‍ സംഭവത്തിലായാലും ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തിലായാലും ഇങ്ങനെയൊരു സമയമുണ്ട്. സൂര്യനെല്ലി മുതല്‍ ചലച്ചിത്രനടി വരെയുളള പരാതി നല്‍കാനും നീതി തേടാനും തയ്യാറായ സ്ത്രീകളോട് നീതിപീഠങ്ങളും പൊതുബോധവും പെരുമാറിയതെങ്ങനെയാണ് ? എത്ര നിരാശജനകമായാണ് ഫ്രാങ്കോ കേസിന് പര്യവസാനമായത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കകത്ത് നേതാക്കന്മാരുടെ ഭാഗത്തു നിന്നുള്ള കടന്നാക്രമണങ്ങളെപ്പറ്റി പരാതി പറഞ്ഞ എത്ര പൊതുപ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് നീതി കിട്ടിയിട്ടുണ്ട് ?

 

പരാതി ഉന്നയിക്കാനും നിയമ പോരാട്ടം നടത്താനുമുള്ള സാമ്പത്തിക, സാമൂഹ്യ പിന്‍ബലവും അവബോധവും ആര്‍ജ്ജിക്കാന്‍ സാധിച്ചിട്ടില്ലാത്തവരുടെ എണ്ണം തന്നെയാണ് ലോകത്താകെയും കൂടുതല്‍. നമ്മുടെതു പോലെ വര്‍ഗ്ഗ / ജാതി / മതാത്മക വിഭജനവും നാടുവാഴിത്ത മൂല്യങ്ങള്‍ നടമാടുന്നതുമായ ഒരു സമൂഹത്തില്‍ താന്‍ അനുഭവിക്കുന്നതു ഒരു ചൂഷണമെന്ന് പോലും തിരിച്ചറിയാത്ത നിരവധി നിശ്ശബ്ദ ജീവിതങ്ങളുള്ള ഒരു സാമൂഹ്യഘടനയെ ഫലിതവിഷയമായി തോന്നിക്കുന്നത് ഏത് മാര്‍ക്‌സിസ്റ്റ് പാഠശാലയാണ്.

 

സ്ത്രീ പീഡകരെ കമ്മിറ്റികളില്‍ അരിയിട്ടു വാഴിക്കുന്ന, പരാതി ഉന്നയിച്ച വനിതാ സഖാക്കളെ നിശ്ശബ്ദരാക്കി പുറം തള്ളുന്ന, കൂടുതല്‍ സ്ത്രീകള്‍ കമ്മിറ്റിയില്‍ വന്നാല്‍ സംഘടന പൊളിയുമെന്ന് ഫലിതം പറയുന്ന ഒരു സംഘടനാ സംവിധാനത്തില്‍ തിരുത്തല്‍ ശക്തിയാവാന്‍ കഴിയില്ല എന്ന് മാത്രമല്ല, ആ ആണഹന്തയെ പിന്തുണക്കുന്നവര്‍ക്കേ നിലനില്പുളളൂ എന്നാണ് ഇത്തരം പ്രസ്താവനകള്‍ തെളിയിക്കുന്നത്''.


ഇതിനിടെ നടന്‍ ദിലീപിനെ കുരുക്കുന്ന പുതിയ നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. താരത്തിനെതിരെ പുതിയ തെളിവ് ശേഖരിക്കുന്ന തിരക്കിലാണ് അന്വേഷണ സംഘം. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് കോടതിയില്‍ നിന്ന് സമയം ലഭിച്ച പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ തെളിവ് ശേഖരിക്കുകയാണ്. മറ്റു തരത്തിലുള്ള തെളിവ് ശേഖരണത്തില്‍ കാര്യമായ പുരോഗതിയില്ല. എന്നാല്‍ ദിലീപിന്റെയും മറ്റു പ്രതികളുടെയം ഫോണുകള്‍ പരിശോധിച്ച് തെളിവ് കണ്ടെത്താനാണ് ശ്രമം. എത്രത്തോളം നിയമ സാധുത ഈ തെളിവുകള്‍ക്കുണ്ടാകുമെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിനും സംശയമുണ്ട്. അതിനിടെയാണ് 12 ഫോണുകളിലേക്കുള്ള ചാറ്റുകള്‍ അപ്രത്യക്ഷമായത് കണ്ടെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (2 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (2 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (2 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (2 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (2 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (2 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (3 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (3 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (3 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (3 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (4 hours ago)

Malayali Vartha Recommends