ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായതോടെ സംസ്ഥാനത്ത് തരം കിട്ടിയാല്‍ കോണ്‍ഗ്രസിനെ ഘടക കക്ഷിയാക്കാനുള്ള ഒരുക്കങ്ങള്‍ സി പി എം ആരംഭിച്ചു.... ദേശീയ തലത്തില്‍ യുപിഎ എന്നത് പോലെ കേരളത്തിലും യു പി എ സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ സി പി എം

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായതോടെ സംസ്ഥാനത്ത് തരം കിട്ടിയാല്‍ കോണ്‍ഗ്രസിനെ ഘടക കക്ഷിയാക്കാനുള്ള ഒരുക്കങ്ങള്‍ സി പി എം ആരംഭിച്ചു. ദേശീയ തലത്തില്‍ യുപിഎ എന്നത് പോലെ കേരളത്തിലും യു പി എ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സി പി എം. അങ്ങനെ സംഭവിച്ചാല്‍ പതിറ്റാണ്ടുകള്‍ തങ്ങള്‍ക്ക് ഒറ്റയ്ക്ക് കേരളം ഭരിക്കാമെന്ന ചിന്തയിലാണ് പാര്‍ട്ടി.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള വേദിയിലേക്ക് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം നല്‍കിയത് ഇത്തരമൊരു ആശയം മുന്‍നിര്‍ത്തിയാണ്.ഇന്നല്ലെങ്കില്‍ നാളെ യു പി എ എന്ന സങ്കല്‍പ്പം കേരളത്തില്‍ പ്രാവര്‍ത്തികമാക്കാമെന്ന് സി പി എം കരുതുന്നു.
ദുര്‍ബലമായ കോണ്‍ഗ്രസിനെ തങ്ങളുടെ പാളയത്തിലെത്തിച്ചാല്‍ ബി ജെപി പ്രതിപക്ഷമാകും. മതനിരപേക്ഷ കക്ഷികള്‍ തങ്ങളെ പിന്തുണക്കുന്ന കാലത്തോളം ബിജെപിക്ക് കേരളത്തില്‍ അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് പാര്‍ട്ടി കരുതുന്നു.ഇതിന് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം സര്‍വാത്മനാ പിന്തുണ നല്‍കുമെന്നാണ് സി പി എം കരുതുന്നത്.
സി പി എമ്മിനും കോണ്‍ഗ്രസി നും ഒരു ശത്രു മാത്രമാണുള്ളത്. അത് ബി ജെ പിയാണ്. ഇത് അസംഭവ്യം എന്ന് കരുതരുത്. കാരണം കോണ്‍ഗ്രസിന്റെ അവസ്ഥ ഇപ്പോള്‍ തീര്‍ത്തും ദയനീയമാണ്.
സെമിനാര്‍ വേദിയിലേക്ക് ശശി തരൂര്‍ , കെ വി തോമസ് എന്നിവരെയാണ് സി പി എം ക്ഷണിച്ചത്. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലുള്ള സെമിനാര്‍ വേദിയിലേക്കാണ് കെ വി തോമസിനെ സി പി എം ക്ഷണിച്ചിരിക്കുന്നത്.
ഇതില്‍ ശശി തരൂര്‍ കോണ്‍ഗ്രസിന്റെ ഭാവി വിഭാവനം ചെയ്യുന്ന ടീമിന്റെ ലീഡറാണ്. സി പി എമ്മുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന നേതാവാണ് അദ്ദേഹം.കോണ്‍ഗ്രസുകാര്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും തരൂര്‍ തോല്‍ക്കാത്തത് സി പി എമ്മിന്റെ വോട്ട് കിട്ടുന്നതുകൊണ്ടാണ്.
കണ്ണൂരില്‍ ഏപ്രില്‍ 6 മുതല്‍ 10 വരെ അഞ്ച് ദിവസമായിട്ടാകും സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുക. ജനുവരിയില്‍ ഹൈദരാബാദില്‍ ചേര്‍ന്ന സിപിഎം കേന്ദ്രകമ്മിറ്റിയാണ് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ചേരാന്‍ തീരൂമാനിച്ചത്. ഇതിന് മുന്നോടിയായുള്ള സംഘടനാ സമ്മേളനങ്ങെല്ലാം സി പി എം ഏറക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേരള സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ചേരുകയും കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
അതിനിടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട് തയ്യാറാക്കാനായി പി ബി യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഈ സംഘടന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. ഈ മാസം 25,26,27 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. രാഷ്ട്രീയ പ്രമേയത്തിന്റെ ഭേദഗതികളെ കുറിച്ചടക്കം രണ്ട് ദിവസമായി ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ച നടന്നു.
അതേസമയം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണ് വര്‍ഗീയ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. യു പിയില്‍ സര്‍ക്കാര്‍ രൂപികരിക്കാനായത് ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തി നടത്തിയ പ്രചാരണം കൊണ്ടാണ്. എല്ലാ ജനാധിത്യപത്യ മതേതര പാര്‍ട്ടികളും ഒന്നിക്കേണ്ട സമയമാണ് ഇതെന്ന് സൂചനയാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നതെന്നും യെച്ചൂരി ദില്ലിയില്‍ പറഞ്ഞു. ഇതില്‍ കോണ്‍ഗ്രസ് ഒപ്പം നില്‍ക്കണമെന്ന സൂചന നല്‍കുന്നുണ്ട്.
തോല്‍വിയുടെ കാരണം കോണ്‍ഗ്രസ് തന്നെ വിലയിരുത്തണമെന്നും സി പി എം ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. ഹിന്ദുത്വ പാര്‍ട്ടികളെ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്ന് ആണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നത്. എല്ലാ ജനാധിത്യപത്യ മതേതര പാര്‍ട്ടികളും ഒന്നിക്കേണ്ട സമയമാണ്. വര്‍ഗീയ ശക്തികളെ നേരിടാന്‍ ഇടതുപക്ഷം മുന്‍കൈ എടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
ഇതില്‍ നിന്നെല്ലാം സി പി എം കേരളത്തില്‍ ആസൂത്രണം ചെയ്യുന്ന പ്ലാന്‍ബിയുടെ കാര്യം വ്യക്തമാണ്. കോണ്‍ഗ്രസ് സഖ്യത്തോട് ആദ്യഘട്ടത്തില്‍ പിണറായി വിജയന് എതിര്‍പ്പായിരുന്നു.എന്നാല്‍ ഇപ്പോള്‍ അതല്ല സാഹചര്യം. അടുത്ത നിയമസഭാ തെരഞ്ഞടുപ്പിലും തനിക്ക് തുടര്‍ ഭരണം ലഭിക്കാന്‍ പിണറായി ആഗ്രഹിക്കുന്നു. 4 സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തിയതോടെയാണ് പിണറായിക്കും സുധാകരനും ഹാലിളകി തുടങ്ങിയത്.
https://www.facebook.com/Malayalivartha


























