കേരളത്തിൽ മാത്രമുള്ള ട്രഷറി സേവിങ് ബാങ്ക്! കേരളസർക്കാരിന്റെ കടം മൂന്നുലക്ഷം കോടി, കട ബാധ്യത അടുത്ത വർഷം കൂടുമോ... കുറയുമോ?? തുറന്നടിച്ച് ജെയിംസ് കെ ജോസഫ്

കേരള സർക്കാർ 2022-2023 ബജറ്റ് അവതരിപ്പിച്ചതിനുശേഷം ഇതിനെ വിമർശിച്ചും, അനുകൂലിച്ചും കൊണ്ട് നിരവധിപേർ രംഗത്ത് വന്നിരുന്നു. ബജറ്റിലെ പ്രധന വിഷയം കട ബാധ്യത ഇല്ലാതാക്കുക എന്നതാണ്. സമാധാന പ്രവര്‍ത്തകരെ സംഘടിപ്പിച്ച് സംസ്ഥാനത്ത് പ്രത്യേക ചര്‍ച്ചകള്‍ നടത്തുമെന്നായിരുന്നു ബജറ്റിലെ ആദ്യ പ്രഖ്യാപനം.
സാമ്പത്തിക പ്രതിസന്ധി തോരാത്ത മഴപോലെ തുടരുന്ന കാര്യം ബാലഗോപാല്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയുംചെയ്തിരുന്നു. ജി എസ് ടി വരുമാനം വര്‍ധിച്ചെന്നും പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തുടരുന്ന വിലക്കയറ്റം തടയാന്‍ 2000 കോടി രൂപ നീക്കിവയക്കുമെന്നായിരുന്ന സുപ്രധാന വാഗ്ദാനം. കേന്ദ്രനയങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഒട്ടും സഹായകരമല്ലെന്ന വിമര്‍ശനവുമുണ്ടായി. ഇപ്പോളിതാ, ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുൻ എ ജി ജെയിംസ് കെ ജോസഫ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
കടബാധ്യത തീർക്കുക എന്നതാണ് കേരളം സർക്കാരിന്റെ പ്രധാന ലക്‌ഷ്യം. അതുപോലെ തന്നെ നല്ല രീതിയിൽ ഗ്രോത്ത് ഉണ്ടാക്കാനും ശ്രമിക്കുന്നുണ്ട്.പക്ഷെ, ഇപ്പോൾ മൂന്ന് ലക്ഷം കോടിയാണ് കടബാധ്യതയുള്ളത്. ഇതിന്റെ കൂടെ മറ്റുപല പദ്ധതികൾക്കും പ്രാധാന്യം നൽകുമ്പോൾ കടബാധ്യത ഇനിയും കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.
2021-ലെ ജി ഡി പി നോക്കിയാൽ ഇക്കാര്യം കൃത്യമായും മനസിലാക്കാൻ കഴിയും. ഇപ്പോൾ കേരളത്തിന്റെ കാതലായ പ്രശ്നം കടമാണ്. പക്ഷെ, ബജറ്റിനെ കുറിച്ചുള്ള ചർച്ചകൾ ശക്തമായി നടക്കുന്നുണ്ട്. കടത്തിനെ കുറിച്ച് ആരും തന്നെ ഒന്നും മിണ്ടുന്നില്ല, പ്രധാന പ്രശ്‌നം ആദ്യം പരിഹരിക്കണം. മൂന്ന് ലക്ഷം കോടിയിൽ ഒന്നര ലക്ഷം കേരളം ട്രഷറി സേവ് ബാങ്ക് വഴിയാണ്. ഇത്, കേരളത്തിൽ മാത്രമുള്ള ഒരു രീതിയാണ്. ഇതിലൂടെയാണ് കേരളത്തിലെ പത്തുലക്ഷത്തോളം വരുന്ന ജീവനക്കാരുടെ ശമ്പളവും പെൻഷനുമൊക്കെ പോകുന്നുണ്ട്. കേരളം സർക്കാരിന് സാമ്പത്തികമായ ബുദ്ധിമുട്ടുണ്ടെങ്കിൽ ഇതിൽനിന്നും കടമെടുക്കാം.
ഇതിൽ നിന്നും കടമെടുക്കുന്നത് ജീവനക്കാർക്ക് തന്നെ ശമ്പളം കൊടുക്കാനാകും. ഒട്ടുമിക്കപേർക്കും അറിയാത്തൊരു വസ്തുതയാണിത്, ബജറ്റിൽ 965 സ്‌കീംസ് നടന്നുകൊണ്ടിരിക്കുകയാണ്. ചുരുക്കത്തിൽ കിഫ്ബിയെക്കാളും വലിയൊരു പ്രശ്നമാണിത്. ചിലപ്പോൾ, അടുത്ത വർഷത്തിൽ താങ്ങാനാകാത്തൊരുകടമായിരിക്കും വരുന്നത്.
https://www.facebook.com/Malayalivartha


























