മൂന്നാറില്‍ ചായക്കടക്കാരന്റെ മുഖത്ത് ചൂട് ചായ ഒഴിച്ച വിനോദ സഞ്ചാരികള്‍ക്ക് ഹോട്ടല്‍ ജീവനക്കാരുടെ മര്‍ദ്ദനം, സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

മൂന്നാറില്‍ ചായക്കടക്കാരന്റെ മുഖത്ത് ചൂട് ചായ ഒഴിച്ച വിനോദ സഞ്ചാരികള്‍ക്ക് ഹോട്ടല്‍ ജീവനക്കാരുടെ മര്‍ദ്ദനം. മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ്(24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ. സിയാദ്(31) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘം ചായ കുടിക്കാനായി ഹോട്ടലില്‍ കയറി. ഇതിനിടെ തണുത്തുപോയെന്ന് പറഞ്ഞ് സംഘത്തിലൊരാള്‍ ചൂടു ചായ ജീവനക്കാരന്റെ മുഖത്തൊഴിച്ചതിനെ തുടര്‍ന്ന്, ജീവനക്കാരുമായി വാക്കേറ്റമായി. ഇതിനു പിന്നാലെ ഇവര്‍ ബസില്‍ കയറി സ്ഥലംവിട്ടു കളഞ്ഞു.
എന്നാല്‍, സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ബൈക്കില്‍ എല്ലപ്പെട്ടിയിലെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ ബസ് തടഞ്ഞിട്ടു. വിനോദ സഞ്ചാരികളെയും ഡ്രൈവറെയും പുറത്തിറക്കി മര്‍ദിച്ചു.
ഗുരുതരമായി പരിക്കേറ്റ രണ്ട് യാത്രക്കാരെ ടാറ്റാ ടീ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























