വണ്ടൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാണ്ടിക്കാട് കുഴിക്കാട്ട്പറമ്പില്‍ ത്രാശ്ശേരി അബ്ദുറഹ്മാന്റെ മകന്‍ സൈഫു റഹീം (22) ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്തോടെ നടുവത്ത് മൂച്ചിക്കല്‍ ചോലയിലാണ് അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നിട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ അഞ്ചോടെ മരിച്ചു. ഖബറടക്കം കുഴിക്കാട്ട് പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
"
https://www.facebook.com/Malayalivartha


























