കഥാകൃത്ത് ടി.പത്മനാഭന്റെ സ്മൃതി സ്തുതി.... കോണ്‍ഗ്രസിന്റെ പരാജയ കാരണം കോണ്‍ഗ്രസുകാര്‍ തന്നെ, അതിനിനി വേറെ ആരെയും കുറ്റം പറയേണ്ട... ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി സാഹിത്യകാരന്‍ ടി പത്മനാഭന്‍ രംഗത്ത്

ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി സാഹിത്യകാരന്‍ ടി പത്മനാഭന്‍. കോണ്‍ഗ്രസിന്റെ പരാജയകാരണം കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും, അതിനിനി വേറെ ആരെയും കുറ്റം പറയേണ്ട കാര്യമില്ലെന്നും ടി പത്മനാഭന്‍ പറയുന്നു.
കോണ്‍ഗ്രസിന്റെ പരാജയകാരണം കോണ്‍ഗ്രസ് തന്നെയെന്ന് കഥാകൃത്ത് ടി.പത്മനാഭന്‍. അതിന് മറ്റാരെയും കുറ്റപ്പെടുത്തേണ്ട. അട്ടയെപ്പോലെ ചിലര്‍ അധികാരത്തില്‍ കടിച്ചുതൂങ്ങിയതാണ് കോണ്‍ഗ്രസിന്റെ തുടര്‍പരാജയത്തിന് കാരണം. കോണ്‍ഗ്രസ് വേദിയില്‍ നെഹ്‌റു കുടുംബത്തെ പ്രതിക്കൂട്ടിലാക്കി കഥാകൃത്ത് ടി.പത്മനാഭന്‍ പ്രതികരിച്ചു.
അമേഠിയിലെ വിജയത്തിനുശേഷം രാഹുലിനെ കണ്ടത് അഞ്ചുവര്‍ഷത്തിനുശേഷം വയനാട്ടിലാണ്. എന്നാല്‍ തോല്‍വിക്കുശേഷവും അഞ്ചുവര്‍ഷം സ്മൃതി ഇറാനി മണ്ഡലത്തില്‍ ചെലവഴിച്ച് വിജയം നേടി. ഈ കാര്യത്തില്‍ ഞാന്‍ അവര്‍ക്ക് ഒരു ഹാറ്റ്‌സ് ഓഫ് നല്‍കുന്നുവെന്നും പത്മനാഭന്‍ പറഞ്ഞു. രാഹുലാവട്ടെ അഞ്ചുവര്‍ഷതത്തിനുശേഷമാണ് അവിടെ പോയത്.
പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇനി വാദ്രവരാത്ത കുറവെ കോണ്‍ഗ്രസിനുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു. ദുരാര്‍ത്തിയും ദുരാശയുമാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. രാജ്യത്ത് കോണ്‍ഗ്രസ് മുക്തഭാരതമെന്ന ലക്ഷ്യവുമായി രാഷ്ട്രീയകക്ഷികള്‍ രംഗത്തുണ്ടെങ്കിലും അവര്‍ക്കൊന്നും കോണ്‍ഗ്രസിനെ ഒന്നും ചെയ്യാനാവില്ല.
അത് ചെയ്യാന്‍ കോണ്‍ഗ്രസിനെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഡിസിസി സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എംഎം ഹസന്‍ തുടങ്ങിയ നേതാക്കളെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു നെഹ്‌റുകുടുംബത്തിന് നേരെ ടി.പത്മനാഭന്‍ രൂക്ഷവിമര്‍ശനം നടത്തിയത്.
അട്ടയെപ്പോലെ ചിലര്‍ അധികാരത്തില്‍ കടിച്ച് തൂങ്ങിയതാണ് തോല്‍വികള്‍ക്ക് പിന്നാലെയുള്ള തോല്‍വികള്‍ക്ക് കാരണമെന്നും ടി പത്മനാഭന്‍ പരിഹസിച്ചു. എറണാകുളം ഡിസിസി സംഘടിപ്പിച്ച പരിപാടിയില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എം എം ഹസ്സന്‍ തുടങ്ങിയ നേതാക്കള്‍ വേദിയിലിരിക്കെയാണ് വിമര്‍ശനം.
പോള്‍ പി മാണി ലൈബ്രറിയുടെയും സബര്‍മതി പഠനഗവേഷണകേന്ദ്രത്തിന്റെയും ഉദ്ഘാടനമായിരുന്നു വേദി.
https://www.facebook.com/Malayalivartha


























