Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മതം അടിച്ചമർത്തപ്പെട്ടവർക്ക് അഭയവും, ഹൃദയം നഷ്ടപ്പെട്ട ലോകത്തിന്റെ ഹൃദയവും, ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവുമാണ്; മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്; ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതും ചർച്ച ചെയ്യപ്പെടുന്നതുമായ ' കമ്മ്യൂണിസം 'എന്ന രാഷ്ട്രീയ ആശയം ലോകത്തിനു സമ്മാനിച്ച യുഗ പ്രഭാവൻ; സഖാവ് കാറൽ മാർക്സ്‌ ദിനത്തിൽ വളരെ ശ്രദ്ധേയമായ ഒരു കുറിപ്പ് പങ്കു വച്ച് ബിനീഷ് കോടിയേരി

14 MARCH 2022 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

സഖാവ് കാറൽ മാർക്സ്‌ ദിനത്തിൽ വളരെ ശ്രദ്ധേയമായ ഒരു കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് ബിനീഷ് കോടിയേരി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്ന് സഖാവ് കാറൽ മാർക്സ്‌ ദിനം. മതം അടിച്ചമർത്തപ്പെട്ടവർക്ക് അഭയവും, ഹൃദയം നഷ്ടപ്പെട്ട ലോകത്തിന്റെ ഹൃദയവും , ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവുമാണ് .

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് കാറൽ മാർക്സ് വൈരുദ്ധ്യാത്മിക ഭൗതികവാദത്തിലൂടെ ലോകത്തെ സൈദ്ധാന്തിക സമസ്യകള്‍ക്ക്‌ ഉത്തരം കണ്ടെത്തിയ ചിന്തകൻ. തൊഴിലാളികളുടെ വിയര്‍പ്പിനെ ചൂഷണം ചെയ്‌തുകൊണ്ടാണ് മൂലധനം കുന്നുകൂടുന്നതെന്നും തൊഴിലാളി വർഗ്ഗത്തെ അഗീകരിക്കാത്തതും ലാഭ വിഹിതം തൊഴിലാളികൾക്കു വീതിച്ചു നല്കാൻ മടികാണിക്കുകയും ചെയ്യുന്ന മുതലാളിത്തത്തിന്റെ തകര്‍ച്ച അനിവാര്യമാണെന്നും ശാസ്‌ത്രീയമായി വിശദീകരിച്ച സാമ്പത്തിക ശാസ്‌ത്രജ്ഞന്‍.

എഴുതപ്പെട്ട ചരിത്രം വര്‍ഗസമരങ്ങളുടേതാണെന്ന്‌ നിരീക്ഷിക്കുകയും സാമൂഹ്യ ഘടനയിൽ തൊഴിലാളി വർഗത്തിന്റെ പങ്ക് എന്നത് ഒഴിച്ചു കൂടാൻ പറ്റാത്തതാണെന്നും സാമൂഹ്യവികാസത്തിന്റെ ഘട്ടങ്ങളേയും കാരണങ്ങളേയും വിശകലനം ചെയ്‌ത്‌ ചരിത്രത്തിന്‌ പുതിയ ദിശാബോധം നല്‍കിയ ചരിത്രകാരനുമാണ് മാർക്സ് . മനുഷ്യനും പ്രകൃതിയുമായ ബന്ധപെട്ടതൊന്നും അന്യമല്ല എന്ന ദാര്ശനികതയാണ് മാർക്സിസം . ദേശീയത, സ്‌ത്രീകളുടെ സമൂഹത്തിലെ സ്ഥാനം, പരിസ്ഥിതി തുടങ്ങി എല്ലാ മേഖലകളിലും കാഴ്‌ചകള്‍ വികസിപ്പിച്ച സാമൂഹ്യചിന്തകനായിരുന്നു മാർക്സ് ....

മൂലധനം എന്നൊരു കൃതി മാത്രമല്ല മാര്‍ക്സിന്റെ സംഭാവന. 1841 ല്‍ തന്റെ ഡോക്ടറേറ്റ് പ്രബന്ധം ജര്‍മ്മനിയിലെ ജനവാര്‍ഡ സര്‍വകലാശാലയില്‍ സമര്‍പ്പിക്കുന്നതു മുതല്‍ തന്റെ ധൈഷണിക രചനകള്‍ ആരംഭിക്കുന്നുണ്ട്. 1842 ല്‍ റൈനീഷ് സൈതൂങ്ങ് എന്ന പത്രത്തില്‍ ആദ്യ ലേഖനം പ്രസിദ്ധീകരിക്കുന്നു. ഒക്ടോബറില്‍ പത്രത്തിന്റെ പത്രാധിപരായി ഉയര്‍ത്തപ്പെടുന്നു.

ലോകം ശ്രദ്ധിച്ച ധാരാളം പ്രണയകവിതകള്‍ ഇക്കാലത്ത് പ്രസിദ്ധീകരിക്കുന്നു. ഒരു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ , പത്രം നിരോധിക്കുന്നു.1843 ല്‍ ‘ക്രിട്ടിക്ക് ഓഫ് ഹെഗല്‍ ഫിലോസഫി ഓഫ് റൈറ്റ്സ് ‘എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നു. ജര്‍മ്മനിയില്‍ ഭരണകൂടത്തിന്റെ വേട്ടയാടല്‍ ശക്തമായതോടെ പാരീസിലേയ്ക്ക് പാലായനം ചെയ്യുന്നു. 1844 ല്‍ എംഗല്‍സുമൊത്ത് ‘ഹോളീ ഫാമിലി’ എഴുതി പ്രസിദ്ധീകരിച്ചു. ഇതോടെ ഫ്രാന്‍സില്‍ നിന്ന് നാടുകടത്തപ്പെട്ടു.

തുടര്‍ന്ന് ബ്രസല്‍സില്‍ താമസമാക്കിയ മാര്‍ക്സ് ‘ഫൊയര്‍ ബാഹ് തിസീസുകള്‍’ എഴുതി പ്രസിദ്ധീകരിച്ചു. 45ല്‍ത്തന്നെ എംഗല്‍സുമൊത്ത് ‘ജര്‍മ്മന്‍ ഐഡിയോളജി’ പ്രസിദ്ധീകരിച്ചു. 1848 ല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എംഗല്‍സുമായി ചേര്‍ന്ന് പ്രസിദ്ധീകരിച്ചു. 1848 ല്‍ തന്നെ ന്യൂ റൈനീഷ് സൈതുങ്ങ് എന്നൊരു പത്രം മാര്‍ക്സിന്റെ പത്രാധിപത്യത്തില്‍ കൊളോണ്‍ നഗരത്തില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ചെങ്കിലും ഉടന്‍ നിരോധിക്കപ്പെട്ടു.

1848 ല്‍ ഭരണകൂട വേട്ടയാടല്‍ ശക്തമായതിനെ തുടര്‍ന്ന് അഭയാര്‍ത്ഥിയായി ലണ്ടന്‍ നഗരത്തിലെത്തി. അതേവര്‍ഷത്തില്‍ ‘ക്ലാസ്ട്രഗിള്‍സ് ഇന്‍ ഫ്രാന്‍സ്’ പ്രസിദ്ധീകരിച്ചു. 1852 ല്‍ ‘എയ്റ്റീന്‍ത് ബ്രൂമെയര്‍ ഓഫ് ലൂയീ ബോണപ്പാര്‍ട്ട്’ പ്രസിദ്ധീകരിച്ചു. 59 ല്‍ ‘എ കോണ്‍ട്രിബ്യൂഷന്‍ ടു ക്രിറ്റിക്ക് ഓഫ് പൊളിറ്റിക്കില്‍ എക്കോണമി’ പ്രസിദ്ധീകരിച്ചു. 1871 ല്‍ ‘സിവില്‍ വാര്‍ ഇന്‍ ഫ്രാന്‍സ്’ പ്രസിദ്ധീകരിച്ചു. 1875 ല്‍ ‘ക്രിറ്റിക് ഓഫ് ഗോഥാ പ്രോഗ്രാം’ പ്രവിദ്ധീകരിച്ചു.1876 ല്‍ ‘ഗണിത ശാസ്ത്ര സംബന്ധിയായ കുറിപ്പുകള്‍’ തയാറാക്കി.

1983ല്‍ മരണ ശേഷവും പ്രസിദ്ധീകരിക്കപ്പെടാത്ത ധാരാളം കയ്യെഴുത്തു പ്രതികള്‍ കണ്ടെടുക്കപ്പെടുകയുണ്ടായി. പുസ്തകമെഴുത്ത് വിപ്ലവ പ്രവര്‍ത്തനത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് ലീഗിന്റെ നേതൃനിരയില്‍ മാര്‍ക്സ് പ്രവര്‍ത്തിച്ചിരുന്നു. ബ്രസല്‍സ് കറസ്പോണ്ടന്‍സ് സൊസൈറ്റിയുടെ നേതാക്കളില്‍ ഒരാളായും മാര്‍ക്സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1864 ല്‍ ഒന്നാം ഇന്റര്‍നാഷണലിന്റെ സ്ഥാപനത്തില്‍ മുഖ്യപങ്കു വഹിച്ചത് കാള്‍ മാര്‍ക്സാണ്.

ചിലർ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുന്നു നമുക് വേണ്ടത് ആ പ്രപഞ്ചത്തെ മാറ്റിത്തീർക്കലാണ് എന്ന് ലോകത്തെ ചിന്തിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത യുഗപ്രഭാവൻ .സംഘടിച്ചു പൊരുതുന്നതിന്റെ ശക്തിയും ചെറുത്തുനിൽക്കാനുള്ള ശേഷിയും തൊഴിലാളികൽക് പ്രധാനം ചെയ്‌ത്‌ ലോകത്തിന്റെ മുഖം തന്നെ മാറ്റി മറിക്കുന്നതിന്‌ ഇടപെട്ട വിപ്ലവകാരി.

എല്ലാ ചൂഷണങ്ങള്‍ക്കും അടിച്ചമർത്തലുകൾക്കും എതിരായ പോരാട്ടങ്ങൾക്കും അന്വേഷണങ്ങളും നിഗമനങ്ങളും ലോകത്തിന്‌ നല്‍കിയ പോരാളിയായിരുന്നു മാര്‍ക്‌സ്‌. 1848 ല്‍ തൊഴിലാളി വര്‍ഗത്തിന്റെ സൈദ്ധാന്തിക അടിത്തറ പാകിയ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ സഖാവ് എംഗല്‍സുമൊത്ത്‌ തയ്യാറാക്കി .തൊഴിലാളി വര്‍ഗരാഷ്ട്രീയത്തിന്‌ കരുത്തുറ്റ സൈദ്ധാന്തിക അടിത്തറ പ്രദാനം ചെയ്‌തു.

മുതലാളിത്തം വളരുന്തോറും അന്തരം വര്‍ദ്ധിക്കുമെന്ന മാനിഫെസ്റ്റോവിലെ നിഗമനങ്ങള്‍ ഇന്നും അര്‍ത്ഥവത്തായി നില്‍ക്കുന്നു. ലോകത്തിലെ ഒരു ശതമാനം വരുന്ന ജനതയുടെ കൈയിലാണ്‌ ഇന്നും സമ്പത്തിന്റെ പകുതി. വര്‍ത്തമാനകാലത്തെ ചൂഷണങ്ങള്‍ക്കെതിരായ പോരാട്ടത്തിന്‌ വഴികാട്ടിയായി മാർക്സിയൻ ദര്‍ശനം ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നുണ്ട് .

ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതും ചർച്ച ചെയ്യപ്പെടുന്നതുമായ ' കമ്മ്യൂണിസം 'എന്ന രാഷ്ട്രീയ ആശയം ലോകത്തിനു സമ്മാനിച്ച യുഗ പ്രഭാവൻ . ലോകത്തെ സാമ്പത്തിക ശാസ്ത്രത്തിനു പുതിയ ദിശ സമ്മാനിച്ച ' മൂലധനം ' ലോകത്തിനു നൽകിയ തത്വചിന്തകൻ. മാർക്സിസം ഒരു ശാസ്ത്രമാണ് അതിലൂടെയുള്ള കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കുക എന്നതാണ് യഥാർത്ഥ ലക്ഷ്യമെന്നും , പരിണാമം പോലെയെ അത് സംഭവിക്കുക ഉള്ളു എന്നും ലോകത്തോട് വിശദീകരിച്ച ചിന്ത .

ഓരോ നിമിഷവും സ്വയം നവീകരിക്കാനുള്ള ശേഷി ഉള്ളിലുള്ള തത്വ ശാസ്ത്രമാണ് മാർക്സിസം . അത് കാലത്തോടൊപ്പം സഞ്ചരിച്ചു കൊണ്ടേയിരിക്കും. മനുഷ്യനും പ്രകൃതിയുമായി ബന്ധപ്പെടുന്ന ശാസ്ത്രം കൂടിയാണ് കമ്മ്യൂണിസം . മറ്റൊരു തലമുറ ഇവിടെ ജീവിക്കാനുണ്ടെന്നും അവർക്കു വേണ്ടി നല്ല രീതിയിൽ പ്രകൃതിയെ നമുക് മുൻപേ പോയവർ നമുക് സമ്മാനിച്ചത്‌ പോലെ പോറലേൽക്കാതെ തിരിച്ചേല്പിക്കുക എന്നതും നമ്മുടെ കടമയാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാൻ .

മനുഷ്യനും പ്രകൃതിയുമായി ബന്ധപെടുന്നതെന്തും കമ്മ്യൂണിസം കൂടിയാണെന്നത് ശാസ്ത്രീയമായി ലോകത്തിനു വിശദീകരിച്ച സഖാവ് . മാനവികതയാണ് ഏറ്റവും വലുതെന്നും മനുഷ്യന്റെ ജീവിതത്തിൽ വരുത്താവുന്ന നല്ലമാറ്റങ്ങൾക്കായിരിക്കണം എപ്പോഴും മുൻതൂക്കം നൽകേണ്ടത് എന്നും , മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുകയും അപരന്റെ വിഷമങ്ങളും തന്റേതുകൂടിയാണെന്ന് ബോധവും ബോധ്യവും ഉണ്ടായാൽ മാത്രമേ ഒരുവന്റെ ശബ്ദം അപരന് സംഗീതമായി ശ്രവിക്കുവാൻ പറ്റുകയുള്ളു എന്ന് മനസ്സിലാക്കിതന്ന മനുഷ്യ സ്‌നേഹി .

ലോകം മാനവികതയുടേത് ആണ് എന്ന് നാം എപ്പോഴും വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം കാരണം നമുക് ശേഷം ഇവിടെ ജീവിക്കുവാൻ മറ്റൊരു തലമുറ ഉണ്ടാകും. ലോകം മാറ്റങ്ങളുടേതാണ് അത് സമൂഹത്തിന്റെ കാല കാലത്തിലുള്ള ഇടപെടലുകളിലൂടെയെ മാറിയിട്ടുള്ളു . പുതിയ ലോക സാഹചര്യം എല്ലാം കൊണ്ടും ഒരു മാറ്റത്തിന്റെ തുടക്കത്തിലാണ് എന്ന് തന്നെ പറയാം .

മനുഷ്യർ കൂടുതൽ മനുഷ്യരായി മാറേണ്ടുന്ന കാഴ്ച നാം കാണുന്നു . സഹജീവികളോടുള്ള അടങ്ങാത്ത അനുകമ്പ കൊണ്ട് മനുഷ്യർ മറ്റൊരു മനുഷ്യന്റെ മുറിവുകളെ തന്റേതായി ഏറ്റെടുക്കുന്നു.. അടിമത്ത വ്യവസ്ഥ ഇല്ലാതായെങ്കിലും മനോഭാവം ഇല്ലാതായിട്ടില്ല എന്ന രീതിയിൽ ലോകത്തെ ചിലയിടങ്ങളിൽ ചില മനോഭാവങ്ങൾ ഇപ്പോഴും കാണുന്നു ഇത്തരത്തിലുള്ള മനോഭാവത്തിനെതിരെയുള്ള പോരാട്ടമാണ് ഇന്ന് ലോകം കാണുന്നത് .

'മനുഷ്യരായ' എല്ലാവരും ഇതിൽ ഐക്യപ്പെടും മനുഷ്യരൂപം മാത്രമുള്ളവർ മാറിനിൽക്കും . ലോകം മാറും ആ മാറ്റം വർഗ്ഗരഹിത - ഭരണകൂട രഹിത സമൂഹത്തിലേക്കുള്ള പ്രയാണമായി മാറട്ടെ . മറ്റൊരുവന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക് കാരണം താനാണെന്ന് അറിയുമ്പോഴുണ്ടാവുന്ന സുഖം ആണ് ഏറ്റവും വലിയ മനുഷ്യത്വം ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (2 minutes ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (1 hour ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (1 hour ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (1 hour ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (1 hour ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (2 hours ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (2 hours ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (2 hours ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (2 hours ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (4 hours ago)

Malayali Vartha Recommends