Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫാസിസ്റ്റ് തലവൻ്റെ തിട്ടൂരം നടപ്പാക്കാൻ കൂലിപ്പണിയെടുക്കുന്ന പിണറായി വിജയൻ്റെ പോലീസ് ക്രിസ്ത്യൻ വൈദികനെ ആക്രമിക്കുന്നതിൽ അത്ഭുതമില്ല; കെ റെയിൽ വികസനത്തിന്റെ പേരിൽ ഭൂമിയും വീടും നഷ്ടപ്പെടുന്ന ക്രൈസ്തവ സഭാ വൈദികനുൾപ്പെടെയുള്ളവർക്ക് നേരെയാണ് ചെങ്ങന്നൂർ സി ഐ യുടെ നേതൃത്വത്തിൽ ആക്രമണം നടന്നതെന്ന് അത്ഭുതപ്പെടുത്തുന്നു; പുരോഹിതൻമാരോട് പോലും കരുണ കാണിക്കാത്ത പിണറായി വിജയൻ്റെ പോലീസ് ആത്മപരിശോധന നടത്തണമെന്ന വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ

14 MARCH 2022 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

ഫാസിസ്റ്റ് തലവൻ്റെ തിട്ടൂരം നടപ്പാക്കാൻ കൂലിപ്പണിയെടുക്കുന്ന പിണറായി വിജയൻ്റെ പോലീസ് ഒരു ക്രിസ്ത്യൻ വൈദികനെ ആക്രമിക്കുന്നതിൽ അത്ഭുതമില്ല. പുരോഹിതൻമാരോട് പോലും കരുണ കാണിക്കാത്ത പിണറായി വിജയൻ്റെ പോലീസ് ആത്മപരിശോധന നടത്തണമെന്ന വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

പുരോഹിതൻമാരോട് പോലും കരുണ കാണിക്കാത്ത പിണറായി വിജയൻ്റെ പോലീസ് ആത്മപരിശോധന നടത്തണം. ഫാസിസ്റ്റ് തലവൻ്റെ തിട്ടൂരം നടപ്പാക്കാൻ കൂലിപ്പണിയെടുക്കുന്ന പിണറായി വിജയൻ്റെ പോലീസ് ഒരു ക്രിസ്ത്യൻ വൈദികനെ ആക്രമിക്കുന്നതിൽ അത്ഭുതമില്ല.കെ റെയിൽ വികസനത്തിന്റെ പേരിൽ ഭൂമിയും വീടും നഷ്ടപ്പെടുന്ന ക്രൈസ്തവ സഭാ വൈദികനുൾപ്പെടെയുള്ളവർക്ക് നേരെയാണ് ചെങ്ങന്നൂർ സി ഐ യുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ മുളക്കുഴയിൽ ആക്രമണം നടന്നതെന്ന് അത്ഭുതപ്പെടുത്തുന്നു.

ഓർത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിലെ വൈദികനും മുളക്കുഴ സെൻറ് മേരിസ് ഇടവകാംഗവുമായ ഫാ. മാത്യു വർഗീസിനെയാണ് തിരുവസ്ത്രത്തിലായിട്ട് പോലും ഗുണ്ടകളെപ്പോലെ പോലീസ് കൈകാര്യം ചെയ്തത്.ഈ നരനായാട്ടിനെതിരെ പ്രതിഷേധിക്കേണ്ടത് ക്രിസ്ത്യൻ മത വിശ്വാസികൾ മാത്രമല്ല, ജാതിമത വ്യത്യാസമില്ലാതെ പൊതു സമൂഹം ഒന്നടങ്കമാണ്.

വികസനത്തിന്റെ പേരും പറഞ്ഞ് ഒരു ജനതയെ കൊല്ലാക്കൊല ചെയ്യുകയാണ്. പിണറായിയുടെ പിൻബലത്തിൽ എന്തും ചെയ്യാമെന്നാണ് ഇപ്പോൾ കേരളത്തിലെ പോലീസ് വിചാരിക്കുന്നത്. സ്റ്റേഷനിൽ ബോംബെറിയുന്ന പൊലീസുകാരെ കുത്തിക്കൊല്ലാൻ നടക്കുന്ന ഗുണ്ടകളെയൊന്നും നിലക്ക് നിർത്താൻ കഴിയാത്ത പോലീസ് ആണ് പാവം വൃദ്ധരും സ്ത്രീകളുമുൾപ്പെടെയുള്ളവരെ കെ റെയിലിന്റെ പേരിൽ അതി ക്രൂരമായി പീഡിപ്പിക്കുന്നത്.

കേരളം മുഴുവൻ പോലീസിൻ്റെയും ഭരണകൂടത്തിൻ്റെയും മനുഷ്യ വേട്ട അരങ്ങേറുകയാണ്. ബംഗാളിലെ സിംഗൂരിലും നന്ദിഗ്രാമിലും സിപിഎം നടപ്പിലാക്കിയ ജന വിരുദ്ധ വികസനത്തിന്റെ ബാക്കി പത്രം എന്താണെന്ന് പിണറായി ഓർക്കുന്നത് നല്ലതാണ്. ആക്രമണത്തിനിരയായ വൈദികനെയും പ്രദേശത്തെ വീട്ടമ്മമാരെയും സന്ദർശിച്ച് ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപി ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു.

ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ അസംഘടിതമായ സമരമാണ്. ഈ പാവപ്പെട്ട ജനതയെ ഒന്നിച്ചു ചേർത്ത് സി പി എമ്മിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് പട നയിക്കും. കോൺഗ്രസ് പ്രഖ്യാപിച്ച കെ റയിൽ വിരുദ്ധ സമരം പിണറായി വിജയൻ എന്ന ഏകാധിപതിയ്ക്ക് ജനാധിപത്യമെന്തെന്നും ജനങ്ങളുടെ ശക്തിയെന്തെന്നും ബോധ്യപ്പെടുത്തി കൊടുത്തിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (27 minutes ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (31 minutes ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (33 minutes ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (43 minutes ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (47 minutes ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (54 minutes ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (57 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (1 hour ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (3 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (3 hours ago)

Malayali Vartha Recommends