Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കശ്മീർ താഴ്‌വരയിൽ താമസിച്ചിരുന്ന, അവിടത്തെ ന്യൂനപക്ഷവും സദാ സമാധാനകാംക്ഷികളുമായിരുന്ന ഒരുകൂട്ടം കശ്മീരി പണ്ഡിറ്റുകൾക്ക് അവർ ജനിച്ചുവളർന്ന നാടുവിട്ട്, അന്നോളമുള്ള സമ്പാദ്യങ്ങൾ ഒക്കെയും ഇട്ടെറിഞ്ഞ് എങ്ങോട്ടെന്നില്ലാതെ ഓടിപ്പോരേണ്ടി വന്നതിൻ്റെ ഉള്ളുലയ്ക്കുന്ന ദൃഷ്യാവിഷ്കാരം സത്യസന്ധമായി അവതരിക്കപ്പെട്ടിട്ടും അതിനെതിരെ സമർത്ഥമായി മുഖം തിരിച്ചു നിൽക്കുന്ന കേരളാ മോഡൽ പ്രബുദ്ധത തെല്ലും അമ്പരപ്പിക്കുന്നില്ല...' വൈറലായി കുറിപ്പ്

14 MARCH 2022 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്നു പറയുന്ന ചിത്രം ദി കശ്മീർ ഫൈൽസ് എന്ന ചിത്രം മികച്ച പ്രതികരണം നേടുകയാണ്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ദി കശ്മീർ ഫയൽസ് വിവേഗ് അഗ്നിഹോത്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് തുറന്നെഴുതുകയാണ് അഞ്ചു പാർവതി പ്രഭീഷ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

നിരാശ തോന്നാറുണ്ട് മലയാളി പൊതു ബോധത്തിൻ്റെ ചില വിഷയത്തിന്മേലുള്ള സെലക്ടീവ് സൈലൻസ് കാണുമ്പോൾ! അത്ഭുതം തോന്നാറുണ്ട് സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് മലയാളി ലിബറൽ-സെക്ക്യൂലർവാദികളുടെ പ്രതൃക്ഷമായ double standard അഥവാ ഇരട്ടത്താപ്പ് കാണുമ്പോൾ! പിന്നെ മനസ്സിൽ ഓർക്കും ഈ ഇരവാദ ഇരട്ടത്താപ്പ് തന്നെയല്ലേ മല്ലൂ പ്രബുദ്ധതയൂടെ ബെഞ്ച് മാർക്ക്? പറഞ്ഞു വന്നത് കാശ്മീരി ഫൈൽസ് എന്ന ചിത്രത്തെ കുറിച്ചും അതിനെ പ്രതി ഇവിടെ പുലർത്തിപ്പോരുന്ന തികഞ്ഞ നിശബ്ദതയെകുറിച്ചാണ് ഭയത്തെകുറിച്ചാണ്.

ചിത്രത്തെ കുറിച്ച് ഒന്ന് മിണ്ടിപ്പോയാൽ, അത് ഇനി നെഗറ്റീവ് റിവ്യൂ ആയിട്ടാണെങ്കിൽ കൂടി ഒരു വാക്ക് പറഞ്ഞുപ്പോയാൽ എന്താണ് ആ ചിത്രത്തിൻ്റെ ഉള്ളടക്കം എന്ന് പൊതു സമൂഹം അറിഞ്ഞുപോകുമോ എന്ന ഭയമാണ് അതിന് കാരണം. അങ്ങനെ വന്നാൽ കാശ്മീർ എന്ന സംസ്ഥാനത്തെ പ്രതി ഇവിടെ പറഞ്ഞുപ്പരത്തിയ, അല്ലെങ്കിൽ കെട്ടിപ്പൊക്കിയ പ്രോപ്പഗാണ്ടകളും ഗീബൽസിയൻ നുണക്കഥകളും ഒരു ചീട്ടുക്കൊട്ടാരം പോലെ തകർന്നടിയുമെന്ന് അവർക്കറിയാം. മൂന്ന് മണിക്കൂർ കൊണ്ട് കാശ്മീർ ഫൈൽസ് തുറന്നുക്കാട്ടുന്നത് പച്ചയായ ചരിത്രമാണ്. അതിനാൽ തന്നെ പൊതുവിൽ ഇത്തരം ചിത്രങ്ങൾ തുടങ്ങുന്നതിന് മുമ്പുള്ള കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല എന്ന നാട്ടു നടപ്പ് ഈ ചിത്രത്തിൽ കാണിച്ചിട്ടില്ല.

അത് തന്നെയാണു ഇതിലെ സത്യാവസ്ഥയും. അല്ലെങ്കിൽ തന്നെ കഥാപാത്രങ്ങൾ ഇന്നും അനുഭവത്തിൻ്റെ തീച്ചൂളയിൽ വെന്തു നീറുന്ന മനസ്സുമായി , നേർസാക്ഷ്യമായി നമുക്ക് മുന്നിൽ ജീവിച്ചിരിക്കുമ്പോൾ കാശ്മീർ ഫൈൽസ് എന്ന സിനിമ ഒരു ഫിക്ഷനും കഥാപാത്രങ്ങൾ Fictional characters എങ്ങനെ ആവാനാണ് അല്ലേ? നോൺ ലീനിയർ രീതിയിൽ കഥ പറയുന്ന ഈ ചിത്രം 1300 മുതൽ തുടങ്ങി 1990 കളിൽ വരെയുള്ള കാശ്മീരി പണ്ഡിറ്റുകളുടെ യാതനകളും പലായനവും വംശഹത്യയും തുറന്നുക്കാട്ടുന്നു. എന്തിന്റെ പേരിലാണ് അവർക്ക് കൂടും കുടുക്കയുമെടുത്ത് രായ്ക്കുരാമാനം ജീവനും കൊണ്ടോടേണ്ടി വന്നത്? 1990 ജനുവരിക്കും മാർച്ചിനുമിടയിൽ എത്ര പേരാണ് പലായനം ചെയ്തത്? എത്ര പേരാണ് അവിടെ കൊല്ലപ്പെട്ടത് ? ബലാത്സംഗത്തിന് ഇരയായത്? അവർക്ക് നീതികിട്ടിയോ? എല്ലാത്തിനും ഉത്തരം കാശ്മീർ ഫൈൽസിൽ ഉണ്ട്.

അതുകൊണ്ടു തന്നെയാണ് ഈ ചിത്രത്തെ പലരും ഭയക്കുന്നതും. കശ്മീർ താഴ്‌വരയിൽ താമസിച്ചിരുന്ന, അവിടത്തെ ന്യൂനപക്ഷവും സദാ സമാധാനകാംക്ഷികളുമായിരുന്ന ഒരുകൂട്ടം കശ്മീരി പണ്ഡിറ്റുകൾക്ക് അവർ ജനിച്ചുവളർന്ന നാടുവിട്ട്, അന്നോളമുള്ള സമ്പാദ്യങ്ങൾ ഒക്കെയും ഇട്ടെറിഞ്ഞ് എങ്ങോട്ടെന്നില്ലാതെ ഓടിപ്പോരേണ്ടി വന്നതിൻ്റെ ഉള്ളുലയ്ക്കുന്ന ദൃഷ്യാവിഷ്കാരം സത്യസന്ധമായി അവതരിക്കപ്പെട്ടിട്ടും അതിനെതിരെ സമർത്ഥമായി മുഖം തിരിച്ചു നിൽക്കുന്ന കേരളാ മോഡൽ പ്രബുദ്ധത തെല്ലും അമ്പരപ്പിക്കുന്നില്ല. ഇന്നും വർഷങ്ങൾക്കു മുമ്പുള്ള ഗുജറാത്ത് കലാപത്തിന് ഇവിടെ രാഷ്ട്രീയസ്ക്കോപ്പുണ്ട്. ദില്ലി കലാപത്തിനും മാർക്കറ്റുണ്ട്. പക്ഷേ കൺമുന്നിലെ മാറാട് ഇതുവരെ ആരെയും പൊള്ളിച്ചിട്ടേയില്ലല്ലോ. അത് പോലെ തന്നെ ഗാസ കാണും; സേവ് ഗാസ പ്രൊഫൈൽ പിക് ആക്കും. കാരണം അവിടെ മറുവശത്ത് ജൂതരാണ്. ചില പ്രത്യേക പ്രത്യയശാസ്ത്രമനുസരിച്ച്‌ ജൂതർ വെറുക്കപ്പെടേണ്ടവരാണ്. അതിനാൽ തന്നെ ഇസ്രയേൽ വിരുദ്ധ കവിതകളും ലേഖനങ്ങളും മുറ തെറ്റാതെ എഴുതും. ഇതേ കൂട്ടർ ഒരിക്കൽ പോലും കണ്ണ് തുറന്നു കാണാൻ ശ്രമിക്കാതെയിരുന്ന ഒരു വംശഹത്യയുണ്ട് ,a cold blooded genocide . അത് നടന്നത് സ്വന്തം രാജ്യത്ത്, വെറും മുപ്പതാണ്ടുകൾക്ക് അപ്പുറത്ത്.

 

ഈ ചിത്രത്തെ നിങ്ങൾ ഒരു ഹിന്ദുവിൻെറ കണ്ണിലൂടെയോ മുസൽമാൻ്റെ കണ്ണിലൂടെയോ കാണരുത്. കേവലം ഒരു മനുഷ്യൻ്റെ കണ്ണിലൂടെ മാത്രം നോക്കി കാണുക. അപ്പോൾ നിങ്ങൾക്കു തോന്നുന്നത് ഒരേ ഒരു കാര്യം മാത്രമാവും- മനുഷ്യൻ എന്ന് പേരിട്ടു വിളിക്കുന്ന, സിരകളിൽ ഒഴുകുന്ന ചോരയ്ക്ക് ഒരേ നിറമുള്ള ഒരു വിഭാഗത്തിന് എങ്ങനെയാണ് സഹജീവികളോട് ഇത്ര ക്രൂരമായി പെരുമാറാൻ കഴിയുക എന്ന നോവ് കലർന്ന ചോദ്യമായിരിക്കും. അന്ന് പണ്ഡിറ്റ് കുടുംബങ്ങൾക്ക് വന്ന പല ഭീഷണി സന്ദേശങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു, "മുന്നറിയിപ്പുകൾ അവഗണിച്ച് ഇവിടെ തുടർന്നാൽ, ഞങ്ങൾ തുടങ്ങാൻ പോകുന്നത് നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകൊണ്ടായിരിക്കും". ഈ ഒരു ഭീഷണിയെ അതിജീവിക്കാൻ തക്ക കെൽപ്പ് അന്നും ഇന്നും മനുഷ്യവർഗ്ഗത്തിന് ഉണ്ടെന്ന് തോന്നുന്നില്ല. This movie should be watched by every Indian and those who are passionate about humanity, social justice and fairness. Not just by 'Hindu'.
#KashmirFiles
#VivekAgnihotri

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (29 minutes ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (33 minutes ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (35 minutes ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (45 minutes ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (49 minutes ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (56 minutes ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (59 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (1 hour ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (3 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (3 hours ago)

Malayali Vartha Recommends