Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിനെയും വക്കീലന്മാരെയും ഊരാക്കുടുക്കിലാക്കുന്ന നിർണ്ണായക തെളിവുകൾ; ദിലീപിന്റെ അഭിഭാഷകർ മുംബൈയിൽ പോയി ഫോൺ വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്, അഭിഭാഷക സംഘത്തിനൊപ്പം ഫോൺ വാങ്ങാനായി താനും പോയിരുന്നുവെന്ന് വിൻസന്റ് ചൊവ്വല്ലൂർ മൊഴി നൽകി! നശിപ്പിച്ച തെളിവുകൾ ഏതുവിധേനയും വീണ്ടെടുക്കുമെന്ന് അന്വേഷണ സംഘം

14 MARCH 2022 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെയും വക്കീലന്മാരെയും ഊരാക്കുടുക്കിലാക്കുന്ന നിർണ്ണായക തെളിവുകൾ ലഭിച്ചിരിക്കുന്നു. ദിലീപിന്റെ അഭിഭാഷകർ മുംബൈയിൽ പോയി ഫോൺ വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് കണ്ടെടുത്തു. വിമാനത്താവളത്തിൽ നിന്നുള്ള സി സി ടി വിദൃശ്യങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്. ഫോണുകൾ മുംബൈയിൽ നിന്നും ദിലീപിന്റെ അഭിഭാഷകർ പോയി വാങ്ങിയതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായി മംഗളമാണ് റിപ്പോർട്ട് ചെയ്തത്. അഭിഭാഷക സംഘത്തിനൊപ്പം ഫോൺ വാങ്ങാനായി താനും പോയിരുന്നുവെന്ന് വിൻസന്റ് ചൊവ്വല്ലൂർ മൊഴി നൽകിയതായും മംഗളം റിപ്പോർട്ടിൽ പറയുന്നു. ഇയാളെ കേസിൽ സാക്ഷിയേക്കുമെന്നാണ് സൂചന.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പല നിർണായക തെളിവുകളും ദിലീപിന്റേയും കൂട്ടാളികളുടേയും ഫോണുകളിൽ നിന്നും കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അന്വേഷണ സംഘം. ഫോണിൽ നിന്നും തെളിവുകൾ നശിപ്പിച്ച സാഹചര്യത്തിൽ ഇത് വീണ്ടെടുക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. അതിനിടെയാണ് ഏറ്റവും പുതിയ തെളിവുകൾ ഇപ്പോൾ പുറത്തുവന്നത്.

4 ഫോണുകളായിരുന്നു ദിലീപ് മുംബൈയിലേക്ക് അയച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ കാര്യങ്ങൾ ഫോണിൽ ഉണ്ടെന്നും അത് വീണ്ടെടുക്കുന്നതിന് വേണ്ടിയുമാണ് മുംബൈയിലെ ലാബിലേക്ക് ഫോണുകൾ അയച്ചതെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. ലാബ് സിസ്റ്റം ഇന്ത്യ ലിമിറ്റഡ് എന്ന ലാബിലേക്ക് അയച്ചായിരുന്നു പരിശോധന.

മുൻ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ വിൻസെന്റ് ചൊവ്വല്ലൂർ എന്നയാളാണ് ഈ ലാബ് ദിലീപിന് പരിചയപ്പെടുത്തിയത്. ഇക്കാര്യം ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആദായ നികുതി മുൻ അസിസ്റ്റന്റ് കമ്മീഷ്ണറായ വിൻസെന്റ് സി ബി ഐ കുറ്റപത്രം നൽകിയ അഴിമതി കേസിലെ പ്രതിയാണ്. തന്റേയും ദിലീപിന്റേയും അഭിഭാഷകർ ഒരേ ആളാണെന്നും അവർ പറഞ്ഞത് പ്രകാരമാണ് ദിലീപിന് ലാബിനെ കുറിച്ച് നിർദ്ദേശിച്ചതെന്നുമാണ് ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്.

 

അതേസമയം ദിലീപിന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കുകയെന്നതാണ് ഇനി അന്വേഷണ സംഘത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.ദിലീപിന്റെ ഒരു ഫോണിൽ നിന്നും 12 നമ്പറിലേക്കുള്ള 12 ചാറ്റുകൾ നശിപ്പിച്ചതായാണ് കണ്ടെത്തൽ.വാട്സ് ആപ്പ് ചാറ്റുകളാണ് ഇത്തരത്തിൽ ഡിലീറ്റ് ചെയ്തിരിക്കുന്നത്. വിവരങ്ങൾ ഡിലീറ്റ് ചെയ്തുവെന്ന് കണ്ടെത്തിയെങ്കിലും തിരികെയെടുക്കാൻ സാധിച്ചിട്ടില്ല. ഇതിനായി കേന്ദ്ര ഏജൻസിയെ സമീപിക്കാനാണ് പോലീസ് ആലോചിക്കുന്നത്.

അതിനിടെ ദിലീപിനും അഡ്വ ബി രാമന്‍പിള്ളയ്ക്കുമെതിരായി മൊഴിനല്‍കാന്‍ ക്രൈംബ്രാഞ്ച് തനിക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന പരാതിയുമായി ഐടി വിദഗ്ദൻ രംഗത്തെത്തി. ഫോണിലെ ഫയലുകള്‍ ഡിലീറ്റ് ചെയ്തത് അഡ്വ ബി രാമന്‍ പിള്ളയുടെ നിര്‍ദേശത്തെത്തുടര്‍ന്നൊണ് മൊഴി നൽകണമെന്നാണ് സമ്മർദ്ദമെന്നാണ് ഇയാൾ കോടതി അറിയിച്ചിരിക്കുന്നത്. അതേസമയം വിഷയം പരിഗണിച്ച കോടതി നോട്ടീസ് നല്‍കാതെ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (27 minutes ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (31 minutes ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (33 minutes ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (43 minutes ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (47 minutes ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (54 minutes ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (57 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (1 hour ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (3 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (3 hours ago)

Malayali Vartha Recommends