Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുറവിലങ്ങാട് കാർ ഷോ റൂമിൽ മോഷണം: നിരവധി മോഷണ കേസുകളിലെ പ്രതിയായ തൃപ്പൂണിത്തുറ സ്വദേശി പിടിയിൽ

14 MARCH 2022 08:00 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

കോട്ടയം: കുറവിലങ്ങാട് കാണക്കാരിയിലെ ഏഞ്ചൽ യൂസ്ഡ് കാർ ഷോറൂമിൽ മോഷണം നടത്തിയ പ്രതിയെയാണ് പൊലീസ് സംഘം പിടികൂടിയത്. കുപ്രസിദ്ധ മോഷ്ടാവ് തൃപ്പൂണിത്തുറ കരിങ്ങാച്ചിറ മന്നുള്ളിൽ വീട്ടിൽ ജോസാ (ലാല്ല- 64) ണ് കുറവിലങ്ങാട് പൊലീസിന്റെ പിടിയിലായത്.

2022 ജനുവരി 10 ന് രാത്രി കാണക്കാരി ഭാഗത്തുള്ള യൂസ്ഡ് കാർ ഷോറൂമിലായിരുന്നു മോഷണം. വാഹനം വാങ്ങാനെന്ന വ്യാജേന എത്തി പല കാറുകളും പരിശോധിച്ച് വിവരം ശേഖരിച്ച പ്രതി , ഷോറൂമിന്റെ രൂപരേഖ മനസ്സിലാക്കിയ ശേഷം രാത്രി എത്തി മോഷണം നടത്തുകയായിരുന്നു. രാത്രി ഷോറൂം അടച്ച് ഉടമയും ജീവനക്കാരും പോയതിന് ശേഷം സ്ഥലത്തെത്തിയ പ്രതി ഷോറൂമിന്റെ മുൻവശം ഗ്രില്ലിന്റെ പൂട്ട് പൊളിച്ച് അകത്ത് കോമ്പൌണ്ടിനുള്ളിൽ കയറി. ഷട്ടറിന്റെ താഴ് പൊട്ടിച്ച ശേഷമാണ് ഷോറൂമിന്റെ ഗ്ലാസ്സ് ഡോർ തകർത്ത് ഷോറൂമിനുള്ളിൽ കയറിയത്.

ഓഫീസ് ക്യാബിന്റെ ഡോർ പൊളിച്ച് ക്യാബിനുള്ളിലെ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന കാറിന്റെ താക്കോൽ എടുത്ത് മാരുതി സ്വിഫ്റ്റ് കാർ മോഷ്ടിച്ചെടുത്ത് ഓടിച്ചു പോകുകയായിരുന്നു. മോഷ്ടിച്ച കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി വ്യാജ നമ്പർ പതിപ്പിച്ചാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. മോഷണ ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ , കോലഞ്ചേരിയിലുള്ള സ്വകാര്യ ലോഡ്ജിൽ നിന്നും തന്ത്രപരമായി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മോഷ്ടിക്കുന്ന വാഹനങ്ങൾ തിരക്കേറിയ ആശുപത്രികളുടേയും മറ്റും പാർക്കിംഗ് ഏരിയാകളിൽ ഒളിപ്പിക്കുന്നതും പിന്നീട് വാഹനങ്ങളിൽ രാത്രികാലങ്ങളിൽ കറങ്ങി നടന്ന് മലഞ്ചരക്ക് കടകളിലും, ജൂവല്ലറികളിലും, മറ്റ് വ്യാപാര സ്ഥാപനങ്ങളിലും, മോഷണം നടത്തുകയുമാണ് ഇയാളുടെ പതിവ്. പണത്തിന് അത്യാവശ്യം വരുമ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും പുലർച്ചെ എത്തുന്ന ബസ്സുകളുടെ സമീപത്ത് കാറുമായെത്തി ടാക്സിയായി ഓടുന്ന പതിവും പ്രതിക്കുണ്ട്.

കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും, തമിഴ്നാട്ടിലും അടക്കം 25 ഓളം കേസുകളി ഇയാൾ പ്രതിയാണ്. എറണാകുളം ചേരാനല്ലൂരിൽ ജ്വല്ലറി കുത്തിതുറന്ന് ഒരു കിലോ സ്വർണ്ണം കവർച്ച ചെയ്ത കേസിൽ മട്ടാഞ്ചേരി ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയാണ് കാർ മോഷണം നടത്തിയത്.

അടുത്ത കാലത്ത് കോട്ടയം ജില്ലയിൽ രാമപുരം, വൈക്കം, ഏറ്റുമാനൂർ, എന്ന് പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരേ നിരവധി കേസുകൾ ഉള്ളതാണ്. വിവാഹം കഴിച്ചിട്ടില്ലാത്ത പ്രതി ഹോട്ടലുകളിലും ലോഡ്ജുകളിലും മാറി മാറി താമസിച്ച് ആളുകൾക്ക് തിരിച്ചറിയാൻ അവസരം നൽകാതെയാണ് മോഷണം നടത്തി വന്നിരുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത സമയം കേരളത്തിലും തമിഴ് നാട്ടിലുമായി കൊലപാതക കേസടക്കം 30 ഓളം കേസുകളിൽ പ്രതിയായിട്ടുള്ളതായി ടിയാൻ പൊലീസിനോട് വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത പ്രതിയെ ജോസിനെ പാലാ കോടതിയിൽ ഹാജരാക്കി.

കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈക്കം ഡി.വൈ.എസ്.പി എ.ജെ തോമസിന്റെ നിർദ്ദേശ പ്രകാരം കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സജീവ് ചെറിയാൻ. സബ് ഇൻസ്പെക്ടർ സദാശിവൻ ടി.പി , മനോജ് കുമാർ, എ.എസ്.ഐമാരായ അജി ആർ, സാജുലാൽ, സിനോയിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുരേഷ് എം.കെ , രാജീവ് പി.ആർ, ഷുക്കൂർ, സുധീഷ്, എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇന്നലെ കോലഞ്ചേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (29 minutes ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (33 minutes ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (35 minutes ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (45 minutes ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (49 minutes ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (56 minutes ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (59 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (1 hour ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (3 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (3 hours ago)

Malayali Vartha Recommends