Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവസാനം കുടുങ്ങി... രക്ഷപ്പെടാന്‍ അവസാനം വരെയും നമ്പര്‍18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റ് പോരാടിയതായി വെളിപ്പെടുത്തല്‍; 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു; അഞ്ജലിയെ കുടുക്കിത്തരാമെന്ന ഉറപ്പും നല്‍കി; പരാതി നല്‍കിയ ശേഷം കോഴിക്കോട് എത്തിയപ്പോള്‍ വന്‍ ഓഫര്‍

15 MARCH 2022 08:14 AM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

പോക്‌സോ കേസില്‍ അറസ്റ്റിലായ നമ്പര്‍18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റും കൂട്ടുപ്രതി സൈജു തങ്കച്ചനും കുടുങ്ങിയിരിക്കുകയാണ്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പ് റോയ് വയലാറ്റിന് ആരോഗ്യ പരിശോധന നടത്തിയപ്പോള്‍, രക്തസമ്മര്‍ദം ഉയര്‍ന്നിരുന്നതിനാല്‍ നിരീക്ഷണത്തിലാക്കി. പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന സെഷന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തിയാണ് റോയ് വയലാറ്റിനെ റിമാന്‍ഡ് ചെയ്തത്.

അതേസമയം ഗുരുതര ആരോപണവുമായി പരാതിക്കാരി രംഗത്തെത്തി. പോക്‌സോ കേസില്‍ മൊഴി മാറ്റിപ്പറയാന്‍ നമ്പര്‍18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റ് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നാണ് പരാതിക്കാരി പറയുന്നത്. അഞ്ജലിയെ കുടുക്കിത്തരാമെന്ന ഉറപ്പു നല്‍കിയെന്നും റോയിയുടെ പ്രതിനിധി എന്നു പറഞ്ഞ് എത്തിയ അഭിഭാഷകന്‍ പറഞ്ഞതായി ഇവര്‍ പറയുന്നു. കേസിലെ മൂന്നാം പ്രതി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമദേവ് തനിക്കു നല്‍കാനുള്ള പണം റോയ് തിരികെ നല്‍കുമെന്നാണ് അറിയിച്ചത്.

 



ലഭിക്കാനുള്ള 15 ലക്ഷം രൂപ എന്നു പറഞ്ഞത് 50 ലക്ഷം എന്നു കേട്ടപ്പോള്‍, ഇത്ര വലിയ തുക റോയ് തരുമെന്ന് അറിയിക്കുകയായിരുന്നത്രെ. പരാതി നല്‍കിയ ശേഷം കോഴിക്കോട് എത്തിയപ്പോഴായിരുന്നു, കോഴിക്കോട് സ്വദേശിയായ ഒരു സാമൂഹിക പ്രവര്‍ത്തകനൊപ്പം എത്തി പണം വാഗ്ദാനം ചെയ്തതെന്ന് ഇവര്‍ പറയുന്നു.

നിനക്ക് എത്രയാണോ തരാനുള്ളത് അത് തരാന്‍ റോയ് തയാറാണ്. ഇപ്പോള്‍ നിനക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല, അറസ്റ്റിലായാല്‍ ഒരു 35 ദിവസം അകത്തു കിടക്കും. അതു കഴിഞ്ഞു പുറത്തിറങ്ങും. അതു കഴിയുമ്പോള്‍ വിചാരണ സമയത്ത് നിങ്ങള്‍ക്കു താല്‍പര്യമില്ലാത്തതു പോലെ ഒന്ന് അയഞ്ഞാല്‍ മതി.



കൂറു മാറുക എന്നു പറയുന്ന കുറെ സംഭവങ്ങളുണ്ട്, അതാക്കിയാല്‍ റോയ് രക്ഷപ്പെടും. അല്ലെങ്കില്‍ റോയിക്ക് 20 വര്‍ഷം കിട്ടും. അഞ്ജലിയെ വേണമെങ്കില്‍ നമുക്കു കുരുക്കാം, അഞ്ജലിക്കെതിരെ കുറെ സംഭവങ്ങള്‍ എന്റെ കയ്യിലുണ്ട്. അവര്‍ക്കെതിരെ സമീപിച്ചവരുടെ ലിസ്റ്റുണ്ട്. അവരെ കുടുക്കിത്തരാം, അഞ്ജലിയല്ലേ നിങ്ങളുടെ ടാര്‍ജറ്റ് എന്ന് ചോദിച്ചു. എന്റെ ഓഫിസിലെത്തിയാണ് സംസാരിച്ചത്.

അഞ്ജലി എനിക്കു 15 തരാനുണ്ട് എന്നു പറഞ്ഞത് അവര്‍ കേട്ടത് 50 എന്നാണ് തോന്നിയത്. റോയ് എന്തിനാണ് തരുന്നതെന്ന് അപ്പോള്‍തന്നെ ചോദിക്കുകയും ചെയ്തു. അവരൊക്കെ ഒറ്റക്കെട്ടാണെന്നായിരുന്നു അയാളുടെ മറുപടി. ഇക്കാര്യം പൊലീസിനോടു പറഞ്ഞിട്ടുണ്ടെന്നും പരാതിക്കാരി വെളിപ്പെടുത്തി.



കഴിഞ്ഞ ദിവസം രാവിലെ 10ന് കളമശേരി മെട്രോ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ സൈജുവിനെ അപ്പോള്‍തന്നെ ചോദ്യം ചെയ്തിരുന്നു. ഞായറാഴ്ച കീഴടങ്ങിയ റോയ് വയലാറ്റിനൊപ്പവും ചോദ്യം ചെയ്തു. തുടര്‍ന്ന് സൈജുവിനെ അന്വേഷണസംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിച്ച് തെളിവെടുത്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

റോയ് വയലാറ്റിനെയും സൈജു തങ്കച്ചനെയും ഉച്ചയ്ക്കു 2നാണ് കൊച്ചി കമ്മിഷണര്‍ ഓഫിസില്‍നിന്ന് കോടതിയിലേക്കു കൊണ്ടുപോയത്. കോടതിയിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരെയും ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സൈജുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. മാര്‍ച്ച് 16 വരെയാണ് സൈജുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.



പരാതിക്കാരിയെയും മറ്റു പെണ്‍കുട്ടികളെയും കൊച്ചിയിലെത്തിച്ച വാഹനം കണ്ടെത്തണമെന്നും പ്രതികള്‍ക്കെതിരെ മറ്റു കേസുകളുണ്ടോ എന്നു പരിശോധിക്കണമെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച മൂന്നാം പ്രതി അഞ്ജലി റിമാദേവിന് ചോദ്യം ചെയ്യലിനു ഹാജരാവാന്‍ നോട്ടിസ് നല്‍കി. ബുധനാഴ്ച ഹാജരാകാനാണ് നിര്‍ദേശം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (14 minutes ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (18 minutes ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (20 minutes ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (30 minutes ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (34 minutes ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (41 minutes ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (44 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (53 minutes ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (1 hour ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (2 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (3 hours ago)

Malayali Vartha Recommends