ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു....ശീവേലി എഴുന്നള്ളിപ്പിന് എത്തിച്ച കൊമ്പനാണ് ഇടഞ്ഞത്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. ശീവേലി എഴുന്നള്ളിപ്പിന് എത്തിച്ച കൊമ്പന്‍ ബല്‍റാം ആണ് ഇടഞ്ഞത്. രാത്രി പത്തോടെ അത്താഴ ശീവേലി കഴിഞ്ഞു ക്ഷേത്രമതില്‍ക്കെട്ടിനു പുറത്ത് എത്തിയ കൊമ്പന്‍ പാപ്പാന്‍ സുരേഷിനെ ആനപ്പുറത്ത് നിന്ന് കുടഞ്ഞിട്ട് അക്രമിക്കാന്‍ ശ്രമിച്ചു. മറ്റു പാപ്പാന്മാര്‍ സുരേഷിനെ വലിച്ചു നീക്കിയതിനാല്‍ അപകടം സംഭവിച്ചില്ല.
പാപ്പാന്മാരുടെ ഇരിപ്പിടത്തിനായി നിര്‍മിച്ച താത്കാലിക ഷെഡ് ആന തകര്‍ത്തു, അവിടെയുണ്ടായിരുന്ന മരങ്ങളും ആന കുത്തി മറിച്ചിട്ടു. ഒരു മണിക്കൂറിനുള്ളില്‍ കാച്ചര്‍ ബെല്‍റ്റ് ഉപയോഗിച്ചു പാപ്പാന്മാര്‍ ആനയെ തളച്ചു.
"
https://www.facebook.com/Malayalivartha

























