ഭര്‍ത്താവുമായുള്ള തര്‍ക്കത്തെതുടര്‍ന്ന് ഏഴുവയസുള്ള മകനെ കൊലപ്പെടുത്തി യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു...

ഭര്‍ത്താവുമായുള്ള തര്‍ക്കത്തെതുടര്‍ന്ന് ഏഴുവയസുള്ള മകനെ കൊലപ്പെടുത്തി യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അമ്‌റേലി നഗരത്തിനു സമീപം ചിതാലിലാണ് സംഭവം. തുഷാര്‍ സവാലിയ എന്നയാളുടെ ഭാര്യ കാജല്‍ സാവാലിയ(30), മകന്‍ ജയ്‌വീര്‍ (7) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
കാജല്‍ ആദ്യം മകന് വിഷം നല്‍കുകയും പിന്നീട് സ്വയം കഴിക്കുകയുമായിരുന്നു. ഭര്‍ത്താവ് തുഷാറും മാതാപിതാക്കളും മതപരമായ ആഘോഷപരിപാടിക്കായി പുറത്തുപോയിരിക്കുമ്പോഴാണ് സംഭവം.
വാതിലില്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് സംഭവം അറിഞ്ഞത്. അവശനിലയിലായ കാജലിനേയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് വ്യക്തമാക്കി. മുറിയില്‍ നിന്നും വിഷക്കുപ്പി കണ്ടെടുത്തു.
"
https://www.facebook.com/Malayalivartha

























