Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'മൈനര്‍ എന്ന കാറ്റഗറിയില്‍ പെടുത്തി കുറ്റകൃത്യം ചെയ്ത പ്രതി സംരക്ഷിക്കപ്പെടുന്നു എങ്കില്‍, അതിനാല്‍ അവര്‍ ചെയ്ത കുറ്റം നോര്‍മലൈസ് ചെയ്യപ്പെടുന്നുണ്ടെങ്കില്‍, അവര്‍ സമുഹത്തില്‍ ഒളിപ്പിക്കപ്പെട്ട് സുരക്ഷിതമാക്കപ്പെടുന്നുണ്ടെങ്കില്‍, ആ അക്രമിയുടെ മനുഷ്യാവകാശം സരക്ഷിക്കപ്പെടുന്നുണ്ട് എങ്കില്‍, പറയൂ നിയമമേ… സമൂഹമേ….' ലൈംഗികാതിക്രമം നേരിട്ട ചിത്രകാരിയും പരസ്യ സംവിധായികയും ആക്ടിവിസ്റ്റുമായ ആലീസ് മഹാമുദ്ര കുറിക്കുന്നു

03 JULY 2022 01:49 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജോലി കഴിഞ്ഞ് ബസ്സിറങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇടവഴിയില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ട ചിത്രകാരിയും പരസ്യ സംവിധായികയും ആക്ടിവിസ്റ്റുമായ ആലീസ് മഹാമുദ്രയുടെ ഫേസ്‌ബുക്ക് കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചാ വിഷയം എന്നത്.

പിന്നാലെ തന്റെ മനോധൈര്യം കൈവിടാതെ പ്രതിയെ ചവിട്ടി വീഴ്ത്തിയും ഉച്ചത്തില്‍ അലറി ഒച്ചവച്ചുമാണ് ആലീസ് അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. എന്നാൽ, മൈനർ എന്ന പേരിൽ പ്രതി അറിയപ്പെടുമ്പോൾ തനിക്ക് അവൻ മൈനർ അല്ല റേപ്പിസ്റ്റാണെന്ന നിലപാടിലാണ് ആലീസ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ആലീസ് വളരെ വ്യക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അഭിമുഖത്തിന്റെ പൂർണരൂപം ആലീസ് തന്നെ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

(അഭിമുഖം: നിലീന അത്തോളി) എന്റെ ചോദ്യമിതാണ്;
മൈനര്‍ എന്ന കാറ്റഗറിയില്‍ പെടുത്തി കുറ്റകൃത്യം ചെയ്ത പ്രതി സംരക്ഷിക്കപ്പെടുന്നു എങ്കില്‍, അതിനാല്‍ അവര്‍ ചെയ്ത കുറ്റം നോര്‍മലൈസ് ചെയ്യപ്പെടുന്നുണ്ടെങ്കില്‍, അവര്‍ സമുഹത്തില്‍ ഒളിപ്പിക്കപ്പെട്ട് സുരക്ഷിതമാക്കപ്പെടുന്നുണ്ടെങ്കില്‍, ആ അക്രമിയുടെ മനുഷ്യാവകാശം സരക്ഷിക്കപ്പെടുന്നുണ്ട് എങ്കില്‍, പറയൂ നിയമമേ… സമൂഹമേ…. അക്രമിക്കപ്പെട്ട എന്റെ, അതായത് ഓരോ ഇരയാക്കപ്പെട്ടവരുടേയും മനുഷ്യാവകാശം എങ്ങനെയാണ് സംരക്ഷിക്കപ്പെടുന്നത്?

എനിക്കുള്ള, ഞങ്ങള്‍ക്കുള്ള നീതി എവിടെ നിയമത്തില്‍ ? ഞങ്ങളുടെ നീതിയെ നിയമം എങ്ങനെയാണ് നിര്‍വ്വചിക്കുന്നത്? മൈനര്‍ എന്ന കാറ്റഗറി എന്നു നിങ്ങള്‍ ആവര്‍ത്തിക്കുന്ന ക്രിമിനലുകളില്‍ നിന്നും ഞാന്‍ അനുഭവിച്ച, ഞങ്ങള്‍ അനുഭവിച്ച, ഇനിയും അനുഭവിക്കാനിരിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ക്രൂരമായ അനുഭവങ്ങള്‍ ഇപ്രകാരം റദ്ദ് ചെയ്യപ്പെടുകയല്ലേ? എപ്രകാരമാണ് നിയമത്തിന് എന്റെ, ഞങ്ങളുടെ ആ അനുഭവങ്ങളെ റദ്ദ് ചെയ്യാനാവുക? എവിടെ ഞങ്ങള്‍ക്കുള്ള യഥാര്‍ത്ഥ നീതി? നിലവിലുള്ള നിയമത്തില്‍ ഞങ്ങള്‍ക്കുള്ള യഥാര്‍ത്ഥ നീതി പൂര്‍ണ്ണമായും ലഭ്യമാകുന്നില്ലയെങ്കില്‍ ആ നിയമങ്ങള്‍ക്ക് ഭേദഗതി വരുത്തേണ്ടതുണ്ട് എന്നുതന്നെയല്ലേ അര്‍ത്ഥം?

എനിക്കറിയാം നിങ്ങൾക്ക് ഓരോരുത്തർക്കും ഇത് എന്റെ മാത്രം പ്രശ്നമാണ്. ഇനിയും മൈനർ കാറ്റഗറിയിൽ മാത്രം ഉൾപ്പെടുന്ന ക്രിമിനലുകളാൽ ഇവിടെ റേപ്പ് ചെയ്യപ്പെടാൻ പോകുന്ന കൊല്ലപ്പെടാൻ പോകുന്ന ധാരാളം സ്ത്രീകളുടെ പ്രശ്നമാണിതെന്ന്, അതി ഭീകരമായ സാമൂഹിക വിപത്താണ് ഇതെന്ന് ഓർക്കുവാൻ പോലും താൽപര്യമില്ല നമ്മുടെ സമൂഹത്തിന് എന്നതാണ് യാഥാർഥ്യം.

ഞാൻ ഒന്ന് ഉറപ്പിച്ചു പറയട്ടെ; എനിക്ക് നീതി കിട്ടിക്കഴിഞ്ഞു. അതായത് ഞാൻ എനിക്ക് നൽകിയ നീതി. എന്നെ ആക്രമിച്ചവനെ ചവിട്ടിയൊതുക്കിയപ്പോ ഞാൻ എന്നോട് ചെയ്ത നീതി. അവനെ പൊതു സമൂഹത്തിനു വിട്ടുകൊടുത്തപ്പോ ഞാൻ എന്നോടും സമൂഹത്തോടും ചെയ്ത നീതി. അവനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ, നീതിയ്ക്കും മര്യാദയ്ക്കും വേണ്ടി പോലീസിനോട് യുദ്ധം പ്രഖ്യാപിക്കേണ്ടി വന്നപ്പോൾ എന്നോടും നീതിതേടി പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന മറ്റുള്ളവരോടും ചെയ്യുന്ന നീതി, അവനെ അവന്റെ നാട്ടിലെങ്കിലും റേപ്പിസ്റ്റ് എന്ന് തിരിച്ചറിയിച്ചപ്പോ എന്നോടും ആ നാട്ടിലെ ഓരോ സ്ത്രീയോടും ചെയ്‌ത നീതി.

എന്റെ മുഖത്തോടെ, പേരോടെ എനിക്ക് സമൂഹത്തോട് സംസാരിക്കണമെന്ന് സകലമാധ്യമങ്ങളോടും ഉറക്കെ പറഞ്ഞപ്പോൾ എന്റെ ഐഡന്റിറ്റിയോടും എന്റെ ജീവിതത്തോടും ചെയ്ത നീതി. അതെ, ഞാൻ എനിക്ക് നീതി നൽകി. എന്നാൽ ഇനിയങ്ങോട്ട് ഇവിടത്തെ നിയമത്തിലും സമൂഹത്തിലും വ്യക്തികളിലും ഉള്ള നീതിയിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ഞാൻ എനിക്ക് നൽകിയ നീതിയിൽ തല ഉയർത്തി ജീവിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്  (4 minutes ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (9 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (9 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (9 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (9 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (9 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (9 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (10 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (10 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (10 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (10 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (10 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (12 hours ago)

Malayali Vartha Recommends