ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ല...! എ കെ ജി സെന്റർ ആക്രമിക്കുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾക്കും ജാമ്യം, അന്തിയൂർകോണം സ്വദേശിയെ വിട്ടയച്ച് പോലീസ് തടിയൂരി, ജാമ്യമില്ലാ വകുപ്പുകൾ ഓഴിവാക്കി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

എ കെ ജി സെന്റർ ആക്രമിക്കുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട അന്തിയൂർകോണം സ്വദേശിയെ ജാമ്യത്തിൽ വിട്ടു.റിജുവിനെയാണ് വെറുതെ വിട്ടത്. എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഇയാൾക്കെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്.
സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തുക്കള്‍ എറിഞ്ഞതില്‍ ഇയാളുടെ പങ്ക് കണ്ടെത്താനായില്ല. സിപിഐഎം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്ററിന് നേരെ കല്ലെറിയും. ഒരു ജനൽച്ചില്ലെങ്കിലും പൊട്ടിക്കുമെന്നുമായിരുന്നു അന്തിയൂർക്കോണം സ്വദേശിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഒറ്റയ്ക്കായിരിക്കും കല്ലെറിയുകയെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.ആറുദിവസം മുമ്പാണ് ഇയാൾ പോസ്റ്റിട്ടത്. അതേസമയം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട 20 ഓളം പേര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. എ.കെ.ജി സെന്ററിൽ സ്ഫോടകവസ്തു എറിഞ്ഞിട്ട് രണ്ടുദിവസം പിന്നിട്ടിട്ടും പ്രതിയെ പോലീസിന് പിടികൂടാനായില്ല. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ലെന്നാണ് പൊലീസ് പറയുന്നത്.
അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ഈ സ്കൂട്ടർ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു. നഗരത്തിൽ തട്ടുകട നടത്തുന്ന ഒരാളാണെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ പങ്കില്ലെന്ന് മനസിലായതിനെ തുടർന്ന് ഇവരെ വിട്ടയക്കുകയായിരുന്നു.
എകെജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കന്‍റോണ്‍മെന്‍റ് സിഐ ഷാഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം രാത്രി 11.24ന് ഡിയോ സ്കൂട്ടറിലെത്തിയ യുവാവാണ് എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞത്.
https://www.facebook.com/Malayalivartha
























