ക്രൈംബ്രാഞ്ചുമായും സഹകരിക്കും... ജീവനുള്ള കാലത്തോളം ഇ.ഡി നടത്തുന്ന അന്വേഷണവുമായി സഹകരിക്കുമെന്ന് നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്...

ക്രൈംബ്രാഞ്ചുമായും സഹകരിക്കും... ജീവനുള്ള കാലത്തോളം ഇ.ഡി നടത്തുന്ന അന്വേഷണവുമായി സഹകരിക്കുമെന്ന് നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് പറഞ്ഞു.വധഭീഷണിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ഇപ്പോള്‍ പേരും വിലാസവും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്.
ഒരുപാട് ഭീഷണി ആദ്യം മുതലേയുണ്ടായിരുന്നു. അന്നാരും പേര് വെളിപ്പെടുത്തിയില്ല. നെറ്റ്കാളുകളുമായിരുന്നു. അതിനാല്‍ തന്നെ മുഖവിലക്കെടുത്തില്ല. വിവാദങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. രണ്ടാമത് വന്ന ഫോണ്‍ അന്വേഷിച്ചപ്പോള്‍ ക്രിമിനലാണെന്ന് മനസിലായി.
ഇ.ഡിയുടെ അന്വേഷണം തടസപ്പെടുത്താനാണ് അവരുടെ ചോദ്യം ചെയ്യലിനിടെ തന്നെ ക്രൈംബ്രാഞ്ച് സമന്‍സ് അയച്ച് വിളിപ്പിക്കുന്നതെന്നും സ്വപ്ന ആരോപിച്ചു.
ക്രൈംബ്രാഞ്ചുമായും സഹകരിക്കും. പി.സി. ജോര്‍ജിനെതിരെ കേസെടുത്തത് താനുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും സ്വപ്ന പറഞ്ഞു. സ്വപ്ന സുരേഷിന്റെ താമസം ഇനി എറണാകുളം കൂനമ്മാവില്‍. ദേശീയപാത 66ല്‍ ഇടപ്പള്ളിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ വടക്കുമാറിയാണ് കൂനമ്മാവ്.
ഒരുപാട് ബുദ്ധിമുട്ടിയാണ് വീട് ലഭിച്ചതെന്ന് സ്വപ്ന പറഞ്ഞു. വീടിന്റെ ഉടമയെ പൊലീസും സ്പെഷ്യല്‍ ബ്രാഞ്ചും നാട്ടുകാരുമൊക്കെ ഭയപ്പെടുത്തുകയാണെന്നും അവര്‍ പറയുന്നു,
"
https://www.facebook.com/Malayalivartha
























