കീം പരീക്ഷ... എന്‍ജിനിയറിങ്, ഫാര്‍മസി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഇന്ന് ...346 പരീക്ഷാ കേന്ദ്രങ്ങളിലായി 1,22,083 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്, അഡ്മിറ്റ് കാര്‍ഡിനൊപ്പം തിരിച്ചറിയല്‍ രേഖ കൂടി കരുതണം

എന്‍ജിനിയറിങ്, ഫാര്‍മസി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ തിങ്കളാഴ്ച. പേപ്പര്‍ -ഒന്ന് ഫിസിക്സ് ആന്‍ഡ് കെമിസ്ട്രി പരീക്ഷ രാവിലെ 10 മുതല്‍ 12.30 വരെയാണ്. പേപ്പര്‍ രണ്ട് മാത്തമാറ്റിക്‌സ് 2.30ന് ആരംഭിക്കും.
എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയായ കീം നാലിന് നടക്കും. ജില്ലാ ആസ്ഥാനങ്ങളിലും ദുബായ്, ഡല്‍ഹി, മുംബയ് എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. 346 പരീക്ഷാ കേന്ദ്രങ്ങളിലായി 1,22,083 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.
രാവിലെ 10 മുതല്‍ 12.30വരെ ഫിസിക്‌സ്- കെമിസ്ട്രി ഒന്നാം പേപ്പറും ഉച്ചയ്ക്ക് 2.30 മുതല്‍ 5വരെ മാത്തമാറ്റിക്‌സ് രണ്ടാം പേപ്പറുമാണ്. ഫാര്‍മസി പ്രവേശനത്തിന് മാത്രം അപേക്ഷിച്ചവര്‍ രാവിലത്തെ ഒന്നാം പേപ്പര്‍ എഴുതിയാല്‍ മതി.
അഡ്മിറ്റ് കാര്‍ഡിനൊപ്പം തിരിച്ചറിയല്‍ രേഖ കൂടി കരുതണം. അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, ബാങ്ക് പാസ് ബുക്ക്, ആധാര്‍, പ്ലസ്ടു പരീക്ഷയുടെ ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, പ്ലസ്ടു പഠിച്ച സ്‌കൂളിന്റെ മേധാവി നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, ഗസറ്റഡ് ഓഫീസര്‍ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കും. ഹെല്‍പ്പ് ലൈന്‍- 0471 2525300. പരീക്ഷാ കേന്ദ്രങ്ങളായ സ്‌കൂളുകള്‍ക്ക് നാലിന് അവധിയാണ്.
https://www.facebook.com/Malayalivartha
























