മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്... ഏറെ നാളത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് ഭരണപക്ഷം വിശ്വാസ വോട്ടെടുപ്പ് നേരിടുന്നത്

മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. ഏറെ നാളത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് ഭരണപക്ഷം വിശ്വാസ വോട്ടെടുപ്പ് നേരിടുന്നത്.
വോട്ടെടുപ്പിനെ നേരിടാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ശിവസേന-ബിജെപി സഖ്യം. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഒപ്പമുള്ള എംഎല്‍എമാരും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ബിജെപി എംഎല്‍എമാരും ഇത് സംബന്ധിച്ച് ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് പോലെ തന്നെ തങ്ങള്‍ വിശ്വാസ വോട്ടെടുപ്പിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഏക്നാഥ് ഷിന്‍ഡെ.
40 ശിവസേന നേതാക്കളുടെയും പത്തോളം സ്വതന്ത്ര നേതാക്കളുടെയും പിന്തുണ ഷിന്‍ഡെയ്ക്കുണ്ട്. അതേസമയം 166 വോട്ടുകളോടെ ഷിന്‍ഡെ മികച്ച ഭൂരിപക്ഷം നേടുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ഇന്നലെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ 164 വോട്ടുകള്‍ നേടിക്കൊണ്ടാണ് രാഹുല്‍ നര്‍വേകര്‍ വിജയിച്ചത്. രണ്ട് എംഎല്‍എമാര്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം അവധിയിലായിരുന്നു.
ഇതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും രംഗത്തെത്തി. 288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരുണ്ട്. എക്നാഥ് ഷിന്‍ഡെയ്കക് 39 ശിവസേന നേതാക്കളുടെയും പത്തോളം സ്വതന്ത്രരുടേയും പിന്തുണയുണ്ട്. തിരഞ്ഞെടുപ്പിനായി ശിവസേനയുടെ സുനില്‍ പ്രഭു നല്‍കിയ വിപ്പ് വിമത എംഎല്‍എമാര്‍ ലംഘിച്ചെന്നാരോപിച്ച് 39 പേരെ അയോഗ്യരാക്കണമെന്നാണ് ഉദ്ധവിന്റെ ആവശ്യം.
"
https://www.facebook.com/Malayalivartha
























