വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു... സമീപവാസിയുടെ പുരയിടത്തിലെ സൗരോര്‍ജ വേലിയില്‍ നിന്നാണ് വീട്ടമ്മയ്ക്ക് ഷോക്കേറ്റത്

കാട്ടുപന്നി ശല്യം ഒഴിവാക്കാന്‍ പറമ്പില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. വള്ളിയാനി ചരിവുപുരയിടത്തില്‍ ശാന്തമ്മ (63) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവമുണ്ടായത്. സമീപവാസിയുടെ പുരയിടത്തിലെ സൗരോര്‍ജ വേലിയില്‍ നിന്നാണ് വീട്ടമ്മയ്ക്ക് ഷോക്കേറ്റത്. പറമ്പിലേക്ക് പോയ ശാന്തമ്മയെ കാണാതെ വന്നതോടെ ഭര്‍ത്താവ് എബ്രഹാം തോമസ് അന്വേഷിച്ചിറങ്ങുകയായിരുന്നു.
പറമ്പില്‍ ഒന്നര അടി ഉയരത്തില്‍ സ്ഥാപിച്ചിരുന്ന സൗരോര്‍ജ വേലിയില്‍ വീട്ടമ്മ കുടുങ്ങിക്കിടക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിനും ഷോക്കേറ്റു. പിന്നീട് ശാന്തമ്മയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha
























