തോക്ക് വാങ്ങിനല്‍കാമെന്ന പേരില്‍ ഒരുലക്ഷം രൂപ വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കൊടുങ്ങല്ലൂര്‍ സ്വദേശി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍...

തോക്ക് വാങ്ങിനല്‍കാമെന്ന പേരില്‍ ഒരുലക്ഷം രൂപ വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍(22) മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍.
പിടികിട്ടാനുണ്ടായിരുന്ന നാലുപേരില്‍ ഒരാളായ തിരുവനന്തപുരം സ്വദേശി അനന്തു(19)ആണ് അഗളി പൊലീസിന്റെ കസ്റ്റഡിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികളില്‍ അഖില്‍, രാഹുല്‍, ജോമോന്‍ എന്നിവര്‍ ഇനിയും പിടിയിലാകാനുണ്ട്.
നന്ദകിഷോറിന്റെ സഹോദരന്‍ ഋഷി നന്ദനാണ് തോക്ക് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രതികളില്‍നിന്നും ഒരു ലക്ഷം രൂപ വാങ്ങിയത്. ഇവരുടെ സുഹൃത്ത് വിനായകനും നന്ദകിഷോറുമായിരുന്നു ഇടനിലക്കാര്‍.
യഥാസമയം തോക്ക് നല്‍കാതെ വന്നതോടെ പ്രതികള്‍ പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ നല്‍കിയില്ല. തുടര്‍ന്ന് വിനായകനെ തട്ടിക്കൊട്ടുപോയി മര്‍ദ്ദിക്കുകയും ചെയ്തു. ഇത് ചോദിക്കാന്‍ പോയപ്പോഴാണ് നന്ദകിഷോറിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.
കുറുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു.നന്ദകിഷോര്‍ മരിച്ചുവെന്ന് മനസിലാക്കിയ മറ്റുപ്രതികള്‍ പ്രദേശത്തെ വനത്തിലേക്ക് കടന്നതായാണ് പൊലീസ് നിഗമനം. ഇതോടെ തണ്ടര്‍ബോള്‍ട്ടിന്റെ സഹായത്തോടെയാണ് പൊലീസ് വനത്തില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുള്ളത്.
അതേസമയം, മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ നന്ദകിഷോറിന്റെ സുഹൃത്ത് വിനായകന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യം മെച്ചപ്പെട്ടതിന് ശേഷം മൊഴിയെടുക്കാനായാലേ കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha
























