'പത്തു പൈസയുടെ ക്രെഡിബിലിറ്റി ഇല്ലാത്ത ഒരുവളുടെ സഹായമില്ലാതെ തന്നെ, സാമൂഹിക മാലിന്യങ്ങളെ കൈകാര്യം ചെയ്യാൻ കഴിയും. ജാമ്യവ്യവസ്ഥ ലംഘിച്ച കേസിൽ പ്രോസിക്യൂഷൻ വേണ്ടത്ര എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ അയാൾ കുറച്ചുകാലം കൂടി ജയിലിലായേനെ. ഇതിപ്പോ വെറുതേ, കുഴിച്ചിട്ടിരുന്ന മാലിന്യം എടുത്ത് ഉമ്മറത്ത് ഇട്ടപോലെയായി...' പീഢനക്കേസില്‍ പിസി ജോര്‍ജിന് ജാമ്യം കിട്ടിയതിന് പിന്നാലെ വിമര്‍ശനവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍

കഴിഞ്ഞ ദിവസം പീഢനക്കേസില്‍ പിസി ജോര്‍ജിന് ജാമ്യം കിട്ടിയതിന് പിന്നാലെ വിമര്‍ശനവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പത്തു പൈസയുടെ ക്രെഡിബിലിറ്റി ഇല്ലാത്ത ഒരുവളുടെ സഹായമില്ലാതെ തന്നെ, സാമൂഹിക മാലിന്യങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ജാമ്യവ്യവസ്ഥ ലംഘിച്ച കേസില്‍ പ്രോസിക്യൂഷന്‍ വേണ്ടത്ര എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കില്‍ തന്നെ അയാള്‍ കുറച്ചുകാലം കൂടി ജയിലിലായേനെ എന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം എന്നത്. ഒരു പരാതിയിന്മേല്‍ യാതൊരു അന്വേഷണവുമില്ലാതെ, കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രം നോക്കി പോലീസ് പ്രവര്‍ത്തിച്ചാല്‍ ഏത് കേസിലും ഇത്തരം വിപരീത ഫലമാണ് ഉണ്ടാകുക എന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സ്ത്രീകളെ സംരക്ഷിക്കാനായി പ്രത്യേകം നിർമ്മിച്ച നിയമങ്ങളും, നാളിതുവരെയുള്ള ജഡ്ജിമാർ എഴുതി ശക്തിപ്പെടുത്തിയ വ്യാഖ്യാനങ്ങളുമെല്ലാം ദുർബ്ബലമാകുന്നത് ഇത്തരം ദുരുപയോഗം കൊണ്ടാണ്. ഒരു പരാതിയിന്മേൽ യാതൊരു അന്വേഷണവുമില്ലാതെ, കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രം നോക്കി പോലീസ് പ്രവർത്തിച്ചാൽ ഏത് കേസിലും ഇത്തരം വിപരീത ഫലമാണ് ഉണ്ടാകുക.
പത്തു പൈസയുടെ ക്രെഡിബിലിറ്റി ഇല്ലാത്ത ഒരുവളുടെ സഹായമില്ലാതെ തന്നെ, സാമൂഹിക മാലിന്യങ്ങളെ കൈകാര്യം ചെയ്യാൻ കഴിയും. ജാമ്യവ്യവസ്ഥ ലംഘിച്ച കേസിൽ പ്രോസിക്യൂഷൻ വേണ്ടത്ര എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ അയാൾ കുറച്ചുകാലം കൂടി ജയിലിലായേനെ. ഇതിപ്പോ വെറുതേ, കുഴിച്ചിട്ടിരുന്ന മാലിന്യം എടുത്ത് ഉമ്മറത്ത് ഇട്ടപോലെയായി...
https://www.facebook.com/Malayalivartha
























