കോഴിക്കോട് കാറ്റിലും മഴയിലും മെഡിക്കല്‍ കോളേജ് കാമ്പസില്‍ വീണ തെങ്ങില്‍ ബൈക്കിടിച്ച് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് കാറ്റിലും മഴയിലും മെഡിക്കല്‍ കോളേജ് കാമ്പസില്‍ വീണ തെങ്ങില്‍ ബൈക്കിടിച്ച് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. മെഡിക്കല്‍ കോളേജ് കാമ്പസിലെ ഐ.എം.ജി.ക്ക് സമീപം താമസിക്കുന്ന വയനാട് സ്വദേശി അശ്വിന്‍ തോമസ് (20) ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവ് അബോധാവസ്ഥയിലായിരുന്നു. രാവിലെയോടെയാണ് മരിച്ചത്.
എം.സി.എച്ച്.ആശുപത്രി പരിസരത്തുനിന്ന് തെങ്ങ് എതിര്‍വശത്തുള്ള എ.ടി.എം. കൗണ്ടറിന് സമീപത്തേക്കാണ് വീണത്.
മുന്നില്‍ ആംബുലന്‍സുണ്ടായിരുന്നതിനാല്‍ തെങ്ങ് വീണുകിടക്കുന്നത് കാണാതെ വന്ന ബൈക്ക് അപകടത്തില്‍പ്പെട്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























