എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.... വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം , സഭ നിര്‍ത്തിവച്ച് വിഷയം രണ്ട് മണിക്കൂര്‍ ചര്‍ച്ച ചെയ്യും

എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷത്തുനിന്നും പി.സി. വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.
വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.ഇതോടെ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു.
തുടര്‍ന്നു സ്പീക്കര്‍ എം.ബി. രാജേഷ് ചര്‍ച്ചയ്ക്ക് അനുമതി നല്‍കി. സഭ നിര്‍ത്തിവച്ച് വിഷയം രണ്ട് മണിക്കൂര്‍ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് ഒന്ന് മുതല്‍ മൂന്ന് വരെയാണ് അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടക്കുക. എകെജി സെന്റര്‍ ആക്രമണത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.
സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്നു ആരോപണമുന്നയിച്ച സാഹചര്യത്തില്‍, പ്രതിയെക്കുറിച്ച് സൂചന പോലും ലഭിക്കാത്തത് പ്രതിപക്ഷം ആയുധമാക്കും. കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തതും ചര്‍ച്ചയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷമൊരുങ്ങുന്നത്.
"
https://www.facebook.com/Malayalivartha


























