Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രചരിപ്പിക്കപ്പെടുന്നതു പോലെ മതം മാറിയതിനല്ല രാജ്യദ്രോഹകുറ്റത്തിനാണ് ദേവസഹായംപിള്ള ശിക്ഷിക്കപ്പെട്ടത്; തെളിവു സഹിതം ചൂണ്ടിക്കാട്ടി മാര്‍പ്പാപ്പയ്ക്ക് തിരുവിതാംകൂര്‍ രാജകുടംബം കത്തയച്ചു

04 JULY 2022 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നതു പോലെ മതം മാറിയതിനല്ല രാജ്യദ്രോഹകുറ്റത്തിനാണ് ദേവസഹായംപിള്ള ശിക്ഷിക്കപ്പെട്ടതെന്നു തെളിവു സഹിതം ചൂണ്ടിക്കാട്ടി മാര്‍പ്പാപ്പയ്ക്ക് തിരുവിതാംകൂര്‍ രാജകുടംബം കത്തയച്ചു. രാജ്യത്തിന്റെ ശത്രുക്കളോടൊപ്പം ചേര്‍ന്നതിനും രാജാവിനോട് കൂറുപുലര്‍ത്താത്തിതിനുമാണ് ശിക്ഷിച്ചതെന്ന് കത്തില്‍ വിശദീകരിക്കുന്നു.

കൊട്ടാരത്തിലെ പൂയംതിരുനാള്‍ ഗൗരിപാര്‍വതീബായിയും അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മീബായിയും ചേര്‍ന്നാണ് കത്തയച്ചിട്ടുള്ളത്. കത്തിന്റെ പകര്‍പ്പ് വിദേശകാര്യമന്ത്രാലയത്തിനും നല്‍കിയിട്ടുണ്ട്. ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ പിന്നാലെ തങ്ങളുടെ പൂര്‍വികനായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനെ മതവിദ്വേഷിയായി ചിലര്‍ ചിത്രീകരിക്കാന്‍ ആരംഭിച്ചിരുന്നു. കൊട്ടരത്തിനിതില്‍ വിഷമമുണ്ടെന്നും കത്തില്‍ പറയുന്നു.

കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെട്ടശേഷം തിരുവിതാങ്കൂര്‍ മഹാരാജാവിന്റെ വിശ്വസ്ഥനും സൈന്യാധിപനുമായി മാറിയ ഡിലനോയിയുടെ പ്രേരണയിലാണ് ദേവസഹായം പിള്ള മതം മാറിയത്. മഹാരാജാവിനുമേല്‍ വലിയ സ്വാധീനം ഉണ്ടായിരുന്ന ഡിലനോയി ഇക്കാരണത്താല്‍ തന്നെ ദേവസഹായം പിള്ളയെ കൈവെടിയില്ലായിരുന്നു എന്ന് ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവലില്‍ നാഗം അയ്യ പറയുന്നുണ്ട്.

രാജാവുമായി യുദ്ധം തുടര്‍ന്ന ഡച്ചുകാര്‍ ഉള്‍പ്പെടെയുള്ള തിരുവിതാങ്കൂറിന്റെ ശത്രുക്കളുമായി സഹകരിച്ചതുകൊണ്ടാണ് ദേവസഹായം പിള്ള ശിക്ഷിക്കപ്പെട്ടത്. വേറേയും തെറ്റുകള്‍ അദ്ദേഹം രാജ്യത്തോട് ചെയ്തിട്ടുണ്ട്. അവ സൂചിപ്പിക്കുന്നില്ലന്നും കത്തില്‍ പറയുന്നു. തന്റെ പ്രവചനങ്ങളില്‍പ്പെട്ട മറ്റു വിശ്വാസികളോട് മഹാരാജാവ് ഒരുവിവേചനവും കാണിച്ചിരുന്നില്ല.

രാജവംശത്തിന്റെ മതനിരപേക്ഷ നിലപാടിലൂടെ ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചിട്ടുള്ളത് കത്തോലിക്കക്കാര്‍ക്കാണെന്നും കത്തില്‍ പറയുന്നു. വരാപ്പുഴയിലെ ക്രൈസ്തവ ദേവാലയത്തിന് മാര്‍ത്താണ്ഡവര്‍മ കരമൊഴിവാക്കി സ്ഥലം നല്‍കിയതും ഉദയഗിരിയില്‍ പള്ളിപണിയാനുള്ള പണം ഡിലനോയിയുടെ ആവശ്യപ്രകാരം നല്‍കിയതും കാര്‍ത്തിക തിരുനാള്‍ മഹാരാജാവാണ്. പള്ളിവികാരിക്ക് 100 പണം വേതനമായി നല്‍കിയതും ചരിത്രരേഖകളെ ഉദ്ധരിച്ച് കത്തില്‍ വിവരിക്കുന്നുണ്ട്.

കത്തോലിക്കരോട് തിരുവിതാംക്കൂര്‍ മഹാരാജാക്കന്മാര്‍ കാണിച്ചരുന്ന ഉദാരമനസ്‌കതയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് 1774-ല്‍ കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന് ക്ലെമന്റ് പതിന്നാലാമന്‍ മാര്‍പ്പാപ്പയും അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് ബെനഡിക്ട് പതനഞ്ചാമന്‍ മാര്‍പ്പാപ്പയും എഴുതിയകത്തുകളും ഉദ്ധരിക്കുന്നുണ്ട്. സഭയുടെ ആഗ്രഹങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും തങ്ങള്‍ തടസം സൃഷ്ടിക്കുകയല്ലെന്നും മഹാരാജാക്കന്മാരെ തെറ്റായി ചിത്രീകരിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്നും കവടിയാര്‍ കൊട്ടാരം മാര്‍പ്പോപ്പയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (8 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (8 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (8 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (8 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (8 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (8 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (9 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (9 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (9 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (9 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (9 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (10 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (11 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (11 hours ago)

Malayali Vartha Recommends