വിദ്യാര്‍ത്ഥിനിയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു, ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

വിദ്യാര്‍ത്ഥിനിയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു, ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തൃശൂര്‍ മാപ്രാണം കൊല്ലാശേരി വീട്ടില്‍ അജയന്‍-രശ്മി ദമ്പതികളുടെ മകള്‍ അനൂജ (21) ആണ് മരിച്ചത്. വൈറ്റിലയിലെ സ്വകാര്യ കോളജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍പ്പില്‍ വല്ലച്ചിറ ഷാപ്പിന് സമീപം ആണ് അപകടം നടന്നത്. അനുജയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അനൂജയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണമുണ്ടായത്.
"
https://www.facebook.com/Malayalivartha


























