ഭര്‍തൃവീട്ടുകാരെ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിച്ചു, പിന്നീട് പ്രസവിച്ചെന്നും കുട്ടി ഐസിയുവിലാണെന്നും വിശ്വസിപ്പിച്ചു, നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ യുവതി പിടിയിൽ, ആശുപത്രിയിലെ സിസിറ്റിവി ദൃശ്യങ്ങളിൽ എല്ലാം വ്യക്തം

പൊള്ളാച്ചി സ്വദേശികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവതി പിടിയിൽ. പാലക്കാട് കൊടുവായൂര്‍ സ്വദേശി ഷമീനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊളളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ നിന്നാണ് നാല് ദിവസം പ്രായമായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോയത്. ആശുപത്രിയിൽ നിന്നുള്ള സിസിറ്റിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന് സഹായകരമായത്.
ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയാണെന്ന് നുണ പറഞ്ഞ ഷമീന ഇതിനെ സാധൂകരിക്കാൻ വേണ്ടിയാണ് പൊള്ളാച്ചി സ്വദേശികളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നത്. താൻ ഏപ്രില്‍ 22ന് പ്രസവിച്ചുവെന്നാണ് ഷമീന ഭര്‍തൃവീട്ടുകാരട് പറഞ്ഞത്. തമിഴ്‌നാട്ടില്‍വെച്ച് പ്രസവം നടന്നതായി യുവതി അറിയിച്ചു.
കുട്ടി ഐസിയുവിലാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ഭര്‍ത്താവ് മണികണ്ഠനും കുട്ടിയെ കണ്ടിട്ടില്ലായിരുന്നു.ഭര്‍ത്താവിനെ പോലും കുഞ്ഞിനെ കാണിച്ചിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരുമെല്ലാം കുഞ്ഞിനെ കാണാനായി തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ എത്തിയപ്പോളും കുഞ്ഞ് ഐ.സി.യുവിലാണെന്ന് പറഞ്ഞ് തിരികെ അയക്കുകയായിരുന്നു.
ഇന്നലെ രാവിലെയാണ് പൊള്ളാച്ചി സ്വദേശികളുടെ കുട്ടിയെ ഇവർ തട്ടിക്കൊണ്ട് വന്നത്. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം പാലക്കാട് കൊടുവായൂരിലെ ഭര്‍തൃവീട്ടിലേക്ക് വരികയായിരുന്നു. ഇവിടെനിന്നാണ് പോലീസ് യുവതിയെ പിടികൂടിയത്. തുടര്‍ന്ന് കുഞ്ഞിനെ പൊള്ളാച്ചിയില്‍ എത്തിച്ച് മാതാപിതാക്കള്‍ക്ക് കൈമാറി.
https://www.facebook.com/Malayalivartha


























