Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

സതീശാ പെട്ടല്ലോ..വാര്‍ത്താ സമ്മേളനത്തിലെ ആ തിളപ്പ് ഇതിനായിരുന്നോ? പിണറായിയെ ഇങ്ങനെ പേടിക്കണോ

04 JULY 2022 01:29 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

ഇത്രയ്ക്ക് ആശയ ദാരിദ്ര്യം പിടിച്ച പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയോ. വിഡി സതീശന്‍ പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുത്തപ്പോള്‍ ഇങ്ങനെയൊന്നുമല്ല കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിച്ചത്. അളന്നു മുറിച്ചുള്ള സംസാരവും എതിരാളിയെ പിടിച്ചിരിത്തിക്കുന്ന വാക്ക് ചാതുര്യവും കൊണ്ട് നിയമ സഭയില്‍ കയ്യടി നേടിയിട്ടുള്ളൊരു നേതാവ്. അതുകൊണ്ടു തന്നെ പിണറായിയെ പുകച്ച് പുറത്തു ചാടിക്കും എന്ന വിശ്വാസം കോണ്‍ഗ്രസ് അണികള്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ആ പിണറായിയെ നേരിടാന്‍ കള്ളത്തരങ്ങള്‍ കാണിക്കുക എന്നൊക്കെ പറഞ്ഞാല്‍ അതിനെ രാഷ്ട്രീയ തന്ത്രമെന്നൊക്കെ പറഞ്ഞ് കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കും എന്ന് എനിക്ക് തോനുന്നില്ല. പിണറായിയെ പ്രതിരോധിക്കാന്‍ കേരളത്തില്‍ ആരോപണങ്ങള്‍ക്ക് ഒരു പഞ്ഞവും ഇല്ലെന്നിരിക്കെ ഇത്തരത്തിലൊരു ചെയ്ത്ത് ഒരിക്കലും ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാര്‍ തന്നെയാണ് എന്ന വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടലുണ്ടാക്കുകയാണ്. കേവലം പിണറായി വിജയനെ പോലെയുള്ളൊരു മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ വേണ്ടി നിങ്ങള്‍ മാത്രമല്ല ഇന്ത്യയിലെ 130 കോടി ജനങ്ങളും മഹാത്മാവായി ആദരിക്കുന്ന അദേഹത്തിന്റെ ചിത്രം നിലത്തെറിഞ്ഞ് പൊട്ടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഒരിക്കലും പൊറുക്കാനാകാത്ത കാര്യമാണ്.

രാഹുല്‍ ഗാന്ധിയുട വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു എന്ന് പറഞ്ഞപ്പോള്‍ അതില്‍ ആര്‍ക്കും അത്ഭുതമൊന്നും ഉണ്ടായിരുന്നില്ല. കാരണം ഇതല്ല ഇതിനപ്പുറവും അവര്‍ കാണിക്കുമെന്നും കാണിച്ചിട്ടുണ്ടെന്നും നമുക്ക് അറിയാം. സര്‍ക്കാരിന്റെ സപ്പോര്‍ട്ട് ഉള്ളതുകൊണ്ട് മാത്രം ഇത്തരം അകക്രമികള്‍ പുറത്തിറങ്ങി വലസി നടക്കുന്നു. എന്നാല്‍ അവര്‍ നമ്മുടെ രാഷ്ട്ര പിതാവിന്റെ ചിത്രം തകര്‍ത്തു എന്ന വാര്‍ത്ത അക്ഷരാര്‍ത്ഥത്തിലെ സിപിഎം അണികളെ പോലും ഞെട്ടിച്ചു എന്നുള്ളതാണ്. അങ്ങനെ ചെയ്തവന്മാര്‍ക്ക് മാപ്പു കൊടുക്കരുത് എന്ന മനോഭാവം തന്നെയായിരുന്നു കേരളത്തിലെ ജനങ്ങള്‍ക്ക് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം ഒരിന്ത്യാക്കാരനാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്കും അതേ വികാരം തന്നെയായിരിക്കും.

പൊലീസും ഇക്കാര്യം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിനിടെ അവിടെയുണ്ടായിരുന്ന മഹാത്മഗാന്ധിയുടെ ചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. രാഹുലിന്റെ വയനാട്ടിലെ ഓഫീസിനെതിരെ എസ്.എഫ്.ഐ അക്രമം നടത്തി പോയതിന് ശേഷമാണ് ഗാന്ധി ചിത്രം തകര്‍ത്തതെന്നാണ് പോലീസ് പറയുന്നത്. തെളിവുകളടക്കം നിരത്തിയാണ് പൊലീസ് റിപ്പോര്‍ട്ട്. സംഭവങ്ങളുമായി ബന്ധപ്പെട്ട പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളും ആദ്യം മാധ്യമങ്ങളിലൂടെ വന്ന ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പോലീസിന്റെ റിപ്പോര്‍ട്ട്.

ആക്രമണം നടത്തിയ എസ്എഫ്‌ഐക്കാര്‍ പോയതിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഓഫീസിലേക്കെത്തിയിരുന്നു. ഇതിന് ശേഷമാണ് ഗാന്ധി ചിത്രം താഴെ വീണുകിടക്കുന്ന ചിത്രങ്ങള്‍ വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഫീസ് അടിച്ച് തകര്‍ത്ത ശേഷം രാഹുലിന്റെ ചിത്രവും വാഴയും എസ്എഫ്‌ഐക്കാര്‍ അവിടെ സ്ഥാപിച്ചു. ഈ സമയത്തും ഗാന്ധി ചിത്രം ചുമരില്‍ തന്നെ ഉണ്ടായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോയതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്നതിനും ശേഷം പുറത്തുവന്ന ആദ്യ ചിത്രത്തില്‍ ഗാന്ധി ചിത്രം കമിഴ്ന്ന നിലയിലായിരുന്നു. പിന്നീടത് മുഖം കാണുന്ന രീതിയിലേക്ക് മാറിയെന്നും പോലീസ് പറയുന്നു.

ഗാന്ധി ചിത്രമടക്കം എസ്എഫ്‌ഐ തകര്‍ത്തെന്ന് കാണിച്ച് യുഡിഎഫും കോണ്‍ഗ്രസും വ്യാപക പ്രചാരണമായിരുന്നു നടത്തിയിരുന്നത്. ഗാന്ധി ചിത്രം തങ്ങള്‍ തകര്‍ത്തില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് തകര്‍ത്തതെന്നും എസ്എഫ്‌ഐയും ആരോപണമുയര്‍ത്തിയിരുന്നു. എസ്എഫ്‌ഐ ഉയര്‍ത്തിയ ആരോപണം നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ക്ഷുഭിതനാകുകയും ചെയ്യുന്നതും നാം കണ്ടു. പ്രതിപക്ഷ നേതാവ് എന്നാല്‍ പ്രതിപക്ഷത്തെ ന്യായീകരിക്കുന്ന നേതാവെന്നല്ല. പ്രതിപക്ഷത്തിനുള്ളിലെന്തെങ്കിലും നെടികേടുകള്‍ നടന്നാല്‍ അതിനെ ചോദ്യം ചെയ്യുന്ന ആള്‍ കൂടിയാകണം. ഇല്ലെങ്കില്‍ സിപിഎമ്മും നിങ്ങളും തമ്മിലെന്താണ് വ്യത്യാസം.

വിഡി സതീശന്‍ ഇതിന് മറുപടി പറയണം. നിങ്ങളുടെ അണികള്‍ കാണിച്ചത് നെറികേടു തന്നെയല്ലേ. മാധ്യമങ്ങള്‍ക്കുമുന്നിലെത്തി തങ്ങളുടെ മഹാത്മാവിനെ അവഹേളിച്ചതിന് വിഡി സതീശന്‍ മാപ്പു പറയണം. എന്നിട്ട് ആ കൊള്ളരുതായ്മ ചെയ്തവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. ആ ആര്‍ജ്ജവമെങ്കിലും നിങ്ങളിനി കാണിച്ചില്ലെങ്കില്‍ പിന്നെ കേരളത്തിലെ ജനങ്ങള്‍ നിങ്ങള്‍ക്കും നിങ്ങളുടെ പാര്‍ട്ടിയ്ക്കും ഒരിക്കലും മാപ്പ് തരില്ല

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (2 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (3 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (4 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (4 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (4 hours ago)

Malayali Vartha Recommends