Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

നാന്‍ പെറ്റ മകനെ ചതിച്ചു; രക്തസാക്ഷിത്വ ദിനത്തില്‍ തന്നെ എകെജി സെന്ററിന്റെ തിണ്ണനിരങ്ങി എസ്ഡിപിഐ നേതാക്കള്‍

04 JULY 2022 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം കേരളത്തെ മുഴുവന്‍ ഞെട്ടിച്ചതിനോടൊപ്പം തന്നെ കരയിപ്പിച്ച ഒരു സംഭവം കൂടിയാണ്. ഒരു എസ്എഫ്‌ഐക്കാരനാണ് കൊല്ലപ്പെട്ടതെന്ന് കരുതിയിട്ടല്ല കേരളത്തിലെ മുഴുവന്‍ കോളേജിലെയും കുട്ടികള്‍ അന്ന് തെരുവിലിറങ്ങിയത്. എസ്ഡിപിഐ ക്രൂരതയെ കേരളം ഒത്തൊരുമിച്ച് തുറന്നുകാട്ടി. ആ കൊലയാളികള്‍ക്ക് മാപ്പില്ലെന്ന് കേരളം മുഴുവന്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. പക്ഷേ സിപിഎമ്മിന് ഇപ്പോള്‍ എസ്ഡിപിഐ സ്‌നേഹം മൂത്തിരിക്കുകയാണ്. ഇന്നലെ നടന്ന സംഭവം അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. മാത്രമല്ല അത് അഭിമന്യുവിനെയും കുടുംബത്തെ അപമാനിക്കുന്നതിന് തുല്യമായി മാറുകയാണ്.

അഭിമന്യു കൊല്ലപ്പെട്ടതിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ തന്നെയാണ് സിപിഎമ്മിന്റെ ഈ കൊടു ചതി. എകെജി സെന്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി പാര്‍ട്ടി നേതാക്കളെ കാണുകയായിരുന്നു എസ്ഡിപിഐ നേതാക്കള്‍. അവരെ ആനയിച്ച സിപിഎം നടപടിയാണ് വിമര്‍ശനത്തിന് കാരണം. അഭിമന്യുവിന്റെ ജീവനെടുത്ത വര്‍ഗീയ പാര്‍ട്ടിയുടെ ഭാരവാഹികളെ അഭിമന്യുവിന്റെ കൊലപാതകത്തിന്റെ മുറിവുണങ്ങും മുമ്പ് എകെജി സെന്റര്‍ ആക്രമണത്തിന്റെ പേരില്‍ സ്വീകരിച്ചാനയിച്ചത് ശെരിയായില്ലെന്നാണ് പാര്‍ട്ടിയില്‍ നിന്നുയരുന്ന ആക്ഷേപം.

ആക്രമണസ്ഥലം സന്ദര്‍ശിച്ച സംഘം ഓഫീസിലുണ്ടായിരുന്ന നേതാക്കളെയും സന്ദര്‍ശിച്ചാണ് മടങ്ങിയത്. എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, വൈസ് പ്രസിഡന്റ് ജലീല്‍ കരമന, ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, ട്രഷറര്‍ ഷംസുദ്ദീന്‍ മണക്കാട്, കമ്മറ്റിയംഗം മാഹീന്‍ പരുത്തിക്കുഴി എന്നിവരാണ് ശനിയാഴ്ച എകെജി സെന്റര്‍ സന്ദര്‍ശിച്ചത്.

സിപിഎം എസ്ഡിപിഐ രഹസ്യ ധാരണ ഉണ്ടെന്ന ആരോപണം ഉയരുമ്പോഴാണ് എസ്ഡിപിഐ നേതാക്കളുടെ സന്ദര്‍ശനം. എസ്ഡിപിഐയുടെ ഭീകരവാദ അനുകൂല ആശയങ്ങളോടും പ്രവര്‍ത്തനങ്ങളോടും സിപിഎമ്മും സംസ്ഥാന സര്‍ക്കാരും മൃദുസമീപനം പുലര്‍ത്തുന്നു എന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നതിനിടയിലെ സന്ദര്‍ശനം രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. കേരളത്തിലെ ചില തദ്ദേശസ്ഥാപനങ്ങളില്‍ ഇരുകൂട്ടരും പരസ്പരം സഹകരിച്ച് ഭരണം കൈയ്യാളുന്നുണ്ട്. തിരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളുടെയും രഹസ്യ കൂട്ടുകെട്ട് രാഷ്ട്രീയ അകത്തളങ്ങളില്‍ പരസ്യമാണ്.

അതേസമയം, എകെജി സെന്റര്‍ ആക്രമണ കേസില്‍ തുമ്പില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് കേരള പോലീസ്. ഇത് വരെയായിട്ടും പ്രതിയെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. പോലീസ് സാന്നിദ്ധ്യം സജീവമായ എകെജി സെന്ററിന് മുന്നില്‍, ആള്‍സഞ്ചാരം പൂര്‍ണ്ണമായി നിലയ്ക്കുന്നതിനും മുന്‍പേ, നിരവധി സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ വെച്ചാണ് ബൈക്കിലെത്തിയ സംഘം പടക്കം എറിഞ്ഞത്. കേരള പോലീസിന്റെ കര്‍മ്മശേഷിയെ പരിഹസിക്കുന്ന സംഭവമായി, ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാത്ത സാഹചര്യം തുടരുകയാണ്.

എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച നിര്‍മാണത്തൊഴിലാളിക്കെതിരേ സ്വമേധയാ മറ്റൊരു കേസെടുത്തത് വിവാദമായതോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അന്തിയൂര്‍ക്കോണം സ്വദേശി റിജുവിന്റെ പേരിലാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.

എ.കെ.ജി. സെന്ററിന്റെ ചില്ലുകള്‍ എറിഞ്ഞുപൊട്ടിക്കുമെന്ന് റിജു സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തത്. ആദ്യം കഴക്കൂട്ടം സ്റ്റേഷനിലും പിന്നീട് കന്റോണ്‍മെന്റ് സ്റ്റേഷനിലും 30 മണിക്കൂറോളം ചോദ്യംചെയ്തു. എന്നാല്‍, ആക്രമണക്കേസില്‍ പങ്കില്ലെന്ന് കണ്ടെത്തി. ഇതോടെ, സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ട സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

ആദ്യം കലാപശ്രമം അടക്കമുള്ള കേസുകള്‍ ചുമത്താന്‍ ശ്രമിച്ചെങ്കിലും വിവാദമായതോടെ പിന്‍വലിച്ചു. ഞായറാഴ്ച ഉച്ചയോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മാതാപിതാക്കളില്ലാത്ത റിജുവിന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും അടുത്തബന്ധം ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു. എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയെ കണ്ടെത്താനാവാതെ അന്വേഷണ സംഘം. മുപ്പതോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മെഡിക്കല്‍ കോളേജിനു സമീപം പൊട്ടക്കുഴിവരെയുള്ള ദൃശ്യങ്ങള്‍ മാത്രമാണ് ലഭിച്ചത്.

അതേസമയം, സംഭവസ്ഥലത്തിന് പരിസരത്തെ ക്യാമറ ദൃശ്യങ്ങളില്‍ കണ്ട ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ആക്രമണം നടന്ന രാത്രിയില്‍ അസ്വാഭാവികമായ രീതിയില്‍ വാഹനവുമായി നില്‍ക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചതെന്നാണ് സൂചന. ഈയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരുകയാണ്

പൊട്ടക്കുഴിക്കുശേഷമുള്ള സ്ഥലങ്ങളില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വാഹനം കടന്നുപോകുന്നത് കണ്ടെത്താനായില്ല. കഴിഞ്ഞദിവസം സംശയാസ്പദസാഹചര്യത്തില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് ഇതുമായി ബന്ധമില്ലെന്ന് ചോദ്യംചെയ്യലില്‍ കണ്ടെത്തി. ഇയാള്‍ ജനറല്‍ ആശുപത്രിക്കുസമീപം തട്ടുകട നടത്തുകയാണ്. കച്ചവടവുമായി ബന്ധപ്പെട്ട് പോയതാണെന്നും കണ്ടെത്തി. ചുവന്ന സ്‌കൂട്ടറില്‍ കടന്നുപോയത് ഇയാളായിരുന്നു.

സംഭവ സമയത്ത് ഈ ഭാഗത്ത് ഉപയോഗിച്ച മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. സംശയമുള്ള ഇടങ്ങളിലെല്ലാം അന്വേഷണസംഘം ഞായറാഴ്ച പരിശോധന നടത്തി. സൈബര്‍ സെല്ലിലെ അടക്കം മൂന്ന് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (2 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (3 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (4 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (4 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (4 hours ago)

Malayali Vartha Recommends