'പിടി വിട്ട സ്വപ്‌ന നീക്കം' പിണറായിയുടെ ദൂതനെ പൊക്കി ഇഡി തുടങ്ങി അടുത്തത് പിണറായി

അങ്ങനെ ഇഡി കളത്തിലിറങ്ങിയിരിക്കുകയാണ്. ആദ്യ നീക്കം ഷാജ് കിരണിനെ പൊക്കിത്തന്നെ തുടങ്ങിയത് സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നീക്കം. മുഖ്യമന്ത്രിയുടെ ദൂതനാണെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ച ഷാജ് കിരണിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുമുന്നില്‍ ഹാജരാകാനുള്ള നോട്ടീസ് നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. കേരളാ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതുപോലെയായിരിക്കില്ല ഇഡിയുടെ നീക്കങ്ങള്‍. ഷാജിനെയും അതിന് പ്രേരിപ്പിച്ചവരെയും പൂട്ടുന്ന ചോദ്യങ്ങളും നീക്കങ്ങളും തന്നെയാകും ഇഡിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുക.
കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് ഷാജ് കിരണിനെതിരേ സ്വപ്‌ന സുരേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ സ്വപ്‌നയുടെ ആരോപണങ്ങളെല്ലാം ഷാജ് കിരണ്‍ ആദ്യ ഘട്ടത്തില്‍ നിഷേധിച്ചിരുന്നു. നേരത്തെ കെ.ടി. ജലീല്‍ നല്‍കിയ ഗൂഢാലോചനാക്കേസില്‍ പ്രത്യേക അന്വേഷണസംഘവും ഷാജ് കിരണിനെ ചോദ്യംചെയ്തിരുന്നു. രണ്ടുതവണയാണ് പ്രത്യേക അന്വേഷണസംഘം ഇയാളില്‍നിന്ന് മൊഴിയെടുത്തത്. എന്നാല്‍ ഇയാളെ വെറുതെ വിടുകയാണുണ്ടായത് ഇതിനുപിന്നാലെയാണ് ഇ.ഡി.യും ഷാജ് കിരണിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. എന്തായാലും ഇത്തവണ ഇഡി ഷാജ് കിരണിന് കുരുക്കിട്ട ശേഷമാണ് വിളിച്ചു വരുത്തുന്നത് എന്നാണ് സൂചന.
എന്തായാലും ഇഡിയുടെ ഈ നീക്കങ്ങള്‍ മുഖ്യനിലെത്താനുള്ള ചവിട്ടു പടിയായും വിവയിരുത്തപ്പെടുന്നുണ്ട്. ഇതിനിടയില്‍ തന്നെ സ്വപ്‌ന സുരേഷിനെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട് തിങ്കളാഴ്ചയാകും ഇ.ഡി. സ്വപ്നയെ ചോദ്യംചെയ്യുക. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വപ്‌നയെയും ഇ.ഡി. വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത്.
അതേസമയം മറുഭാഗത്ത് സ്വപ്നയെ അറസ്റ്റ് ചെയ്യാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് ക്രൈംബ്രാഞ്ച്. കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പൂട്ടാനാണ് നീക്കം. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് ആശങ്കയില്ലെന്നും സരിത നായരെ പോലെയുള്ള മഹത് വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പുകളെന്നുള്ള കാര്യവും സ്വപ്‌ന തുറന്നു കാട്ടി.
ഇഡിയുടെ മൊഴിയെടുപ്പ് തുടരുന്നതിനാലാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാത്തതെന്ന് സ്വപ്‌ന സുരേഷ് വ്യക്തമാക്കി. അതിനാല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഇഡി ഓഫീസിലേക്ക് സ്വപ്‌നയെത്തും. രണ്ട് അന്വേഷണ സംഘങ്ങളും ഒരേ ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സാഹചര്യത്തില്‍ അഭിഭാഷകരുടെ നിര്‍ദേശം പരിഗണിച്ചായിരിക്കും നീക്കമെന്ന് സ്വപ്‌ന നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തിലും കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയതിനാലുമാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ചുമത്തിയ വകുപ്പുകള്‍ പ്രകാരം മൂന്ന് വര്‍ഷത്തിന് താഴെയാണ് തടവ് ശിക്ഷ ലഭിക്കുക. മാത്രവുമല്ല ജാമ്യം ലഭിക്കുന്ന വകുപ്പുകളായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ മൂന്ന് വകുപ്പുകളാണ് കൂടുതലായി ചുമത്തിയിരിക്കുന്നത്. ഇവ ജാമ്യം ലഭിക്കുന്നവയല്ല. അതിനാല്‍ ക്രൈംബ്രാഞ്ച് സംഘം തന്നെ അറസ്റ്റ് ചെയ്‌തേക്കാമെന്നതിനാലാണ് മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതെന്ന് സ്വപ്‌ന വ്യക്തമാക്കി.
ആദ്യം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയെ അന്വേഷണ ഏജന്‍സികള്‍ എതിര്‍ത്തത് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണെന്ന് ചൂണ്ടിക്കാട്ടിയാണ്. എന്നാല്‍ പുതിയ വകുപ്പുകള്‍ ചുമത്തിയത് തന്നെ വീണ്ടും അറസ്റ്റ് ചെയ്യാനും മാനസീകമായി പീഡിപ്പിച്ച് എതിര്‍കക്ഷികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിപ്പിക്കാനുമാണെന്നും സ്വപ്‌ന ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha

























