'റിയാസ് ആരാ.... റോബിൻ ആരാ... ദിൽഷ ആരാ....ബ്ലസിലി ആരാ... ഇന്ന് ഇവിടെ മൊത്തം ഈ പേരുകൾ ആണ്.... എനിക്ക് ബിഗ്ഗ് ബോസ്സിൽ ആകെ അറിയുന്നത് തുപ്പി കാണിക്കുന്ന ഒരു കൊലസ്ത്രീയെ മാത്രമാണ്...' സിൻസി അനിൽ കുറിക്കുന്നു

ബിഗ് ബോസ് സീസൺ ഫോറിന്റെ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ദിൽഷാ പ്രസന്നൻ ആണ് വിജയി.വളരെയധികം ആകാംക്ഷയുടെയും നെഞ്ചിടിപ്പിന്റെയും നിമിഷങ്ങൾക്കൊടുവിലാണ് ദിൽഷാ പ്രസന്നൻ തന്നെയാണ് വിജയിയെന്ന വിവരം പറഞ്ഞിരുന്നത്. എന്നാൽ ബിഗ് ബോസ് ഷോയെ വിമർശിച്ച് നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ സിൻസി അനിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
റിയാസ് ആരാ.... റോബിൻ ആരാ... ദിൽഷ ആരാ....ബ്ലസിലി ആരാ... ഇന്ന് ഇവിടെ മൊത്തം ഈ പേരുകൾ ആണ്.... എനിക്ക് ബിഗ്ഗ് ബോസ്സിൽ ആകെ അറിയുന്നത് തുപ്പി കാണിക്കുന്ന ഒരു കൊലസ്ത്രീയെ മാത്രമാണ്.... അത് ഞാൻ എവിടെയോ ഒരു വീഡിയോയിൽ കണ്ടതാണ്. ഞാൻ ഇനി പരലോകത്തു എങ്ങാനും ആണോ ജീവിക്കുന്നത് എന്റെ സിവനെ....
ഈ പരിപാടി കാണാത്ത ആരേലും ഉണ്ടോ ഇവിടെ...???? എന്ത് തരം entertainment ആണെങ്കിലും മനുഷ്യരുടെ emotions നെ ഒളി ക്യാമറ വച്ച് പകർത്തി അത് കൊണ്ട് കാശ് ഉണ്ടാക്കുന്ന ഇങ്ങനെ ഉള്ള പരിപാടികളോട് എനിക്ക് എന്നും വിയോജിപ്പ് തന്നെയാണ് .
https://www.facebook.com/Malayalivartha


























