വിനോദ യാത്ര പുറപ്പെട്ട ബസില്‍ പൂത്തിരി കത്തിച്ച ബസിന് സംഭവം... മോട്ടോര്‍ വാഹന വകുപ്പിനെ കബളിപ്പിച്ച് കടക്കുന്നതിനിടെ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു

വിനോദ യാത്ര പുറപ്പെട്ട ബസില്‍ പൂത്തിരി കത്തിച്ച് ബസിന് തീപിടിച്ച സംഭവത്തില്‍ കൊമ്പന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിലെ പുന്നപ്രയില്‍ നിന്നും തകഴിയില്‍ നിന്നുമാണ് ബസുകള്‍ കസ്റ്റഡിയിലെടുത്തത്. മോട്ടോര്‍ വാഹന വകുപ്പിനെ കബളിപ്പിച്ച് കടക്കുന്നതിനിടെയാണ് പിടിവീണത്.
കൊല്ലത്ത് വിനോദയാത്ര പുറപ്പെടുന്നതിന് മുമ്ബുള്ള ആഘോഷത്തിന്റെ ഭാഗമായി ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചതിനെ തുടര്‍ന്നാണ് ബസിന് തീപിടിച്ചത്. ഉടന്‍ തന്നെ ജീവനക്കാരന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൊല്ലം പെരുമണ്‍ എന്‍ജിനീയറിങ് കോളേജിലാണ് സംഭവം.
സംഭവത്തില്‍ കോളജിന് ബന്ധമില്ലെന്നും തീപിടുത്തത്തിന് ഉത്തരവാദികള്‍ ബസ് ജീവനക്കാരാണെന്നും പ്രിന്‍സിപ്പള്‍ വ്യക്തമാക്കിയിരുന്നു. യാത്ര പുറപ്പെടുന്നതിന് മുമ്ബ് വിദ്യാര്‍ത്ഥികളെ ആവേശം കൊള്ളിക്കാനായാണ് ബസിന് മുകളില്‍ വലിയ പൂത്തിരി കത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha


























