കാസര്‍കോട് ഉദുമ മുന്‍ എംഎല്‍എ പി രാഘവന്‍ അന്തരിച്ചു.... 77 വയസായിരുന്നു, വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ ബാധിച്ചാണ് മരണം

ഉദുമ മുന്‍ എംഎല്‍എ പി രാഘവന്‍ അന്തരിച്ചു. 77 വയസായിരുന്നു വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ ബാധിച്ചാണ് മരണം. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ച അദ്ദേഹം 37 വര്‍ഷത്തോളം സിപിഐഎം കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു.
തുടര്‍ച്ചയായി രണ്ട് തവണ അദ്ദേഹം ഉദുമ എംഎല്‍എ ആയിട്ടുണ്ട്. 1991, 1996 വര്‍ഷങ്ങളിലാണ് അദ്ദേഹം എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്.
സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, കാസര്‍കോട് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























