കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി പ്രതിവാര, പ്രതിമാസ ട്രിപ്പ് പാസുകള്‍ ഇന്നു മുതല്‍... പാസ് ഉപയോഗിച്ച് ഏത് സ്റ്റേഷനില്‍ നിന്നും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം

കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി പ്രതിവാര, പ്രതിമാസ ട്രിപ്പ് പാസുകള്‍ ഇന്നു മുതല്‍ ലഭിക്കും. ഒരാഴ്ചയിലേക്ക് 700 രൂപയും ഒരു മാസത്തേക്ക് 2500 രൂപയുമാണ് പാസ് നിരക്ക്. പാസ് ഉപയോഗിച്ച് ഏത് സ്റ്റേഷനില്‍ നിന്നും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. ആക്സിസ് ബാങ്കുമായി ചേര്‍ന്നാണ് മെട്രോ പുതിയ യാത്രാ പാസുകള്‍ തയ്യാറാക്കിയിരിക്കുന്നത്
കാലാവധി കഴിഞ്ഞാല്‍ പാസുകള്‍ റീചാര്‍ജ് ചെയ്ത് വീണ്ടും ഉപയോഗിക്കാം. എല്ലാ മെട്രോ സ്റ്റേഷനുകളിലും ഇന്ന് മുതല്‍ യാത്രാ പാസുകള്‍ ലഭിക്കും.
https://www.facebook.com/Malayalivartha


























