Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചികിത്സക്കെത്തിയ രോഗിയെ ഡോക്ടര്‍ മാനഭംഗപ്പെടുത്തിയെന്ന കേസ്... ഓര്‍ത്തോ പീഡിക് ഡോക്ടറുടെ അറസ്റ്റ് കോടതി വിലക്കി, പരാതിക്കാരിക്ക് നോട്ടീസ്, രോഗിയും മാതാവും ഒരുമിച്ചിരിക്കെ താന്‍ മാനഭംഗപ്പെടുത്തിയെന്നത് അവിശ്വസനീയമെന്ന് സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കി ഡോക്ടര്‍ , കൈ റൊട്ടേറ്റ് ചെയ്യിച്ചപ്പോള്‍ മുതുകില്‍ കണ്ട ചതവ് ഭര്‍ത്താവ് ഇടിച്ചതാണോയെന്ന് ചോദിച്ചതാണ് കള്ളക്കേസ് നല്‍കാന്‍ രോഗിക്ക് പ്രകോപനമായതെന്ന് ഡോക്ടര്‍

05 JULY 2022 08:55 AM IST
മലയാളി വാര്‍ത്ത

More Stories...

നഴ്സിംഗ് സമരത്തിന് പിന്നിൽ അന്തർസംസ്ഥാന മാഫിയ എന്ന സംശയം ബലപ്പെടുന്നു; കേരളത്തിലെ ആശുപത്രികളുടെ മൂല്യം ഇടിച്ച് സ്വന്തമാക്കുക ലക്ഷ്യം: കെ പി എച്ച് എ

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...

ചികിത്സക്കെത്തിയ രോഗിയെ മെഡി. കോളേജ് ഡോക്ടര്‍ മാനഭംഗപ്പെടുത്താന്‍ ബലപ്രയോഗം നടത്തിയെന്നും ലൈംഗിക പീഡനം നടത്തിയെന്നുമുള്ള കേസില്‍ ഓര്‍ത്തോ പീഡിക് ഡോക്ടറുടെ അറസ്റ്റ് തലസ്ഥാനത്തെ കോടതി വിലക്കി. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ഡോക്ടര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ അന്തിമ തീരുമാനം വരെ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞത്.


ജാമ്യം നല്‍കുന്നതില്‍ ആക്ഷേപമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ഇന്നലെ കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ പരാതിക്കാരിക്ക് നോട്ടീസ് അയക്കാനും ജഡ്ജി കെ. വിഷ്ണു ഉത്തരവിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രമുഖ ഓര്‍ത്തോ പീഡിക് സര്‍ജനും പ്രൊഫസറുമായ ( ഇ. കെ. ഷാനവാസ്) ഡോക്ടറാണ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചത്.



യുവതി രണ്ടു കുട്ടികളും മാതാവുമൊത്താണ് തന്റെ തോളെല്ല് വേദനക്ക് ഡോക്ടറുടെ സ്വകാര്യ റൂമില്‍ ചികിത്സക്കെത്തിയത്. കുട്ടികളെ പുറത്തിരുത്തി ചികിത്സാ റൂമില്‍ യുവതിയായ രോഗിയും മാതാവും ഒരുമിച്ചിരിക്കെ മേശക്ക് അപ്പുറമിരുന്ന യുവതിയുടെ കൈയ്യെടുത്ത് 5 പ്രാവശ്യം ഡോക്ടര്‍ തന്റെ സ്വകാര്യ ഭാഗത്ത് പിടിപ്പിച്ച് സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കൈയ്യേറ്റവും ബലപ്രയോഗവും നടത്തുകയും ലൈംഗിക നേട്ടങ്ങള്‍ക്ക് വേണ്ടി ശാരീരിക സ്പര്‍ശവും മുന്നേറ്റങ്ങളും നടത്തുകയും ആയതിലേക്ക് ഡോക്ടര്‍ നിര്‍ബന്ധിക്കുകയും ആവശ്യപ്പെടുകയും ചെയ്തുവെന്ന പരാതിയിലാണ് സിറ്റി മെഡിക്കല്‍ കോളേജ് പോലീസ് കേസ് എടുത്തത്.



അതേ സമയം രോഗിയും മാതാവും മേശക്ക് അപ്പുറം ഒരുമിച്ചിരിക്കെ താന്‍ മാനഭംഗപ്പെടുത്തിയെന്നത് അവിശ്വസനീയമെന്ന് സിസിടിവി ദൃശ്യങ്ങളുടെ ഫോട്ടോകള്‍ കോടതിയില്‍ ഹാജരാക്കി ഡോക്ടര്‍ ബോധിപ്പിച്ചു. തല്‍സമയം ഇപ്രകാരമൊരു കേസ് വരാന്‍ എന്താണ് കാരണമെന്ന് ജഡ്ജി കെ.വിഷ്ണു ഡോക്ടറോട് ചോദിച്ചു. രോഗിയുടെ കൈ താന്‍ റൊട്ടേറ്റ് ചെയ്യിച്ചപ്പോള്‍ മുതുകില്‍ കണ്ട ചതവ് ഭര്‍ത്താവ് ഇടിച്ചതാണോയെന്ന് ചോദിച്ചതാണ് ഇപ്രകാരമൊരു കള്ളക്കേസ് ഫയല്‍ ചെയ്യാന്‍ രോഗിക്ക് പ്രകോപനമായതെന്ന് ഡോക്ടര്‍ ഉത്തരമായി ബോധിപ്പിച്ചു.


ഏതു നിമിഷവും അറസ്റ്റ് ചെയ്യുമെന്ന ഭയത്താല്‍ തന്നെ കാണാന്‍ നേരത്തേ ബുക്ക് ചെയ്ത അനവധി രോഗികളെ ചികിത്സിക്കാനാവുന്നില്ലെന്നും മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ പോകാന്‍ പറ്റുന്നില്ലെന്നും തന്റെ കരിയര്‍ തകര്‍ക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള കള്ളക്കേസാണിത്. നടന്‍ വിജയ് ബാബു മോഡല്‍ ജാമ്യം ലഭിക്കാന്‍ തനിക്കും അര്‍ഹതയുണ്ട്. വിജയ് ബാബു കേസില്‍ ലൈംഗിക ബന്ധം നടന്നിട്ടുണ്ടെന്നും ഇവിടെ അപ്രകാരം ഒന്നും നടന്നിട്ടില്ലെന്നും ഡോക്ടര്‍ ബോധിപ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു പാൻ ഇന്ത്യൻ ചിത്രം; ഫാന്റസി ഹ്യൂമർ, ത്രില്ലർ ജോണറിൽ തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു  (41 minutes ago)

നഴ്സിംഗ് സമരത്തിന് പിന്നിൽ അന്തർസംസ്ഥാന മാഫിയ എന്ന സംശയം ബലപ്പെടുന്നു; കേരളത്തിലെ ആശുപത്രികളുടെ മൂല്യം ഇടിച്ച് സ്വന്തമാക്കുക ലക്ഷ്യം: കെ പി എച്ച് എ  (1 hour ago)

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല  (1 hour ago)

അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യവുമായി കൈകോർത്ത് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്  (1 hour ago)

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി  (1 hour ago)

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ  (1 hour ago)

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി  (1 hour ago)

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...  (1 hour ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...  (1 hour ago)

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി  (2 hours ago)

അതിജീവനവും വികസനവും: കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്തുപിടിച്ച സമാനതകളില്ലാത്ത പത്തുവർഷങ്ങൾ...  (2 hours ago)

ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടത്...'ഇത് സാമ്പിൾ', പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ്‌ നിസ്സഹായ  (2 hours ago)

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം  (2 hours ago)

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!  (2 hours ago)

Malayali Vartha Recommends