Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചികിത്സക്കെത്തിയ രോഗിയെ ഡോക്ടര്‍ മാനഭംഗപ്പെടുത്തിയെന്ന കേസ്... ഓര്‍ത്തോ പീഡിക് ഡോക്ടര്‍ക്ക് സോപാധിക മുന്‍കൂര്‍ ജാമ്യം, ജാമ്യത്തെ എതിര്‍ത്തുള്ള പരാതിക്കാരിയുടെ ആക്ഷേപം തള്ളിയാണ് ജാമ്യം അനുവദിച്ചത്, 354 വകുപ്പ് പരക്കെ പോലീസ് ദുരുപയോഗം ചെയ്യുന്നതായി കോടതി വാക്കാല്‍ നിരീക്ഷിച്ചു, അറസ്റ്റ് കോടതി വിലക്കിയിരുന്നു

05 JULY 2022 09:08 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ചികിത്സക്കെത്തിയ രോഗിയെ മെഡി. കോളേജ് ഡോക്ടര്‍ മാനഭംഗപ്പെടുത്താന്‍ ബലപ്രയോഗം നടത്തിയെന്നും ലൈംഗിക പീഡനം നടത്തിയെന്നുമുള്ള കേസില്‍ ഓര്‍ത്തോ പീഡിക് ഡോക്ടര്‍ക്ക് സോപാധിക മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയായ ഡോക്ടര്‍ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യപ്പെടുന്ന പക്ഷം ഉടന്‍ തന്നെ ഇരുപത്തയ്യായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യത്തിലും ഡോക്ടറെ വിട്ടയക്കണം. അന്വേഷണവുമായി സഹകരിക്കണം.

 



അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. സാക്ഷിയെ ഭീഷണിപ്പെടുത്താനോ സാധീനിക്കാനോ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജഡ്ജി കെ. വിഷ്ണു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കോടതിയില്‍ നേരിട്ടു ഹാജരായി ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് പരാതിക്കാരി സമര്‍പ്പിച്ച ആക്ഷേപം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. മാനഭംഗക്കുറ്റത്തിനു ചാര്‍ത്തുന്ന വകുപ്പായ ഐ പി സി 354 വകുപ്പ് പരക്കെ പോലീസ് ദുരുപയോഗം ചെയ്യുന്നതായി കോടതി വാക്കാല്‍ നിരീക്ഷിച്ചു കൊണ്ടാണ് ജാമ്യം നല്‍കിയത്.



ഡോക്ടറുടെ അറസ്റ്റ് കോടതി കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ഡോക്ടര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ അന്തിമ തീരുമാനം വരെയായിരുന്നു ഡോക്ടറുടെ അറസ്റ്റ് കോടതി തടഞ്ഞത്. ജാമ്യം നല്‍കുന്നതില്‍ ആക്ഷേപമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ തിങ്കളാഴ്ച (ജൂലൈ 4 ന്) കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ പരാതിക്കാരിക്ക് നോട്ടീസും അയച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രമുഖ ഓര്‍ത്തോ പീഡിക് സര്‍ജനും പ്രൊഫസറുമായ ( ഇ. കെ. ഷാനവാസ്) ഡോക്ടറാണ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചത്.

 


യുവതി രണ്ടു കുട്ടികളും മാതാവുമൊത്താണ് തന്റെ തോളെല്ല് വേദനക്ക് ഡോക്ടറുടെ സ്വകാര്യ റൂമില്‍ ചികിത്സക്കെത്തിയത്. കുട്ടികളെ പുറത്തിരുത്തി ചികിത്സാ റൂമില്‍ യുവതിയായ രോഗിയും മാതാവും ഒരുമിച്ചിരിക്കെ മേശക്ക് അപ്പുറമിരുന്ന യുവതിയുടെ കൈയ്യെടുത്ത് 5 പ്രാവശ്യം ഡോക്ടര്‍ തന്റെ സ്വകാര്യ ഭാഗത്ത് പിടിപ്പിച്ച് സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കൈയ്യേറ്റവും ബലപ്രയോഗവും നടത്തുകയും ലൈംഗിക നേട്ടങ്ങള്‍ക്ക് വേണ്ടി ശാരീരിക സ്പര്‍ശവും മുന്നേറ്റങ്ങളും നടത്തുകയും ആയതിലേക്ക് ഡോക്ടര്‍ നിര്‍ബന്ധിക്കുകയും ആവശ്യപ്പെടുകയും ചെയ്തുവെന്ന പരാതിയിലാണ് സിറ്റി മെഡിക്കല്‍ കോളേജ് പോലീസ് കേസ് എടുത്തത്.


അതേ സമയം രോഗിയും മാതാവും മേശക്ക് അപ്പുറം ഒരുമിച്ചിരിക്കെ താന്‍ മാനഭംഗപ്പെടുത്തിയെന്നത് അവിശ്വസനീയമെന്ന് സിസിടിവി ദൃശ്യങ്ങളുടെ ഫോട്ടോകള്‍ കോടതിയില്‍ ഹാജരാക്കി ഡോക്ടര്‍ ബോധിപ്പിച്ചു. തല്‍സമയം ഇപ്രകാരമൊരു കേസ് വരാന്‍ എന്താണ് കാരണമെന്ന് ജഡ്ജി കെ.വിഷ്ണു ഡോക്ടറോട് ചോദിച്ചു. രോഗിയുടെ കൈ താന്‍ റൊട്ടേറ്റ് ചെയ്യിച്ചപ്പോള്‍ മുതുകില്‍ കണ്ട ചതവ് ഭര്‍ത്താവ് ഇടിച്ചതാണോയെന്ന് ചോദിച്ചതാണ് ഇപ്രകാരമൊരു കള്ളക്കേസ് ഫയല്‍ ചെയ്യാന്‍ രോഗിക്ക് പ്രകോപനമായതെന്ന് ഡോക്ടര്‍ ഉത്തരമായി ബോധിപ്പിച്ചു.




ഏതു നിമിഷവും അറസ്റ്റ് ചെയ്യുമെന്ന ഭയത്താല്‍ തന്നെ കാണാന്‍ നേരത്തേ ബുക്ക് ചെയ്ത അനവധി രോഗികളെ ചികിത്സിക്കാനാവുന്നില്ലെന്നും മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ പോകാന്‍ പറ്റുന്നില്ലെന്നും തന്റെ കരിയര്‍ തകര്‍ക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള കള്ളക്കേസാണിത്. നടന്‍ വിജയ് ബാബു മോഡല്‍ ജാമ്യം ലഭിക്കാന്‍ തനിക്കും അര്‍ഹതയുണ്ട്. വിജയ് ബാബു കേസില്‍ ലൈംഗിക ബന്ധം നടന്നിട്ടുണ്ടെന്നും ഇവിടെ അപ്രകാരം ഒന്നും നടന്നിട്ടില്ലെന്നും ഡോക്ടര്‍ ബോധിപ്പിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (7 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (7 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (7 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (7 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (7 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (7 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (8 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (8 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (8 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (8 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (8 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (9 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (10 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (10 hours ago)

Malayali Vartha Recommends