എറണാകുളത്ത് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം... അപകടത്തില്‍ ഒരാള്‍ക്ക് പരുക്ക്

എറണാകുളത്ത് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി അശ്വിന്‍ (20), ഉദയംപേരൂര്‍ സ്വദേശി വൈശാഖ് (20) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തൃപ്പൂണിത്തുറയ്ക്ക് അടുത്ത് എസ്എന്‍ ജംഗ്ഷനില്‍ രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഇരുമ്പനം ടെര്‍മിനലില്‍ നിന്നും ഗ്യാസ് കയറ്റി പോയ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ബൈക്കില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നു. അശ്വിന്‍ സംഭവസ്ഥലത്തു തന്നെ മരണമടഞ്ഞു. വൈശാഖിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ സുഹൃത്ത് അജിത്ത് ഗുരുതര പരിക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.
" f
https://www.facebook.com/Malayalivartha
























