Widgets Magazine
20
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...


പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ....


അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യത: ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലിന് സാധ്യത...


ഇരുന്നൂറുപേര്‍ കഴിച്ചിട്ടും സംഭവിക്കാത്തത്... പ്ലാച്ചിയോട് സ്വദേശികളുടെ മരണത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്: ഭക്ഷ്യവിഷബാധയല്ല; നടന്നത്...


ശോഭ സുരേന്ദ്രൻ മത്സരിക്കുന്നതെവിടെ...ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിലും, പാലക്കാട്, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും ശോഭയുടെ പേര് ഉയർന്നിട്ടുണ്ട്..

ഐശ്വര്യയെ തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ആറ് ദിവസം മുൻപ്; അമ്മയും കുഞ്ഞും മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ, അമിത രക്തസ്രാവമുണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്ന് പ്രാഥമിക വിവരം! ചികിത്സാ പിഴവുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വ്യക്തമാക്കി ഡിഎംഒ

05 JULY 2022 09:57 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച സംഭവം ഏറെ വേദനയായി മാറിയിക്കുകയാണ്. ഇപ്പോഴിതാ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ വ്യക്തമാക്കുകയുണ്ടായി. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ് വിവരങ്ങളും കിട്ടിയ ശേഷം അന്വേഷണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ആയതിനാൽ തന്നെ ചികിത്സാ പിഴവുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡിഎംഒ ചൂണ്ടിക്കാണിച്ചു. അതായത് അമിത രക്തസ്രാവമുണ്ടായതാണ് ഐശ്വര്യയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിവരം. വിശദമായ റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരൂവെന്ന് പാലക്കാട് ഡിവൈഎസ്പി ചൂണ്ടിക്കാണിക്കുകയുണ്ടായി. ചികിത്സാപിഴവ് കാരണമാണ് ഐശ്വര്യ പ്രസവത്തോടെ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുകയുണ്ടായി. ഐശ്വര്യയുടെ കുഞ്ഞ് പ്രസവത്തോടെ തന്നെ മരിച്ചിരുന്നു.

അതോടൊപ്പം തന്നെ സംഭവത്തിൽ, ചികിത്സാ പിഴവിന് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരിക്കുകയാണ്. അന്വേഷണം നടത്തി റിപ്പോർട്ട് സമ‍ർപ്പിക്കാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകിയിരുന്നു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് അധികൃതരുടെ നിർദ്ദേശം എന്നത്. യുവജന കമ്മീഷൻ അംഗം ടി മഹേഷാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. മണിക്കൂറുകൾക്കിടയിലാണ് അമ്മയും കുഞ്ഞും മരിച്ചത്.

കൂടാതെ കുഞ്ഞിന്റെയും അമ്മയുടേയും മരണത്തിന് കാരണം ആശുപത്രിയിലെ ഡോക്ടർമാരുടെ അശ്രദ്ധയും അനാസ്ഥയും ആണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തുകയുണ്ടായി. നടപടി ആവശ്യപ്പെട്ട് ഇവർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഡ‍ോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിയിരിക്കുന്നത്.

അതേസമയം ആറ് ദിവസം മുമ്പാണ് 25കാരിയായ ഐശ്വര്യയെ തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് . സിസേറിയൻ വേണമെന്നായിരുന്നു ഡോക്ടർമാർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്നായി. കൂടാതെ കുട്ടിയെ പുറത്തെടുത്തത് വാക്വം ഉപയോഗിച്ചാണ്. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. ഇതേടർന്ന് ഐശ്വര്യയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി വരിഞ്ഞു മുറുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ട് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

പിന്നാലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ആശുപത്രിയിൽ ക്യാംപ് ചെയ്യുകയാണ്. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടറുടെ മുറിയില്‍ നായ്ക്കുരണപ്പൊടി വിതറിയ ജീവനക്കാര്‍ക്കെതിരെ കേസ്  (1 hour ago)

'അവന്‍ എവിടെയായിരിക്കണമോ അവിടെ എത്തി :ഭീഷണി സന്ദേശങ്ങള്‍, അശ്ലീല ഇമെയിലുകള്‍, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍:മുന്‍സഹപാഠിയുടെ ലീലാവിലാസങ്ങള്‍ വെളിപ്പെടുത്തി യുവതി  (1 hour ago)

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍  (1 hour ago)

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം: ഉഷയ്ക്ക് തുടര്‍ ചികിത്സക്ക് അമൃത ആശുപത്രിയില്‍ സൗകര്യം ഒരുക്കി കെസി വേണുഗോപാല്‍  (2 hours ago)

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 27കാരന്‍ പിടിയില്‍  (2 hours ago)

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (3 hours ago)

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക  (3 hours ago)

ലോട്ടറി ക്ഷേമ നിധി ബോര്‍ഡില്‍ സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി മാനസിക രോഗിയാണെന്നുള്ള വാദം പൊളിഞ്ഞു  (3 hours ago)

നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം ഈ മാസം 26ലേക്ക് മാറ്റി  (3 hours ago)

പരിശ്രമങ്ങളെ നമ്മളിലേക്ക് പ്രതിഫലിപ്പിക്കുന്ന മാജിക് ജിമ്മിനുണ്ടെന്ന് റിമി  (3 hours ago)

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ മറന്നുവച്ച കത്രികയുമായി വീട്ടമ്മ 5 വര്‍ഷമായി ദുരിതത്തില്‍  (3 hours ago)

സ്വര്‍ണപ്പാളികള്‍ ജാംഷഡ്പൂരിലെ ലാബില്‍ പരിശോധന നടത്താന്‍ കോടതി അനുമതി നല്‍കി; അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31ന് മുന്‍പെന്ന് എസ് ഐ ടി  (4 hours ago)

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു  (4 hours ago)

'ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?'; ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്ന് ഹൈക്കോടതി  (4 hours ago)

കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ജീവനൊടുക്കി  (5 hours ago)

Malayali Vartha Recommends