Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നതായി ഇ.ഡി; വിശദ അന്വേഷണം നടത്താന്‍ തീരുമാനം, സ്വപ്ന സുരേഷ് ആരോപിച്ച കൊട്ടാരക്കര സ്വദേശി ഷാജ് കിരണ്‍, വയനാട് സ്വദേശി കെ. ഇബ്രായി എന്നിവരെ ഇന്ന് ചോദ്യം ചെയ്യും, നിർണായക നീക്കത്തിലേക്ക്...

05 JULY 2022 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നതായി വ്യക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വ്യക്തമാക്കി. സംഭവത്തില്‍ വിശദ അന്വേഷണം നടത്താന്‍ ഇ.ഡി. ഉന്നതതലത്തില്‍ തീരുമാനമായിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരായി സമീപിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ച കൊട്ടാരക്കര സ്വദേശി ഷാജ് കിരണ്‍, വയനാട് സ്വദേശി കെ. ഇബ്രായി എന്നിവരെ ചൊവ്വാഴ്ച ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഈ സംഭവവുമായി ബന്ധമുണ്ടെന്ന് സ്വപ്നയും ഷാജ്കിരണും വെളിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നും പറയുന്നുണ്ട്.


അതോടൊപ്പം തന്നെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി. നിര്‍ണായകമായ നീക്കങ്ങളിലേക്ക് കടക്കവേയാണ് സ്വപ്ന-ഷാജ് കിരണ്‍ വിവാദം ഉണ്ടായിരിക്കുന്നത്. ഫോണില്‍ വിളിച്ച് ഷാജ് കിരണ്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നീക്കം നടത്തിയെന്നാണ് സ്വപ്നയുടെ ആരോപണം ഉയർന്നത്. സ്വപ്നയുമായി ദിവസേന ഫോണില്‍ സംസാരിക്കാറുണ്ടെന്ന് ഷാജ് കിരണും വെളിപ്പെടുത്തുകയുണ്ടായി.

കൂടാതെ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. ഇടനിലക്കാരനായ ഷാജ് കിരണുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തിയെന്നും സ്വപ്ന ആരോപിക്കുകയുണ്ടായി. എന്നാല്‍, നടപടിയുണ്ടായില്ല. മാധ്യമപ്രവര്‍ത്തകരില്‍ ചിലരുടെ പേരും സ്വപ്നയും ഷാജ് കിരണുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ക്കിടയില്‍ പുറത്തുവന്നിരിക്കുന്നത്. ഇവരെയെല്ലാം വിശദമായി ഇ.ഡി. ചോദ്യംചെയ്‌തേക്കുന്നതാണ്.

അങ്ങനെ സര്‍ക്കാരിന്റെ പേരിലുള്ള ഗൂഢാലോചനക്കേസില്‍ ഷാജ് കിരണ്‍ സാക്ഷിപ്പട്ടികയില്‍ വരുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. ഷാജി കിരണിനെയും കെ. ഇബ്രായിയെയും അറസ്റ്റുചെയ്യാന്‍ അന്വേഷണസംഘം തയ്യാറാകാത്തതിന്റെ കാരണം ഇതാണ് എന്നാണ് ലഭ്യമാകുന്ന വിവരം.

സ്വപ്നയ്‌ക്കെതിരേ ഷാജ് കിരണ്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് ഗൂഢാലോചന കേസില്‍ വ്യാജരേഖ ചമയ്ക്കലടക്കമുള്ള ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. ഈ പരാതി നല്‍കിയതിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഇ.ഡി. കരുതുകയാണ് ചെയ്യുന്നത്.

 

അതേസമയം ഗൂഢാലോചന നടത്തിയെന്ന കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ചൊവ്വാഴ്ച ചോദ്യംചെയ്യലിനു ഹാജരാകു. മലപ്പുറം സ്വദേശി നൗഫല്‍ എന്നയാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ വിവരങ്ങളറിയാന്‍ സ്വപ്നയെ പോലീസ് ക്ലബ്ബിലേക്ക് തിങ്കളാഴ്ച വിളിപ്പിക്കുകയുണ്ടായി. മൊഴി നല്‍കി പുറത്തുവന്നയുടനാണ് ചൊവ്വാഴ്ച ചോദ്യംചെയ്യലിനു ഹാജരാകുമെന്ന് സ്വപ്ന ചൂണ്ടിക്കാണിച്ചത്. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യംചെയ്യുക. കൊച്ചി പോലീസ് ക്ലബ്ബില്‍ ചൊവ്വാഴ്ച രാവിലെ 11-നു ഹാജരാകാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. ഫോണിലൂടെയുള്ള ഭീഷണിയുമായി ബന്ധപ്പെട്ട് സ്വപ്നയുടെയും മകന്റെയും മൊഴി പോലീസ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു. വൈകുന്നേരം 4.30-ന് ആരംഭിച്ച മൊഴിയെടുപ്പ് 5.45 വരെ നീണ്ടുനിൽക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (6 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (6 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (6 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (6 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (6 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (6 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (6 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (7 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (7 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (7 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (7 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (8 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (8 hours ago)

Malayali Vartha Recommends