ഇടുക്കി നെടുങ്കണ്ടത്ത് മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ മരിച്ച നിലയില്‍...

മോഷണശ്രമത്തിനിടെ ഓടി രക്ഷപെടാന്‍ ശ്രമിച്ചയാള്‍ മരിച്ച നിലയില്‍. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് ആണ് മരിച്ചത്. റോഡരികിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെമ്മണ്ണാര്‍ സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് ഇയാള്‍ മോഷണത്തിന് കയറിയത്. ശബ്ദം കേട്ടെഴുന്നേറ്റ രാജേന്ദ്രനും ജോസഫും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രാജേന്ദ്രന്‍ ശബ്ദമുണ്ടാക്കി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോസഫ് ഓടി രക്ഷപെടാന്‍ ശ്രമിച്ചത്.
നാട്ടുകാര്‍ പരിസരം മുഴുവന്‍ അന്വേഷിച്ചുവെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. ഇന്ന് പുലര്‍ച്ചയോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha
























