തെരുവുനായയുടെ ആക്രമണം രൂക്ഷം..... തളിക്കുളത്ത് വിദ്യാര്‍ഥികള്‍ക്ക് തെരുവുനായയുടെ കടിയേറ്റു.... പരിഭ്രാന്തിയോടെ ജനങ്ങള്‍

തെരുവുനായയുടെ ആക്രമണം രൂക്ഷം..... തളിക്കുളത്ത് വിദ്യാര്‍ഥികള്‍ക്ക് തെരുവുനായയുടെ കടിയേറ്റു.... അമൃത, അമീന്‍, അംദാന്‍ എന്നിവര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
ജില്ലയിലെമ്പാടും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. സ്‌കൂളിലേക്ക് പോകുന്ന കുട്ടികളും കാല്‍നടയാത്രക്കാരും ഇരുചക്രവാഹനയാത്രികരുമാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് കൂടുതലും ഇരയാകുന്നത്.
തൃശൂര്‍ കോര്‍പറേഷന്‍ ഡിവിഷനുകളിലും തെരുവുനായകള്‍ പെരുകിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ പല ഭാഗത്തും പേ വിഷബാധ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആളുകള്‍ പരിഭ്രാന്തിയിലാണ്.
ഒരാള്‍ പേ വിഷബാധയേറ്റ് മരിക്കുകയും ചെയ്തിരുന്നു. നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























