വായ്പ നൽകുന്ന ആപ്പിന്റെ ഓൺലൈൻ പരസ്യം കണ്ട് ദത്താ റുപ്പി എന്ന ആപ്പ് വീട്ടമ്മ ഡൗൺലോഡ് ചെയ്തു; ഗ്യാലറിയും കോൺടാക്ട് ലിസ്റ്റും ആക്സസ് ചെയ്യാനുള്ള അനുവാദവും കൊടുത്തു; ഈ സ്ത്രീ പതിനായിരം രൂപ വായ്പയെടുത്തു; പിന്നാലെ കോൺടാക്ടും ഗ്യാലറിയും തട്ടിപ്പ് സംഘം ഹാക്ക് ചെയ്തു; മോർഫ് ചെയ്ത ചിത്രങ്ങൾ ഈ നമ്പരുകളിലേക്ക് അയക്കുമെന്ന് ഭീഷണിയും; ഫേസ്ബുക്കിൽ കണ്ട വായ്പ പരസ്യം വീട്ടമ്മയ്ക്ക് നൽകിയത് എട്ടിന്റെ പണി

ഫേസ്ബുക്കിൽ ഈ പരസ്യം വീട്ടമ്മയ്ക്ക് നൽകിയത് മുട്ടൻ പണി. പതിനായിരം രൂപ വാങ്ങിയ വീട്ടമ്മയ്ക്ക് ഒരു മാസത്തിനുള്ളിൽ എഴുപതിനായിരം രൂപ നഷ്ടമായി. മാത്രമല്ല മറ്റൊരു മുട്ടൻ പണി കൂടെ കിട്ടിയിരിക്കുകയാണ്. ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ സംസ്ഥാനത്ത് സജീവമാകുന്നു എന്ന മുന്നറിയിപ്പ് നൽകുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. ഫേസ്ബുക്കിൽ കണ്ട വായ്പ പരസ്യമാണ് വീട്ടമ്മയ്ക്ക് കുരുക്കായത് .
ഓൺലൈൻ പരസ്യം കണ്ട് ദത്താ റുപ്പി എന്ന ആപ്പ് വീട്ടമ്മ ഡൗൺലോഡ് ചെയ്തു. ഗ്യാലറിയും കോൺടാക്ട് ലിസ്റ്റും ആക്സസ് ചെയ്യാനുള്ള അനുവാദവും കൊടുക്കുകയുണ്ടായി. ഈ സ്ത്രീ പതിനായിരം രൂപ വായ്പയെടുക്കുകയും ചെയ്തു.
ഇതോടെ കോൺടാക്ടും ഗ്യാലറിയും തട്ടിപ്പ് സംഘം ഹാക്ക് ചെയ്തു. മോർഫ് ചെയ്ത ചിത്രങ്ങൾ ഈ നമ്പരുകളിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു മാസത്തിനുള്ളിൽ എഴുപതിനായിരം രൂപ ഇവർക്ക് തിരിച്ചടക്കേണ്ടി വന്നു. ഇനി പണം തരാനാകില്ലെന്ന് ഒരു ഘട്ടമെത്തിയപ്പോൾ വീട്ടമ്മ പറഞ്ഞു. ഇതോടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നാണ് വീട്ടമ്മ കൊടുത്തിരിക്കുന്ന പരാതി.
https://www.facebook.com/Malayalivartha






















