'ബിഗ്‌ബോസ് ഷോയിൽ മത്സരിച്ച റിയാസിനെ കുറിച്ച് ഞാൻ ന്യൂനപക്ഷം എന്ന് പറഞ്ഞപ്പോൾ, സംഘി മനസ്സിലാക്കിയത് വിജയിച്ച പെണ്ണിന്റെ മതത്തിനെതിരെ പറയുന്ന എന്നെയും എന്നിലെ ക്രിസ്ത്യൻ പേരുമാണ്...' ജോമോൾ ജോസഫ് കുറിക്കുന്നു

സെക്ഷ്വൽ മൈനോരിറ്റി, ജന്റർ മൈനോരിറ്റി (ലിംഗ ലൈംഗീക ന്യൂനപക്ഷം) എന്നതൊക്കെ കേട്ടിട്ട് പോലും ഇല്ലാത്ത ആളുകൾ ഇപ്പോഴും ഈ സമൂഹത്തിലുണ്ട് എന്നത് തന്നെയാണ് നമ്മുടെ സമൂഹത്തിന്റെ ശാപം എന്ന് കുറിക്കുകയാണ് ജോമോൾ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എന്റെ ഹിന്ദു വിരുദ്ധത കണ്ടു പിടിച്ചുകളഞ്ഞു.. ബിഗ്‌ബോസ് ഷോയിൽ മത്സരിച്ച റിയാസിനെ കുറിച്ച് ഞാൻ ന്യൂനപക്ഷം എന്ന് പറഞ്ഞപ്പോൾ, സംഘി മനസ്സിലാക്കിയത് വിജയിച്ച പെണ്ണിന്റെ മതത്തിനെതിരെ പറയുന്ന എന്നെയും എന്നിലെ ക്രിസ്ത്യൻ പേരുമാണ്.
സെക്ഷ്വൽ മൈനോരിറ്റി, ജന്റർ മൈനോരിറ്റി (ലിംഗ ലൈംഗീക ന്യൂനപക്ഷം) എന്നതൊക്കെ കേട്ടിട്ട് പോലും ഇല്ലാത്ത ആളുകൾ ഇപ്പോഴും ഈ സമൂഹത്തിലുണ്ട് എന്നത് തന്നെയാണ് നമ്മുടെ സമൂഹത്തിന്റെ ശാപം..
അല്ലേലും സംഘിക്കെന്ത് മഴയും വെയിലും..
വർഗീയ ചിന്ത മുഖ്യം ബിജിലെ..
.….............
സീസൺ ഓഫ് കളേഴ്സ് എന്ന പേരിൽ ന്യൂ നോർമൽ എന്ന tag line ഇൽ ഷോ നടത്തിയ ഏഷ്യാനെറ്റിന്റെ ഷോയിലെ വിന്നർ ആയ കുട്ടിക്ക് LQBTQIA+ എന്താണെന്ന് പോലും അറിയാത്തത് അതിശയമായി തോന്നുന്നില്ല. എന്താണ് ന്യൂ നോർമൽ എന്ന് ചോദിച്ചാൽ ഏഷ്യാനെറ്റിനോ ബിഗ്‌ബോസ് ക്രൂവിനോ പോലും വിശദീകരിക്കാൻ കഴിയുമോ എന്നത് സംശയമാണ്.
ഷോ സ്വന്തം പേരിൽ എഴുതി ചേർത്തിട്ടും മൈനോരിറ്റി (ന്യൂനപക്ഷം) ആയതു കൊണ്ട് നിങ്ങൾ കപ്പ് കൊടുക്കാതെ പറഞ്ഞുവിട്ട ആ ചെക്കന് അവന്റെ നാട്ടുകാർ നൽകിയ ആ സ്വീകരണം ഉണ്ടല്ലോ, അതാണ് മനുഷ്യരെ ന്യൂ നോർമൽ. സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്നും ആ മാറ്റം പുരോഗമനപരം ആണ് എന്നും ആ സ്വീകരണം വിളിച്ചു പറയുന്നുണ്ട്.
https://www.facebook.com/Malayalivartha






















