Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്തരം മരണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം പോസ്റ്റ് പാർട്ടം ഹെമറേജ് അതായത് ഗർഭാനന്തരം ഉണ്ടാക്കുന്ന അനിയന്ത്രിതമായ രക്തസ്രാവം തന്നെയാണ്; ആ സാഹചര്യത്തിൽ രക്തം തിരിച്ചടയ്ക്കുകയും മെഡിക്കൽ ട്രീറ്റ്മെൻറ് പരാജയപ്പെടുന്ന സാഹചര്യത്തിൽ ഗർഭപാത്രം മാറ്റുകയും ചെയ്യുകയെന്നുള്ളത് തന്നെയാണ് ലോകത്ത് എവിടെയും അംഗീകൃതമായ ചികിത്സ; പ്രസവം സിമ്പിളല്ലെന്ന് ഡോ. സുൽഫി നൂഹു

05 JULY 2022 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

പ്രസവ സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം അമ്മയും കുട്ടിയും മരിക്കാനിടയായ സംഭവം യാഥാർത്ഥ്യങ്ങൾ വിലയിരുത്തുവാനുള്ളൊരവസരം കൂടിയാണെന്ന് ഡോ. സുൽഫി നൂഹു പറഞ്ഞു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ; പ്രസവ സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം അമ്മയും കുട്ടിയും മരിക്കാനിടയായ സംഭവം യാഥാർത്ഥ്യങ്ങൾ വിലയിരുത്തുവാനുള്ളൊരവസരം കൂടിയാണ്. പ്രസവം അത്ര സിമ്പിളല്ല തന്നെ.

പലപ്പോഴും ഒരു ഫിസിയോളജിക്കൽ പ്രോസസ് പോലെ നടക്കുന്ന ഡെലിവറി അത്യപൂർവ്വമായി ഗുരുതരമായ ബുദ്ധിമുട്ടുകളിലേക്ക് പോകാം. കേരളത്തിലെ കണക്കുകൾ ഇങ്ങനെ ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ അതിൽ 30 പേർക്ക് മരണം സംഭവിക്കുന്നുവെന്നാണ് കണക്ക്. മുൻപത്തെ കണക്കായിരുന്ന നാല്പത്തിരണ്ടിൽ നിന്നും 30 ലേക്ക് താണത് വലിയ നേട്ടമായി വിലയിരുത്തപ്പെടുമ്പോഴും ഒരു മരണവും സംഭവിക്കാതിരിക്കുക തന്നെയാണ് ആത്യന്തികമായ ലക്ഷ്യം.

മരണങ്ങൾ തീർച്ചയായും അതീവ ദുഃഖകരമാണ് . എന്നാലും ഈ കണക്കുകൾ ഒന്നുകൂടെ അറിഞ്ഞു തന്നെ പോകണം. കേരളത്തിൽ ഒരു ലക്ഷത്തിന് 30 കേരളവും തെലുങ്കാനയും മഹാരാഷ്ട്രയും ഏറ്റവും നല്ല നിരക്ക് നേടിയിട്ടുണ്ട്. ഭാരതത്തിൻറെ മൊത്തം കണക്ക് നൂറിന് ചുറ്റുവട്ടം. അതായത് ഒരു ലക്ഷം പ്രസവങ്ങൾ സംഭവിക്കുമ്പോൾ നൂറോളം പേർ മരിച്ചുപോകാം എന്നുള്ളതാണ് ഭാരതത്തിൻറെ കണക്ക്. ഉത്തർപ്രദേശും രാജസ്ഥാനം ബീഹാറും ഈ മരണ നിരക്കിൽ ഗണ്യമായ കുറവ് വരുത്തി കൊണ്ടിരിക്കുന്നു

ഒരു പ്രധാനപ്പെട്ട നാഴിക കല്ലായ എഴുപതിന് താഴെ എന്നുള്ള നേട്ടം കേരളം കൈവരിച്ചിട്ട് ഏറെ നാളായി. പറഞ്ഞുവന്നത് തീർച്ചയായും ഒരു ചെറിയ വളരെ ചെറിയ ശതമാനം ഗർഭിണികൾക്ക് മരണം സംഭവിക്കാം. ഏറ്റവും മികച്ച മെറ്റേണൽ മോർട്ടാലിറ്റി റേറ്റുകളുള്ള ഇറ്റലിയിലും പോളണ്ടിലും നോർവെയിലും എല്ലായിടത്തും തന്നെ അപൂർവമായി മരണങ്ങൾ സംഭവിക്കാറുണ്ട്. ഇത്തരം മരണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം പോസ്റ്റ് പാർട്ടം ഹെമറേജ് അതായത് ഗർഭാനന്തരം ഉണ്ടാക്കുന്ന അനിയന്ത്രിതമായ രക്തസ്രാവം തന്നെയാണ്.

ആ സാഹചര്യത്തിൽ രക്തം തിരിച്ചടയ്ക്കുകയും മെഡിക്കൽ ട്രീറ്റ്മെൻറ് പരാജയപ്പെടുന്ന സാഹചര്യത്തിൽ ഗർഭപാത്രം മാറ്റുകയും ചെയ്യുകയെന്നുള്ളത് തന്നെയാണ് ലോകത്ത് എവിടെയും അംഗീകൃതമായ ചികിത്സ. ഡോക്ടർക്കെതിരെ ഐപിസി 304 a പ്രകാരം കേസ് ചാർജ് ചെയ്തു എന്നൊക്കെ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറയുന്നത് കേട്ടു. അങ്ങനെ കേസ് ചാർജ് ചെയ്യുവാൻ പ്രഥമദൃഷ്ടിയ അനാസ്ഥ ഉണ്ടായിരുന്നു എന്ന് തെളിയിക്കുവാൻ ഒരു വിദഗ്ധസമിതിയുടെ നിർദേശം വേണമെന്ന് അദ്ദേഹത്തിന് അറിഞ്ഞുകൂടാത്തതാകാൻ വഴിയില്ല.

ഒരുപക്ഷേ വയലന്റായ ഒരു മോബിനെ സമാധാനിപ്പിക്കാൻ പറഞ്ഞതാകാം. ഏതാണ്ട് 12 മണിക്കൂറിലേറെ പഠിച്ച പണി പതിനെട്ടും നോക്കി രോഗിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടറെ കൊലക്കുറ്റത്തിന് പ്രതിയാക്കുമെന്നൊക്കെ പറയുന്നത് കൊടിയ അനീതിയാണ്  ഇത്തരം മരണങ്ങൾ വീണ്ടും സംഭവിക്കുവാനുള്ള എല്ലാ സാഹചര്യവും നിലവിലുണ്ട്.
അതായത് കേരളത്തിൽ ഒരു ലക്ഷത്തിൽ 30 പേർക്ക്. മറ്റ് പല സംസ്ഥാനങ്ങളിലും ഒരു ലക്ഷത്തിൽ 150 നു മുകളിൽ. ആ അവസ്ഥയെ യാഥാർത്ഥ്യബോധത്തോടെ കാണുകയും വിലയിരുത്തുകയും ചെയ്യുക തന്നെയാണ് അഭികാമ്യം കുടുംബാംഗങ്ങളുടെ വ്യസനത്തോടൊപ്പം ചേർന്നുനിന്നുകൊണ്ട്  പ്രസവം പലപ്പോഴും സിമ്പിളാകില്ലയെന്നുള്ള കാര്യം ഉൾക്കൊള്ളണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (6 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (6 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (6 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (6 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (6 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (6 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (6 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (7 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (7 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (7 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (7 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (8 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (8 hours ago)

Malayali Vartha Recommends