ഇന്നേ വരെ യു.ജി.സിയുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലേക്ക് വിദ്യാർത്ഥികളെ കിട്ടാൻ വേണ്ടി മറ്റു സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നിർത്തലാക്കിയിരിക്കുകയാണ്; ഈ തുഗ്ലഖ് പരിഷ്ക്കാരത്തിന്റെ ഉപഞ്ജാതാവ് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ. കെ.ടി.ജലീലാണെന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ലലോ! കെ ടി ജലീലിനെ വിമർശിച്ച് ഫാത്തിമ താഹിലിയ

ഇന്നേ വരെ യു.ജി.സിയുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലേക്ക് വിദ്യാർത്ഥികളെ കിട്ടാൻ വേണ്ടി മറ്റു സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നിർത്തലാക്കിയിരിക്കുകയാണ്. ഈ തുഗ്ലഖ് പരിഷ്ക്കാരത്തിന്റെ ഉപഞ്ജാതാവ് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ. കെ.ടി.ജലീലാണെന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ലലോ!
കെ ടി ജലീലിനെ വിമർശിച്ച് ഫാത്തിമ താഹിലിയ. ഫാത്തിമയുടെ കുറിപ്പ് ഇങ്ങനെ; ഇന്നേവരെ യു.ജി.സിയുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലേക്ക് വിദ്യാർത്ഥികളെ കിട്ടാൻ വേണ്ടി മറ്റു സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നിർത്തലാക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷവും ഇതേ കലാപരിപാടി നടന്നിരുന്നു. യു.ജി.സിയുടെ അംഗീകാരം ലഭിക്കാത്തത് കൊണ്ട് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനായില്ല.
കേരള സർക്കാറിന്റെ വിലക്കുള്ളത് കൊണ്ടാകട്ടെ മറ്റു സർവ്വകലാശാലകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ സാധിച്ചിട്ടില്ല. ഈ വർഷവും സമാന സാഹചര്യമാണുണ്ടാകാൻ പോകുന്നത്. ആവശ്യമായ റെഗുലർ സീറ്റ് ഇല്ലാത്തതിനാൽ വിദൂര വിദ്യാഭ്യാസ പഠനം തുടരാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളെ പെരുവഴിയിലിറക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. ഈ തുഗ്ലഖ് പരിഷ്ക്കാരത്തിന്റെ ഉപഞ്ജാതാവ് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ. കെ.ടി.ജലീലാണെന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ലലോ!
https://www.facebook.com/Malayalivartha






















