ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷ് ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി; ഗൂഢാലോചന കേസിൽ സ്വപ്ന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയാണെങ്കിൽ ഇന്ന് അറസ്റ്റുണ്ടായേക്കും; അറസ്റ്റിനെ ഭയമില്ലെന്ന് സ്വപ്ന

ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷ് ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരിക്കുകയാണ്. കെ ടി ജലീലിൽ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.കെ ടി ജലീൽ നൽകിയ കേസിൽ ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്വപ്നയ്ക്കെതിരെ കേസെടുത്തത്. ഈ കേസിലാണ് സ്വപ്നയെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. പക്ഷേ ഇഡിയുടെ ചോദ്യം ചെയ്യൽ ചൂണ്ടിക്കാട്ടി സ്വപ്ന ഹാജരായില്ല . എന്നാൽ ഇന്ന് ഹാജരായിരിക്കുകയാണ്.ഗൂഢാലോചന കേസിൽ സ്വപ്ന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുവാനിരിക്കുകയാണ് . കോടതി സ്വപ്ന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ ഇന്ന് അറസ്റ്റുണ്ടായേക്കാനുള്ള സാധ്യത കൂടുതലാണ്. .പക്ഷേ അറസ്റ്റിനെ ഭയക്കുന്നില്ലെന്നാണ് സ്വപ്ന സുരേഷ് പറഞ്ഞിരിക്കുന്നത്.
രഹസ്യമൊഴി പിൻവലിക്കാൻ ഇടപെട്ടു എന്ന് സ്വപ്ന ആരോപിച്ച ഷാജ് കിരൺ ചോദ്യം ചെയ്യലിനായി ഇന്ന് ഇഡിയ്ക്ക് മുന്നിലെത്തി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡിയ്ക്ക് കൈമാറുമെന്ന് ഷാജ് കിരൺ വ്യക്തമാക്കി. അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ല. ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത് ഇഡിയോടും വെളിപ്പെടുത്തും. ഫോൺ ക്രൈം ബ്രാഞ്ചിന് കൈമാറിയെന്നും ഷാജ് കിരൺ വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















