ചൈനീസ് ഭരണഘടനയിലാണ് വിശ്വാസം, ചെറിയാന്‍ വെറുതെ ചൊറിയാന്‍ വേണ്ടി പറഞ്ഞതോ ചെറിയാന് നാക്കു പിഴച്ചതോ അല്ല, ഒട്ടും വിശ്വാസമില്ലാത്ത ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ല, മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ എം.ടി. രമേശ്

മന്ത്രി സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരായി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് രംഗത്ത്. സജി ചെറിയാനും പാര്‍ട്ടിയ്ക്കും ചൈനീസ് ഭരണഘടനയിലാണ് വിശ്വാസം. ജനാധിപത്യത്തിലും ഭരണഘടനയിൽ വിശ്വാസമില്ലെന്നും അദ്ദേഹം
പരിഹസിച്ചു.
വിശ്വാസമില്ലാത്ത ഭരണഘടനയില്‍ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
എം.ടി. രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
സജി ചെറിയാന് വിശ്വാസം ചൈനീസ് ഭരണഘടന. മന്ത്രി സജി ചെറിയാന് മാത്രമല്ല പാര്‍ട്ടിയ്ക്കും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമില്ല. ബൂര്‍ഷ്വാ ഭരണഘടനയാണന്നതാണ് സി.പി.ഐഎമ്മിന്റെ പ്രഖ്യാപിത നിലപാട്. സജി ചെറിയാന്‍ പ്രഖ്യാപിച്ചതും അതുതന്നെ. ചെറിയാന്‍ വെറുതെ ചൊറിയാന്‍ വേണ്ടി പറഞ്ഞതോ ചെറിയാന് നാക്കു പിഴച്ചതോ അല്ല.
കമ്യൂണിസ്റ്റുകാരന് വിശ്വാസം കമ്യൂണിസ്റ്റ് മാനിഫസ്റ്റോയിലും ചൈനയിലുമാണ്. ഒട്ടും വിശ്വാസമില്ലാത്ത ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ല. ഒന്നുകില്‍ മന്ത്രി രാജിവച്ചൊഴിയണം അല്ലെങ്കില്‍ മുഖ്യമന്തി പുറത്താക്കണം. സജി ചെറിയാന്‍ പറഞ്ഞതിനെ സി.പി.എം തള്ളിപ്പറയുമോയെന്നു കൂടി പറയണം.
https://www.facebook.com/Malayalivartha






















