Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വകാര്യത വിറ്റ് പിണറായിയുടെ മകൾ കോടിപതിയായി? കൈയോടെ പിടികൂടി സ്വപ്ന സുരേഷ്! എകെജി സെൻ്ററിന് ബോംബെറിഞ്ഞാലും മായില്ല! പക അത് വീട്ടാനുള്ളതാണ്...

05 JULY 2022 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

എ കെ ജി സെൻ്ററിന് ബോംബെറിഞ്ഞെന്ന് കരുതി സ്വപ്ന സുരേഷ് പറഞ്ഞ സ്പ്രിംഗ്ളർ യാഥാർത്ഥ്യം കാർമേഘങ്ങൾക്കിടയിൽ മായുമോ? ഇല്ല. മിന്നൽ പിണരുകളെക്കാൾ ശക്തിയുള്ളതാണ് സ്വപനയുടെ ആരോപണങ്ങൾ. സ്പ്രിംഗ്ളർ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് മറിഞ്ഞത് കോടികളാണെന്ന് സ്വപ്ന സുരേഷ് ഇ.ഡിക്ക് മൊഴി നൽകിയതായി സൂചന. ലോകത്തേറ്റവും കൂടുതൽ വിലയിലുള്ള സാധനമാണ് ഡാറ്റ. ഡാറ്റാ കച്ചവടത്തിൽ പിണറായി സർക്കാരിൻ്റെ നീക്കങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കാരണം ഡാറ്റാ കച്ചവടം രാജ്യദ്രോഹമാണ്.

കോവിഡ് കാലത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ഡാറ്റാ കച്ചവടം നടന്നിരുന്നു എന്നാണ് അന്താരാഷ്ട്ര തലത്തിലുള്ള മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. കോവിഡ് ഒരു അപരിചിത രോഗമായതിനാൽ അത് സംബന്ധിച്ചുള്ള ഗവേഷണങ്ങൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമയത്താണ് കേരളത്തിൽ സ്പ്രിംഗ്ളർ ഇടപാട് നടന്നത്. മകൾക്ക് വേണ്ടി ഐ.ടി.സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണ് ഡാറ്റ കച്ചവടത്തിന് ചുക്കാൻ പിടിച്ചത്.

മുൻ എസ്.എഫ് ഐ നേതാവായിരുന്ന ശിവശങ്കറിന് പിണറായി വിജയനോടുള്ള അന്ധമായ ആരാധനയാണ് പിണറായി മുതലെടുത്തത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ കസേരയിലെത്തിയ ശിവശങ്കറെ നയിച്ചിരുന്നത് മുഖ്യമന്ത്രിയുടെ മകളായിരുന്നു എന്നാണ് സ്വപ്ന നൽകിയ മൊഴി. മകളുടെ നിർദ്ദേശാനുസരണം പ്രവർത്തിച്ച ശിവശങ്കർ ഔദ്യോഗിക ക്യത്യനിർവഹണത്തിൽ സ്വന്തം താത്പര്യങ്ങൾ കൂടി കൂട്ടി ചേർത്തതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.

ശിവശങ്കറിന് വിവിധ ഐ.ടി. സ്ഥാപനങ്ങളിലുണ്ടായിരുന്ന സ്വാധീനമാണ് മകൾ ഉപയോഗിച്ചതെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ട്. ഡാറ്റ കച്ചവടത്തിൻ്റെ ഉള്ളുകള്ളികൾ നന്നായി അറിയുന്നയാളായിരുന്നു ശിവശങ്കർ.സ്പ്രിംഗ് ളർ കമ്പനിയെ രംഗത്തു കൊണ്ടുവന്നതും ശിവശങ്കർ തന്നെയാണ്. എന്നാൽ കേരളത്തിൻ്റെ ഡാറ്റാ കച്ചവടം പൊടിപൊടിച്ചതോടെ സ്പ്രിംഗ്ളർ കമ്പനിക്ക് നരേന്ദ്ര മോദിയുടെ പൂട്ട് ഉണ്ടായി.

തുടർന്ന് കൊറോണ വൈറസ് സംബന്ധിച്ച ഡാറ്റകൾ ഭദ്രമായി സൂക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ ചട്ടങ്ങളുണ്ടാക്കി. അമേരിക്ക ആസ്ഥാനമായുള്ള സ്പ്രിംഗ്ളർ കമ്പനി കേരളത്തിൽ നിന്നും ശേഖരിച്ച വിവരങ്ങൾ വിദേശ രാജ്യങ്ങൾക്ക് വിറ്റ് കാശാക്കുമെന്ന ആരോപണം നിലനിൽക്കെയാണ് കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് ചട്ടങ്ങൾക്ക് രൂപം നൽകിയത്.

വി.കെ. പോൾ അധ്യക്ഷനായ കമ്മിറ്റിയാണ് ചടങ്ങൾ ഉണ്ടാക്കിയത്. ഡാറ്റാ സംരക്ഷണം, ജൈവ സാമ്പിളുകളുടെ സംരക്ഷണം എന്നിവക്ക് വേണ്ടിയാണ് ചട്ടങ്ങൾ തയ്യാറാക്കിയത്. ചട്ടങ്ങളുണ്ടാക്കാൻ ഒരു പ്രധാന കാരണം കേരളത്തിലെ സ്പ്രിംഗളർ വിവാദമാണ്. കോവിഡിനെതിരെ ലോകമെങ്ങും മരുന്ന് നിർമ്മാണത്തിന് മത്സരം നടന്നിരുന്നു. മരുന്ന് കമ്പനികൾക്ക് വേണ്ടത് ഡാറ്റയാണ്.

യു എസ് കമ്പനിയായ സ്പ്രിംഗ്ളർ കേരളത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ മരുന്ന് നിർമ്മാണ കമ്പനികൾക്ക് കൈമാറി യെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ആഗോള മരുന്ന് ഉൽപാദകരായ ഫൈസറുമായി സ്പ്രിംഗളറിന് ഇടപാടുകൾ ഉണ്ട്. അത് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ബലം പകർന്നു. എന്നാൽ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ സ്പ്രിംഗ്ളറിന്റെ അതിബുദ്ധി നടക്കാതെയായി. എന്നാൽ ചട്ടങ്ങൾ വരുന്നതിന് മുമ്പ് കച്ചവടം പൊടിപൊട്ടിച്ചു.

കോവിഡ് രോഗിയുടെ സ്രവ സാമ്പിളുകൾ സൂക്ഷിക്കുന്ന ആശുപത്രികൾ അത് ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങൾക്ക് മാത്രമേ കൈമാറാവൂ എന്ന് ചട്ടങ്ങളിൽ പറയുന്നുണ്ട്. കേരളത്തിൽ കേവിഡ് രോഗികളുടെ സ്രവങ്ങൾ സൂക്ഷിക്കുന്നത് സർക്കാരാണ്. സർക്കാരിന്റെ ഭാഗമെന്നോണം പ്രവർത്തിക്കുന്ന സ്പ്രിംഗളറിന് വേണമെങ്കിൽ സർക്കാർ തന്നെ സ്രവങ്ങൾ കൈമാറാൻ സാധ്യതയുണ്ട്. പുതിയ ചട്ടം അനുസരിച്ച് ഇതിന് കഴിയാതെ വരും. കാരണം സ്പ്രിംഗളർ ഒരു വിദേശ കമ്പനിയാണ്. സ്രവങ്ങൾ അത് ആരുടേതാണെന്ന് രേഖപ്പെടുത്തി ആശുപത്രി തന്നെ സൂക്ഷിക്കണമെന്നാണ് ചട്ടത്തിൽ പറയുന്നത്. ഇന്ത്യൻ സ്ഥാപനങ്ങൾക്ക് മാത്രമേ അവ കൈമാറാവൂ.

കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ഫൈസർ ഉൾപ്പെടെയുള്ള കമ്പനികൾ നടത്തുന്ന സാഹചര്യത്തിൽ ഡാറ്റയും സ്രവങ്ങളും ഇതിനായി വിപുലമായി ഉപയോഗിക്കേണ്ടി വരും. അതു കൊണ്ടുതന്നെ ഇവ രണ്ടും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. സ്പ്രിംഗ്ളറിന് ഇതായിരുന്നു ലക്ഷ്യമെന്നായിരുന്നു ആരോപണം.

എന്നാൽ കമ്പനി ഇക്കാര്യങ്ങളെല്ലാം അതീവ രഹസ്യമായി സൂക്ഷിക്കുമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇക്കാര്യങ്ങൾ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥിതീകരിച്ചു. രണ്ടു വർഷം മുമ്പ് സ്പ്രിങ്ക്ളർ ഇടപാടിനെക്കുറിച്ചും അതിലെ ക്രമക്കേടിനെയും അഴിമതിയെയും കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട് ഇപ്പോൾ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ കൂട്ടുപ്രതി ഉന്നയിച്ച ആരോപണം നേരത്തെ പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ ഉന്നയിച്ച വസ്തുതകളെ ശരിവെക്കുന്നതാണെന്ന് ചെന്നിത്തല പറഞ്ഞു.

ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ വിദേശ കമ്പനിക്ക് വിറ്റുവെന്നും അതിന് പിന്നിലുള്ള തലച്ചോറ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടേതാണെന്നുമുള്ള ആരോപണം അതീവ ഗൗരവമുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾക്കായി കമ്പനികൾ നെട്ടോട്ടമോടുന്ന കാലമാണ് ഇത്. വിവിധ കമ്പനികളെ ഇതിന് വേണ്ടി ഉപയോഗിക്കാവുണ്ട്. സ്വകാര്യ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകില്ല. ഇത് ലഭിക്കണമെന്നുണ്ടെങ്കിൽ നൂറുകണക്കിന് നൂലാമാലകളുണ്ട്.

ഉന്നയിച്ച ആരോപണങ്ങളിൽ ഉത്തമബോധ്യമുള്ളത് കൊണ്ടാണ്‌ അന്ന് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് സർക്കാർ നൽകിയ മറുപടി, സ്പ്രിങ്ക്ളറിന്റെ സേവനം ഇല്ലാതെ കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ മുന്നോട്ട് പോകാൻ സാധിക്കില്ല എന്നായിരുന്നു. ഈ സാഹചര്യത്തിൽ കോടതി പോലും നിസ്സഹായരായി. കരാറിനെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് നിയമസഭയിൽ ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതിനുള്ള ധൈര്യവും സർക്കാരിനുണ്ടായില്ല. കരാർ ഒപ്പിടും മുൻപ് നിയമപരമായ നടപടികൾ പൂർത്തീകരിക്കുകയും മന്ത്രിസഭ തീരുമാനമെടുക്കുകയും വേണം. അതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് ഒരാളെ ചുമതലപ്പെടുത്തണം. എന്നാൽ മന്ത്രിസഭ പോലും ഇക്കാര്യം അറിഞ്ഞില്ല. എൽ.ഡി.എഫ് അറിഞ്ഞില്ല. നിയമ വകുപ്പുമായോ ധനകാര്യവകുപ്പുമായോ കൂടിയാലോചിച്ചില്ല.

ആരോഗ്യവകുപ്പ് സെക്രട്ടറി അറിത്തില്ല. വഞ്ചനാക്കേസിൽ പ്രതിയായ സ്പ്രിങ്ക്ളർ എന്ന അമേരിക്കൻ കമ്പനിക്ക് ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ സർക്കാർ ചോർത്തിനൽകുകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനമല്ല, മറിച്ച് അഴിമതി നടത്തുകയായിരുന്നു സ്പ്രിങ്ക്ളറിന്റെ ലക്ഷ്യം പ്രതിപക്ഷം വ്യക്തമായതാണ്. എന്നാൽ ഒരു ഫലവുമുണ്ടായില്ല.

പ്രതിപക്ഷം ആരോപണം ഉന്നയിച്ചതോടെ സർക്കാർ തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷൻ ഡേറ്റ കച്ചവടം നടന്നു എന്ന് കണ്ടെത്തി.. പക്ഷേ, മാധവൻ നമ്പ്യാർ കമ്മിറ്റി നൽകിയ ആ റിപ്പോർട്ട് സർക്കാർ അട്ടിമറിച്ചു. തുടർന്ന് അന്വേഷണം നടത്തിയ കെ ശശിധരൻ നായർ കമ്മിറ്റി മുഖ്യമന്ത്രിയെയും ശിവശങ്കറിനെയും വെള്ളപൂശി. റിപ്പോർട്ടിൽ ശിവശങ്കർ കുറ്റക്കാരനല്ലെന്ന് ചേർത്തത് വിചിത്രവും കൗതുകകരവുമായിരുന്നു. എന്നാൽ ശിവശങ്കറിലും ഒതുങ്ങുന്നതല്ല കരാർ എന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

സ്പ്രിംഗ്ളർ ഇടപാട് സംബന്ധിച്ച് വിവാദം വീണ്ടും കൊഴുക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും വി.എസിന്റെ വിശ്വസ്തരെയാണ് സംശയിക്കുന്നത്. വി.എസ് ആരാഗ്യവാനല്ലെങ്കിലും അദ്ദേഹത്തിന്റെ അനുഗ്രഹവും ആശീർവാദവും സ്പ്രിംഗ്ലർ വിവാദത്തിന് പിന്നിലുണ്ടായിരുന്നു എന്നും പിണറായി കരുതിയിരുന്നു.

വി.എസിന്റെ പഴയ സഹപ്രവർത്തകർ ആരോപണവുമായി രംഗത്തിറങ്ങിയതോടെയാണ് പിണറായിക്ക് സംശയം മൂത്തത്.ഇത വിശ്വസ്തർ ഇന്നും പിണറായിക്കെതിരെ രംഗത്തുണ്ട്. ദിവസേനെ ചാനലുകൾ തോറും കയറിയിറങ്ങി പിണറായിക്കെതിരെ ചർച്ചനയിക്കുന്ന ജോസഫ് സി മാത്യുവിനെയാണ് പിണറായി ലക്ഷ്യം വഹിക്കുന്നത്. വി.എസിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാനെയും അദ്ദേഹം സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നു. എന്നാൽ ഷാജഹാനുമായി വി എസിന് നല്ല ബന്ധമില്ലെന്നാണ് വി എസ് ക്യാമ്പ് നൽകുന്ന സൂചന. വി എസിൻ്റെ വിശ്വസ്തനായ മുൻ ദേശാഭിമാനി ലേഖകൻ ജി.ശക്തിധരനാണ് മൂന്നാമൻ.

മാധ്യമ സിന്റിക്കേറ്റ് എന്ന് പിണറായി വിശേഷിപ്പിക്കുന്നത് വി എസിന്റെ പഴയ അനുയായികൾ ഉൾപ്പെടുന്ന ടീമിനെയാണ്. ഇതിൽ ദേശാഭിമാനിയുടെ മുൻ ലേഖകൻ ജി. ശക്തിധരനെയും പിണറായി ലക്ഷ്യമിടുന്നു. അദ്ദേഹം നേതൃത്വം നൽകുന്ന ജനശക്തി മാസികയിലാണ് പിണറായിയുടെ കണ്ണ്. സർക്കാരിന്റെയും പിണറായിയുടെയും ഏറ്റവും വലിയ വിമർശകരാണ് ജനശക്തി മാസിക. യുഎഇ ഭരണാധികാരികൾക്ക് മുഖ്യമന്ത്രി സ്വർണ്ണം നൽകി സ്വീകരിക്കുന്നതിൻ്റെ ചിത്രം പുറത്തുവിട്ടത് ശക്തിധരനാണ്.

ജോസഫ് സി. മാത്യുവാണ് സ്പ്രിംഗ്ളർ കരാറിന്റെ വിശദാംശങ്ങൾ ആദ്യം പുറത്തുവിട്ടത്. . രമേശ് ചെന്നിത്തലയും ജോസഫ് സി. മാത്യുവും തമ്മിൽ അടുപ്പമുണ്ടോ എന്നും അടുപ്പമുണ്ടെങ്കിൽ അത് എത്രത്തോളം ഉണ്ടെന്നും പിണറായിയും സർക്കാരും അന്ന് അന്വേ ഷിച്ചിരുന്നു.. അതീവ രഹസ്യമായി സൂക്ഷിച്ച രേഖകൾ വരെ പ്രതിപക്ഷം പൊതുജനമധ്യത്തിൽ ചർച്ചക്ക് വച്ചിരുന്നു.

വി.എസുമായി അടുപ്പം പുലർത്തുന്ന സീതാറാം യച്ചൂരി വിവാദത്തിൽ പിണറായിക്ക് അനുകൂലമായി പ്രതികരിക്കാതിരുന്നതിന് പിന്നിലും മുഖ്യമന്ത്രി സംശയിക്കുന്നത് വി എസിനെ തന്നെയാണ്. സ്പ്രിംഗ്ളർ വിവാദത്തിൽ ഹൈകോടതിയിൽ പോയ വ്യക്തിയുടെ ഉദ്ദേശലക്ഷ്യങ്ങളും പിണറായി അന്വേഷിച്ചിരുന്നു. ആരും വെറുതെ ഹൈക്കോടതിയിൽ പോകില്ല. പ്രതിപക്ഷമാകട്ടെ പിന്നീടാണ് ഹർജി നൽകിയത്.

വിഎസുമായി അടുപ്പം പുലർത്തുന്ന ഒരു മനുഷ്യാവകാശ പ്രവർത്തകനും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ പിണറായിയുടെ ആരോപണങ്ങളെ തള്ളി കളയാൻ കഴിയില്ല. ഏതായാലും വിവാദം പുതിയ തലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഡാറ്റാ കച്ചവടത്തെ കുറിച്ച് വി എസിൻ്റെ കാലത്തും ആരോപണം ഉയർന്നിരുന്നു.എന്നാൽ ഇതിൽ വി എസ് പങ്കാളിയായിരുന്നില്ല. സ്പ്രിംഗ്ലർ കരാറിൽ മുഖ്യമന്ത്രി മാത്രമല്ല അദ്ദേഹത്തിൻ്റെ കുടുംബവും സംശയ നിഴലിലാണ്. ഇതു തന്നെയാണ് മുഖ്യമന്ത്രിയെ തളർത്തുന്നതും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (5 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (5 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (5 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (5 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (5 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (5 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (6 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (6 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (6 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (6 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (7 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (7 hours ago)

Malayali Vartha Recommends